ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ അതിക്രമം; സെക്യൂരിറ്റി ജീവനക്കാരിയെ മര്‍ദ്ദിക്കുകയും ഡോര്‍ തകര്‍ക്കുകയും ചെയ്ത മൂര്‍ക്കനാട് ഇരട്ടക്കൊലപാതകക്കേസിലെ പ്രതി അറസ്റ്റില്‍
പ്രതി മനു.
ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രിയിലെ ആശുപത്രിയിലെ അതിക്രമത്തില്‍ മൂര്‍ക്കനാട് ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയായ മനു അറസ്റ്റില്‍. ഒപിയില്‍ വച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരായ പ്രണവ് എന്നയാളെയും സെക്യൂരിറ്റി ജീവനക്കാരിയെയും അസഭ്യം പറഞ്ഞ് ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും സ്ത്രീത്വത്തിനു അപമാനം ഏല്പിക്കുകയും ഒപിയുടെ ഡോര്‍ തല്ലി പൊളിച്ച് പൊതു മുതല്‍ നശിപ്പിക്കുകയും ആശുപത്രിയില്‍ ഡ്യൂട്ടിയിലുളളവരുടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസം സൃഷ്ടിക്കുകയും ചെയ്ത സംഭവമാണിത്.
ജനറല്‍ ആശുപത്രിയിലേക്ക് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സക്കായി എത്തിയ കരുവന്നൂര്‍ സ്വദേശി റിസ്വാന് എന്നയാളുടെ കൂടെ വന്നയാതാണ് പ്രതിയായ മനു. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ കാഷ്യാലിറ്റി മെഡിക്കല്‍ ഓഫീസറായ ഡോ. പി.ഡി. ദീപയുടെ പരാതി പ്രകാരം പ്രതിക്കെതിരെ കേരള ആരോഗ്യ സേവന സ്ഥാപനങ്ങളില്‍ അക്രമങ്ങളും സ്വത്തുനാശനവും തടയുന്നതിനുള്ള നിയമം, പൊതു സ്വത്തിന് നാശനഷ്ടം വരുത്തുന്നത് തടയുന്നതിനുള്ള നിയമം, ഭാഗരീയ ന്യായ സംഹിത എന്നിവയിലെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. മനു ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് പരിധിയിലെ മൂര്‍ക്കനാട് ഇരട്ടക്കൊലപാതക കേസിലും, ചേര്‍പ്പ് പോലീസ് സ്റ്റേഷന് പരിധിയിലെ ഒരു വധശ്രമക്കേസിലും, കഞ്ചാവ് ബീഡി വലിച്ച ഒരു കേസിലും, ഏതെങ്കിലും കുറ്റകൃത്യം ചെയ്യാതിരിക്കാന്‍ അറസ്റ്റ് ചെയ്ത് നീക്കിയ കേസിലും അടക്കം നാല് ക്രമിനല്‍ക്കേസിലെ പ്രതിയാണ്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എം.കെ. ഷാജി, എസ്ഐമാരായ സുല്‍ഫിക്കര്‍ സമദ്, ടി. അഭിലാഷ്, ജിഎസ്സിപിഒമാരായ ഗിരീഷ്, അബിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

അത്യുന്നതങ്ങളില്‍ വെളിച്ചം…. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ ക്രിസ്മസ് രാവ്
വീടിന് തീയിട്ട കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍
വീടുകയറി ആക്രമണം; പിടികിട്ടാപ്പുള്ളി അറസ്റ്റില്‍
ജെസിഐ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു
പൊറത്തിശേരി സെന്റ് സെബാസ്റ്റ്യന്‍സ് ഇടവക മെഗാ കരോള്‍ ഘോഷയാത്ര ഹിം ഓഫ് ബെത്ലഹേം 2കെ25 സംഘടിപ്പിച്ചു
സീനേജ് ക്ലബ് ക്രിസ്മസ്ആഘോഷം സംഘടിപ്പിച്ചു