പെണ്‍കരുത്ത് വിളിച്ചോതി ഷീവോള്വ്
ജനമൈത്രി പൊലിസും ക്രൈസ്റ്റ് കോളജും സംയുക്തമായി കോളജ് വിദ്യാര്‍ഥിനികളുടെ ശാക്തീകരണത്തിന് വേണ്ടി തുടക്കം കുറിക്കുന്ന കേരളത്തിലെ ആദ്യ നൈറ്റ് പട്രോളിംഗ് പ്രോജക്ടായ ഷീവോള്വ് ന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന്.
ഇരിങ്ങാലക്കുട: ജനമൈത്രി പൊലിസും ക്രൈസ്റ്റ് കോളജും സംയുക്തമായി കോളജ് വിദ്യാര്‍ഥിനികളുടെ ശാക്തീകരണത്തിന് വേണ്ടിയുള്ള കേരളത്തിലെ ആദ്യ നൈറ്റ് പട്രോളിംഗ് പ്രോജക്ടായ ഷീവോള്വിന് തുടക്കം കുറിച്ചു. ക്രൈസ്റ്റ് കോളജിലെ സാമൂഹ്യ സേവന സംഘടനയായ തവനിഷിന്റെ നേതൃത്വത്തിലാണ് ഷീവോള്വ് നടപ്പിലാക്കുന്നത്. പെണ്‍കുട്ടികളെ നിയമപാലന സംവിധാനങ്ങളുമായി കൂടുതല്‍ അടുപ്പിക്കുകയും നഗരങ്ങളിലും ഗ്രാമങ്ങളിലും രാത്രികാല ജീവിതം സുരക്ഷിതമായി പരിചയപ്പെടുത്തുകയുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ജില്ലാ പൊലിസ് മേധാവി മുഹമ്മദ് നദീം ഐപിഎസ് അധ്യക്ഷത വഹിച്ചു. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഫാ.ഡോ. ജോളി ആന്‍ഡ്രുസ് മുഖ്യപ്രഭാഷണം നടത്തി. കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപറമ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം ജോസ് ചിറ്റിലപ്പിള്ളി, വനിതാ പൊലിസ് സ്റ്റേഷന് എസ്ഐ ജിബിഷ പ്രകാശ്, ക്രൈസ്റ്റ് കോളജ് യൂണിയന് ജനറല്‍ സെക്രട്ടറി കുമാരി എ.എസ്. ജന്നത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഇരിങ്ങാലക്കുട ജനമൈത്രി പൊലിസ് സ്റ്റേഷന് എസ്ഐ ഇ.യു. സൗമ്യ സ്വാഗതവും പറഞ്ഞു ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലിസ് എം.കെ. ഷാജി നന്ദിയും പറഞ്ഞു.
ജനമൈത്രി പൊലിസ് ഇരിങ്ങാലക്കുട, ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ടുഗെതര്‍ വീ റൈസ് എംപവര്‍, ഇവോള്‍വ്, എക്സെല്‍ എന്നതാണ് പദ്ധതിയുടെ മുദ്രാവാക്യം. ഒരു വനിതാ സബ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലായിരിക്കും വിദ്യാര്‍ഥിനികള്‍ പട്രോളിംഗില്‍ പങ്കെടുക്കുക. പെണ്‍കുട്ടികളെ ശാക്തീകരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പ്രതിസന്ധി ഘട്ടങ്ങളില്‍ ഭയമില്ലാതെ പൊലിസിനെ സമീപിക്കാനും ഇത് അവരെ സഹായിക്കും.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്രൈം പ്രതിരോധത്തിന് കരുത്തായി സൈബര്‍ റെസിലിയന്‍സ് സെന്റര്‍; ക്രൈം സുരക്ഷാ ബോധവല്‍ക്കരണത്തിന് ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ പുതിയ ചുവടുവെപ്പ്
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു
ഐക്യരാഷ്ട്രസഭയുടെ യുഎന്‍ഒഡിസി ഓസ്ട്രേലിയയുടെ പ്രോഗ്രാം ഓഫീസര്‍ ബില്ലി ബാറ്റ്വെയര്‍ ക്രൈസ്റ്റ് കോളജില്‍ സന്ദര്‍ശനം നടത്തി
എന്റെ പാടം എന്റെ പുസ്തകം പദ്ധതിയുടെ ഉദ്ഘാടനം നടത്തി
പാഴ് വസ്തുക്കള്‍ക്ക് പുതുജീവന്‍ നല്കി ഹന്നയുടെ കരവിരുത്; ശാസ്ത്രോത്സവത്തില്‍ കൗതുകമായി വൈവിധ്യമാര്‍ന്ന ഉല്പന്നങ്ങള്