ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ റിസര്‍ച്ച് ഡിപ്പാര്‍ട്മെന്റ് ഓഫ് കൊമേഴ്സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശില്പശാലയ്ക്ക് കേരള യൂണിവേഴ്സിറ്റി കൊമേഴ്സ് ആന്‍ഡ് മാനേജ്മെന്റ് വിഭാഗം മേധാവി പ്രഫസര്‍ ഡോ. ടി. ബിജു നേതൃത്വം നല്കുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ റിസര്‍ച്ച് ഡിപ്പാര്‍ട്മെന്റ് ഓഫ് കൊമേഴ്സിന്റെ അഭിമുഖ്യത്തില്‍ റിസര്‍ച്ച് ഇന്‍ ആക്ഷന്‍: ബിബ്ലിയോമെട്രിക്സ് ആന്‍ഡ് മാനുസ്ക്രിപ്റ്റ് ഡെവലപ്മെന്റ് എന്ന വിഷയത്തെ ആസ്പദമാക്കി ദ്വിദിന ശില്പശാല സംഘടിപ്പിച്ചു. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. കേരള യൂണിവേഴ്സിറ്റി കൊമേഴ്സ് ആന്‍ഡ് മാനേജ്മെന്റ് വിഭാഗം മേധാവി പ്രഫസര്‍ ഡോ. ടി. ബിജു ശില്പശാലയ്ക്ക് നേതൃത്വം നല്കി. അധ്യാപകരുടെയും ഗവേഷകരുടെയും ഗവേഷണം, ഗവേഷണ പ്രസിദ്ധീകരണം, ലിറ്ററേച്ചര്‍ റിവ്യൂ, ഗവേഷണ റിപ്പോര്‍ട്ട് തയാറാക്കല്‍ തുടങ്ങിയ വിവിധ മേഖലകളില്‍ നവീന ഗവേഷണ രീതികള്‍ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കണമെന്നത് പരിശീലനത്തിലൂടെ പരിചയപ്പെടുത്തി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന 50 ഓളം ഗവേഷകരും അധ്യാപകരും ശില്പശാലയില് പങ്കെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു
ഐക്യരാഷ്ട്രസഭയുടെ യുഎന്‍ഒഡിസി ഓസ്ട്രേലിയയുടെ പ്രോഗ്രാം ഓഫീസര്‍ ബില്ലി ബാറ്റ്വെയര്‍ ക്രൈസ്റ്റ് കോളജില്‍ സന്ദര്‍ശനം നടത്തി
എന്റെ പാടം എന്റെ പുസ്തകം പദ്ധതിയുടെ ഉദ്ഘാടനം നടത്തി
വിദ്യാര്‍ഥികളെ ശ്രദ്ധിക്കുക, അപകടം കണ്മുമ്പിലുണ്ട്
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജില്‍ ക്രിസ്തുമസ് കേക്ക് ഫ്രൂട്ട് മിക്സിംഗ്