കൊടുങ്ങല്ലൂര്‍ മാര്‍ത്തോമാ തീര്‍ഥാടനം
ഇരിങ്ങാലക്കുട രൂപത നടത്തിയ കൊടുങ്ങല്ലൂര്‍ മാര്‍ത്തോമാ തീര്‍ഥാടനത്തോടനുബന്ധിച്ച് കൊടുങ്ങല്ലൂര്‍ സെന്റ് മേരീസ് ഇടവകയിലെ സാന്തോം സ്ക്വയറിലെ കല്‍വിളക്കില്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ തിരിതെളിക്കുന്നു.
ആത്മീയതുടെ നിറവില്‍, വിശ്വാസപ്രഖ്യാപനവുമായി പൈതൃകഭൂമിയില്‍ ജനസഹസ്രങ്ങള്‍
ഇരിങ്ങാലക്കുട: ആത്മീയതയുടെ നിറവില്‍ ക്രൈസ്തവവിശ്വാസ പൈതൃകത്തിന്റെ ഈറ്റില്ലമായ കൊടുങ്ങല്ലൂരിലേക്ക് ഇരിങ്ങാലക്കുട രൂപത നടത്തിയ വിശ്വാസപ്രഖ്യാപനറാലിയില് ആയിരങ്ങള്‍ പങ്കെടുത്തു. ക്രൈസ്തവ സാക്ഷ്യത്തിന്റെ മഹത്വത്തെ വിളിച്ചോതുന്നതായിരുന്നു തീര്‍ഥാടനം. ക്രിസ്തുശിഷ്യനും ഭാരതത്തിന്റെ പ്രഥമ അപ്പസ്തോലനുമായ മാര്‍തോമാ ശ്ലീഹായുടെ ഭാരത പ്രവേശന തിരുനാളിന്റെ 1973 ാം വാര്ഷികാഘോഷമെന്നതിലുപരി ക്രിസ്തുജയന്തി 2025 ാം ജൂബിലി ആഘോഷ സമാപനത്തിന്റയും സീറോ മലബാര്‍ സഭയുടെ സാമുദായിക ശാക്തീകരണ വര്‍ഷത്തിന്റെയും ഇരിങ്ങാലക്കുട രൂപതയുടെ സുവര്‍ണ ജൂബിലി ഒരുക്കത്തിന്റെ ഭാഗമായ കുടുംബവര്‍ഷ ആചരണത്തിന്റെയും പശ്ചാത്തലത്തിലായിരുന്നു തീര്‍ഥാടനം.

തലമുറകളായി കൈമാറിയ വിശ്വാസ പാരമ്പര്യത്തിന്റെ മഹത്വം പുതിയ തലമുറയില്‍ ബോധ്യപ്പെടുത്തി ആ വിശ്വാസം പ്രഘോഷിച്ചുകൊണ്ടായിരുന്നു വിശ്വാസികള്‍ തീര്‍ഥാടനത്തില്‍ അണിചേര്‍ന്നത്. പേപ്പല്‍ പതാകയും ജപമാലയുമേന്തി പ്രാര്‍ഥനാമന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ട് ഇരിങ്ങാലക്കുട കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയിലൂടെ ആയിരങ്ങളാണ് പൈതൃകഭൂമിയില്‍ ഒഴുകിയെത്തിയത്. ഇരിങ്ങാലക്കുട കത്തീഡ്രല്‍, മാള ഫൊറോന, പുത്തന്‍ചിറ ഫൊറോന ദൈവാലയ അങ്കണങ്ങളില്‍ നിന്നും രാവിലെ ആരംഭിച്ച പദയാത്രകള്‍ പുല്ലൂറ്റ് – ചാപ്പാറ പാലത്തിനു സമീപം സംഗമിച്ചു. ഇരിങ്ങാലക്കുടയില്‍ നിന്നുള്ള പദയാത്രക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടനും മാളയില്‍നിന്നും പുറപ്പെട്ട തീര്‍ത്ഥാടന യാത്രയ്ക്ക് മുഖ്യവികാരി ജനറാളായ മോണ്‍. ജോസ് മാളിയേക്കലും പുത്തന്‍ചിറയില്‍ നിന്നും തുടങ്ങിയ കാല്‍നടയാത്രയ്ക്ക് വികാരി ജനറല്‍ മോണ്‍. വില്സന് ഈരത്തറയും നേതൃത്വം നല്കി. വികാരി ജനറല്‍ മോണ്‍. ജോളി വടക്കന്‍, രൂപത കേന്ദ്രസമിതി പ്രസിഡന്റ് ജിക്സണ്‍ നട്ടേക്കാടന്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജിയോ വട്ടേക്കാടന്‍ ഉള്‍പ്പെടെയുള്ള അല്മായ നേതാക്കളും ഫൊറോന വികാരിമാരും രൂപതയിലെ 141 ഇടവകകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നുമുള്ള പ്രതിനിധികളും പദയാത്രയില്‍ അണിനിരന്നു.

അണിചേര്‍ന്നു. കൊടുങ്ങല്ലൂര്‍ ശൃംഗപുരം സെന്റ് മേരീസ് പള്ളിയങ്കണത്തിലെ സാന്തോം നഗറിലെത്തിയപ്പോള്‍ വികാരി ഫാ. ജോയ് പെരേപ്പാടന്റെയും ഇടവക സമൂഹത്തിന്റെയും നേതൃത്വത്തില്‍ പൂച്ചെണ്ടുകള്‍ നല്കി സ്ീകരിച്ചു. തുടര്‍ന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്റെ നേതൃത്വത്തില്‍ കല്‍വിളക്കില്‍ വിശ്വാസദീപം തെളിയിക്കുകയും വിശ്വാസ പ്രഖ്യാപന പ്രതിജ്ഞ ചൊല്ലികൊടുക്കുകയും ചെയ്തു. രൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍, വികാരി ജനറാള്‍മാരായ മോണ്‍. വില്‍സണ്‍ ഈരത്തറ, മോണ്‍. ജോളി വടക്കന്‍, സനീഷ്കുമാര് ജോസഫ് എംഎല്‍എ, ശ്രീകുരുംബഭഗവതിക്ഷേത്രം മുഖ്യശാന്തി സത്യധര്‍മന്‍ അടികള്‍, ജുഡീഷ്യല്‍ വികാര്‍ ഫാ. ജോയ് പാലിയേക്കര, ഫോര്മര് പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. ആന്റണി മുക്കാട്ടുകരക്കാരന്‍, പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഫാ. റിജോയ് പഴയാറ്റില്‍, ഫാ. ഫ്രീജോ പാറയ്ക്കല്‍, കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ തുടങ്ങി നിരവധിപേര്‍ കല്‍വിളക്കില്‍ ദീപം തെളിയിച്ചു.

കത്തിച്ച മെഴുകുതിരികള്‍ ഉയര്‍ത്തിപ്പിടിച്ചു വിശ്വാസികള്‍ വിശ്വാസപ്രഖ്യാപന പ്രതിജ്ഞ ഏറ്റുചൊല്ലി. തുടര്‍ന്നു നടന്ന തീര്‍ഥാടക സമൂഹ ദിവ്യബലിക്ക് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. മതബോധന ഡയറക്ടര്‍ ഫാ.റിജോയ് പഴയാറ്റിലിന്റെ നേതൃത്വത്തില്‍ നടന്ന കലാപരിപാടികള്‍ വിശ്വാസികള്‍ക്ക് ദൃശ്യവിരുന്നൊരു്കി. സ്നേഹവിരുന്നോടെ മാര്‍ത്തോമാ തീര്‍ഥാടനത്തിനു സമാപ്തിയായി. ചാന്‍സലര്‍ റവ. ഡോ. കിരണ്‍ തട്ട്ല, വൈസ് ചാന്‍സലര്‍മാരായ ഫാ. അനീഷ് പെല്ലിശ്ശേരി, ഫാ. റിജോ ആലപ്പാട്ട്, ഫിനാന്‍സ് ഓഫിസര്‍ ഫാ. ലിജോ കോങ്കോത്ത്, കുടുംബസമ്മേളന രൂപത ഡയറക്ടര്‍ ഫാ. ഫ്രീജോ പാറയ്ക്കല്‍, കൊടുങ്ങല്ലൂര്‍ സെന്റ് മേരീസ് പള്ളി വികാരി ഫാ. ജോയ് പെരേപ്പാടന്, വിവിധ സംഘടനാ നേതാക്കള്‍, തുടങ്ങിയവര്‍ മഹാതീര്‍ത്ഥാടന യാത്രയ്ക്ക് നേതൃത്വം നല്കി.
ദിശാബോധം നല്കുന്ന സമൂഹമായി ക്രൈസ്തവസമൂഹം മാറണം-ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട: ക്രൈസ്തവ സാക്ഷ്യം പകര്‍ന്ന് ദിശാബോധം നല്കുന്ന സമൂഹമായി ക്രൈസ്തവ സമൂഹം മാറണമെന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാന് ദിവ്യബലി മധ്യേ വചനസന്ദേശത്തില്‍ പറഞ്ഞു. പ്രേഷിത പ്രവര്‍ത്തനം നടത്താനുള്ള സന്നദ്ധത ഓരോ ക്രൈസ്തവനും ഉണ്ടാകണം. പ്രത്യാശയുടെ തീര്‍ഥാടകരായി തളരാതെ തകരാതെ മുന്നോട്ടുപോകാനാണ് സഭ ആവശ്യപ്പെടുന്നത്. ഒറ്റയ്ക്ക് നടന്ന് തളരരുത്, ഒരുമിച്ചു നടക്കണം, ഒരുമിച്ച് നടന്ന് ശക്തരാകണം.
ഭിന്നതയും വെറുപ്പും വിദ്വേഷവും പൈശാചികതയാണ്. പരിശുദ്ധാത്മാവിന്റെ പ്രചോദനത്താല്‍ ദൈവത്തിന്റെ വഴി തിരിച്ചറിഞ്ഞ് ആ വഴിയിലൂടെചരിക്കാന് നമുക്ക് കഴിയണം. അപ്പോള്‍ പ്രത്യാശയുടെ തീര്‍ഥാടകരാകാന്‍ നമുക്ക് സാധിക്കും. അഗാധമായിട്ടുള്ള സ്നേഹത്തില്‍ വളര്‍ന്ന് വിശ്വാസത്തില്‍ ആഴപ്പെടണം. ഹൃദയത്തില്‍ നിറയെ ദൈവസ്നേഹം ഉണ്ടാകണം, ആ സ്നേഹം മറ്റുള്ളവരോട് പങ്കുവയ്ക്കാന്‍ കഴിയണം.
സ്നേഹം പങ്കുവക്കുവാന്‍ കഴിയുമ്പോഴാണ് പാവപ്പെട്ടവരെയും വേദനിക്കുന്നവരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും ചേര്‍ത്തുനിര്‍ത്തുവാനും അവരുടെ പക്ഷംചേരുവാനും കഴിയുകയുള്ളൂ. സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ് വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ സമ്പന്നര്‍ അതിസമ്പന്നരാകാനും ദരിദ്രര്‍ അതിദരിദ്രരായി മാറുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. പാര്ശ്വവത്കരിക്കപ്പട്ടവരിലേക്ക് കരുണയുടെ കരങ്ങള്‍ നീട്ടണം. കാരുണ്യത്തില്‍ സമ്പന്നരാകാനാണ് ഏവരും പരിശ്രമിക്കേണ്ടതെന്ന് ബിഷപ്പ് കൂട്ടിചേര്‍ത്തു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ജനമനസുകളില്‍ ആവേശ തിരയിളക്കി ജോസഫ് ചാക്കോയുടെ റോഡ് ഷോ
നഗരസഭ ചന്തക്കുന്ന് വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി റോബി കാളിയങ്കരയുടെ നാലാം ഘട്ട പര്യാടനം
ഠാണ- ചന്തക്കുന്ന് റോഡ് വികസനം; ഇടറോഡുകള്‍ ടാറിട്ടു
ഇന്റര്‍ഹൗസ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നടത്തി
അഖില കേരള സ്പെഷ്യല്‍ സ്കൂള്‍ ഫുട്ബോള്‍ മത്സരത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി ഇരിങ്ങാലക്കുട പ്രതീക്ഷ ട്രെയിനിംഗ് സെന്റര്‍
തൃശൂര്‍ ജില്ലാ പഞ്ചായത്ത് കാട്ടൂര്‍ ഡിവിഷന് സ്ഥാനാര്‍ഥി കൃപേഷ് ചെമ്മണ്ട മൂന്നാം ഘട്ടപ്രചാരണം സമാപനം നടത്തി