വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദേവാലയത്തില്‍ അമ്പു തിരുനാളിന് കൊടിയേറി
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദേവാലയത്തിലെ അമ്പുതിരുനാളിന് ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. വില്‍സണ്‍ ഈരത്തറ കൊടിയേറ്റുന്നു. വികാരി ഫാ. ഷിബു നെല്ലിശേരി സമീപം.
ഇരിങ്ങാലക്കുട: വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും അമ്പുതിരുനാളിന് കൊടിയേറി. തിരുനാളിന്റെ കൊടിയേറ്റുകര്‍മം ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. വില്‍സണ്‍ ഈരത്തറ നിര്‍വഹിച്ചു. ഇന്ന് മുതല്‍ 20 വരെ എല്ലാ ദിവസവും വൈകീട്ട് 6.30ന് ദിവ്യബലി, ലദീഞ്ഞ്, നൊവേന, പ്രദക്ഷിണം, തിരുശേഷിപ്പ് വന്ദനം എന്നിവ ഉണ്ടായിരിക്കും. 21ന് രാവിലെ 6.30ന് ദിവ്യബലി, തിരുനാള്‍ പ്രസുദേന്തിവാഴ്ച എന്നിവക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ വികാരി ഫാ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് തിരുസ്വരൂപങ്ങള്‍ പ്രദക്ഷിണമായി രൂപപന്തലില് പ്രതിഷ്ഠിക്കും. ഉച്ചയ്ക്ക് ഒന്ന് മുതല്‍ കുടുംബ കൂട്ടായ്മ അടിസ്ഥാനത്തില്‍ വീടുകളിലേക്ക് അമ്പ് എഴുന്നള്ളിക്കും.
വൈകീട്ട് 6.30ന് കേരളത്തിലെ പ്രമുഖ ബാന്‍ഡ് വാദ്യട്രൂപ്പുകളുടെ സൗഹൃദ ബാന്‍ഡ് വായന ദേവാലയ അങ്കണത്തില്‍ ഉണ്ടായിരിക്കും. രാത്രി 11.30ന് യൂണിറ്റുകളില്‍ നിന്നുള്ള അമ്പ് പ്രദക്ഷിണം പള്ളിയില്‍ സമാപിക്കും. രാത്രി 11.35 ന് 200ല്‍പരം കലാകാരന്മാര് അണിനിരക്കുന്ന സൗഹൃദ ബാന്‍ഡ് വായനയും ഉണ്ടായിരിക്കും. തിരുനാള്‍ ദിനമായ 22ന് രാവിലെ 6.15നും എട്ടിനും 10.30നും ഉച്ചകഴിഞ്ഞ് 3.30നും ദിവ്യബലി ഉണ്ടായിരിക്കും. രാവിലെ 10.30ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് പോട്ട ലിറ്റില്‍ ഫ്ലവര്‍ ചര്‍ച്ച് അസിസ്റ്റന്റ് വികാരി ഫാ. ആന്റണി നമ്പളം മുഖ്യകാര്‍മികത്വം വഹിക്കും. ഐക്കരക്കുന്ന് സെന്റ് ജോസഫ് ചര്‍ച്ച് വികാരി ഫാ. ജിജോ വാകപറമ്പില്‍ സന്ദേശം നല്‍കും. തുടര്‍ന്ന് 4.30ന് തിരുനാള്‍ പ്രദക്ഷിണം പള്ളിയില്‍ നിന്നും ആരംഭിച്ച് വൈകീട്ട് ഏഴിന് പള്ളിയില്‍ സമാപിക്കും.
23ന് മരിച്ചവരുടെ ഓര്‍മദിനത്തോടനുബന്ധിച്ച് വൈകീട്ട് 6.30ന് ദിവ്യബലി ഉണ്ടായിരിക്കും. 29ന് എട്ടാമിടം നടക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ഷിബു നെല്ലിശേരി, കൈക്കാരന്മാരായ അഗസ്റ്റിന് ബേബി തണ്ടിയേക്കല്‍, കെ.കെ. സജി കോക്കാട്ട്, ടി.കെ. ജോസഫ് തൊടുപറമ്പില്‍, ജനറല്‍ കണ്‍വീനര്‍മാരായ എം.എല്‍. പോള്‍ മരത്തമ്പിള്ളി, കെ.ജെ. ജോണ്സണ് കോക്കാട്ട്, ടി.കെ. ജോണി തൊടുപറമ്പില്‍, പബ്ലിസിറ്റി കണ്‍വീനര്‍ എന്‍.കെ. വില്‍സണ്‍ നെടുംപറമ്പില്‍, ജോയിന്റ് കണ്‍വീനര്‍മാരായ ടി.വി. അരുണ്‍ തണ്ടിയേക്കല്‍, കെ.കെ. ഷാജുകോക്കാട്ട്, ടി.കെ. ആന്റു തൊടുപറമ്പില്‍, തോമസ് ചക്കുങ്കല്‍, ടി.വി. റാഫേല്‍ തണ്ടിയേക്കല്‍, ജെയ്മോന് വര്‍ഗീസ് തണ്ടിയേക്കല്‍, എം.വി. റോയ് മരത്തമ്പിള്ളി, ജോയ് മരത്തമ്പിള്ളി എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ആളൂര്‍ പഞ്ചായത്ത് കേരളോത്സവം; സ്റ്റേജ് മത്സരങ്ങള്‍ സംഘടിപ്പിച്ചു
ജനമൈത്രി അംഗങ്ങളുടെ സബ് ഡിവിഷന്‍തല യോഗം സംഘടിപ്പിച്ചു
പൂമംഗലം പഞ്ചായത്തില്‍ നീന്തല്‍ പരിശീലനത്തിന് തുടക്കമായി
തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് ജനമൈത്രി പോലീസിന്റെ പ്രസിഡന്റായി ടെല്‍സണ്‍ കോട്ടോളി തെരഞ്ഞെടുക്കപ്പെട്ടു
ഉപജില്ല സ്കൂള്‍ കലോത്സവം ആരംഭിച്ചു