ജനമൈത്രി അംഗങ്ങളുടെ സബ് ഡിവിഷന്‍തല യോഗം സംഘടിപ്പിച്ചു
തൃശൂര്‍ റൂറല്‍ ജില്ലയിലെ ജനമൈത്രി അംഗങ്ങളുടെ സബ് ഡിവിഷന്‍തല യോഗം റൂറല്‍ ജില്ലാ പൊലിസ് മേധാവി മുഹമ്മദ് നദീമുദ്ദീന്‍ ഐപിഎസ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ജനമൈത്രി പൊലിസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയവും ഊര്ജിതവുമാക്കുന്നതിന്റെ ഭാഗമായി തൃശൂര്‍ റൂറല്‍ ജില്ലയിലെ ജനമൈത്രി അംഗങ്ങളുടെ സബ് ഡിവിഷന് യോഗം റൂറല്‍ ജില്ലാ പൊലിസ് മേധാവി മുഹമ്മദ് നദീമുദ്ദീന്‍ ഐപിഎസ് ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ പൊലിസും പൊതുജനങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും വര്‍ധിപ്പിച്ച് കൃത്യങ്ങള്‍ തടയുന്നതില്‍ ജനമൈത്രി സുരക്ഷാ സമിതി അംഗങ്ങള്‍ സജീവ പങ്കാളിത്തം ഉറപ്പാക്കണം എന്ന് എസ്പി പറഞ്ഞു. ഇരിങ്ങാലക്കുട സബ് ഡിവിഷന് പരിധിയിലെ വിവിധ സ്റ്റേഷനുകളില്‍നിന്നുള്ള 60 ജനമൈത്രി സുരക്ഷാ അംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു. ഇരിങ്ങാലക്കുട ഡിവൈഎസ്പി എം.കെ. ഷാജി, വനിതാ പൊലിസ് സ്റ്റേഷന് എസ്എച്ച്ഒ ഇ.യു. സൗമ്യ, സബ് ഡിവിഷന് പരിധിയിലെ വിവിധ സ്റ്റേഷനുകളില്‍നിന്നുള്ള ജനമൈത്രി സമിതി അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ആളൂര്‍ പഞ്ചായത്ത് കേരളോത്സവം; സ്റ്റേജ് മത്സരങ്ങള്‍ സംഘടിപ്പിച്ചു
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദേവാലയത്തില്‍ അമ്പു തിരുനാളിന് കൊടിയേറി
പൂമംഗലം പഞ്ചായത്തില്‍ നീന്തല്‍ പരിശീലനത്തിന് തുടക്കമായി
തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് ജനമൈത്രി പോലീസിന്റെ പ്രസിഡന്റായി ടെല്‍സണ്‍ കോട്ടോളി തെരഞ്ഞെടുക്കപ്പെട്ടു
ഉപജില്ല സ്കൂള്‍ കലോത്സവം ആരംഭിച്ചു