ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം
ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു.
നന്മയുള്ള സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കണം: മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട: സദാചാരനിഷ്ഠയും സമത്വവും സാഹോദര്യമുള്ളവരും ജനകീയ പ്രശ്നങ്ങളില്‍ സത്യസന്ധതയോടെ പ്രവര്‍ത്തിക്കുന്നവരുമായ സ്ഥാനാര്‍ഥികളെയാണ് തെരഞ്ഞെടുക്കേണ്ടതെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജാഗ്രതയോടെ വോട്ട് ചെയ്യണമെന്നും വിശ്വാസിസമൂഹത്തോട് അദ്ദേഹം ആഹ്വാനം ചെയ്തു. ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. ജനാധിപത്യത്തില്‍ പൗരന്മാരുടെ സുപ്രധാന കടമയാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തുകയെന്നത്.
ഒരൊറ്റ വോട്ടും നഷ്ടപ്പെടുത്തരുത്. വോട്ടു ചെയ്താല്‍ മാത്രംപോരാ, മറ്റുള്ളവരെയും വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കണം. രൂപതയിലെ 141 ഇടവകകളില്‍ നിന്നുള്ള പ്രതിനിധികളുടെയും വൈദികരുടെയും സന്യസ്തരുടെയും പ്രതിനിധികളടങ്ങിയ സദസിനെ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വിവിധ രംഗങ്ങളില്‍ ക്രൈസ്തവ സമൂഹം നേരിടുന്ന അവഗണനകളും നീതിനിഷേധവും ഓര്‍മ്മിപ്പിച്ച അദ്ദേഹം, ക്രൈസ്തവ സമുദായം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും കൂടുതല്‍ ശക്തിപ്രാപിക്കണമെന്നും പറഞ്ഞു.

നമ്മുടെ മാതൃരാജ്യത്തിന്റെ വളര്‍ച്ചയില്‍ മുന്നോട്ടുള്ള യാത്രയിലും ക്രൈസ്തവ സമുദായം പ്രകാശം പരത്തുന്ന ദീപഗോപുരങ്ങളായി തുടരണം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ മാര്‍ പോളി കണ്ണൂക്കാടന്‍ വോട്ടിംഗില്‍ ക്രൈസ്തവരുടെ ഉത്തരവാദിത്വം അടിവരയിട്ട് കാണിച്ചത് പാസ്റ്ററര്‍ കൗണ്‍സില്‍ അംഗങ്ങള്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇത്തവണ മുന്‍കാലങ്ങളേക്കാള്‍ വ്യത്യസ്തമായി നിരവധി ക്രൈസ്തവ സമുദായ നേതാക്കളും യുവതീയുവാക്കളും മത്സരരംഗത്തുണ്ടെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
റോമില്‍ നിന്ന് ഈയിടെ പ്രസിദ്ധീകരിച്ച പരിശുദ്ധ കന്യകാമാതാവിനെപ്പറ്റിയുള്ള പഠന രേഖ വിശകലനം ചെയ്ത് റവ.ഡോ. അരുണ്‍ കലമറ്റത്തില്‍ പ്രഭാഷണം നടത്തി. യഥാര്‍ഥ വസ്തുതകള്‍ മനസിലാക്കാതെ കന്യകാമാതാവിനെപ്പറ്റി ചിലര്‍ നടത്തിയ അബദ്ധ പ്രചാരണങ്ങളെ ചൂണ്ടികാട്ടിയ അദേഹം പരിശുദ്ധ കന്യകാമാതാവിന് വിശ്വാസികളുടെ അമ്മയെന്ന അമൂല്യ പദവി നഷ്ടപ്പെട്ടിട്ടില്ലെന്നും അതിന്റെ തിളക്കം കൂടിയിട്ടേയുള്ളൂവെന്നും വ്യക്തമാക്കി.

ഗള്‍ഫ് നാടുകളിലെ സീറോ മലബാര്‍ സഭാംഗങ്ങളുടെ അപപസ്തോലിക് വിസിറ്ററായി ലെയോ പാപ്പ നിയമിച്ച രൂപതാംഗവും വികാരി ജനറാളുമായ മോണ്‍. ജോളി വടക്കനെ വിശ്വാസി സമൂഹത്തിന്റെ പേരില്‍ മാര്‍ പോളി കണ്ണൂക്കാടന്‍ അനുമോദിച്ചു. വികാരി ജനറാള്‍മാരായ മോണ്‍. ജോളി വടക്കന്‍, മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വില്സന് ഈരത്തറ, പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി റവ.ഡോ. റിജോയ് പഴയാറ്റില്‍, സെക്രട്ടറി ജിയോ വട്ടേക്കാടന്‍, ലിംസണ്‍ ഊക്കന്‍, അഡ്വ. ഷൈനി ജോജോ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ജനമനസുകളില്‍ ആവേശ തിരയിളക്കി ജോസഫ് ചാക്കോയുടെ റോഡ് ഷോ
നഗരസഭ ചന്തക്കുന്ന് വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി റോബി കാളിയങ്കരയുടെ നാലാം ഘട്ട പര്യാടനം
ഠാണ- ചന്തക്കുന്ന് റോഡ് വികസനം; ഇടറോഡുകള്‍ ടാറിട്ടു
ഇന്റര്‍ഹൗസ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നടത്തി
അഖില കേരള സ്പെഷ്യല്‍ സ്കൂള്‍ ഫുട്ബോള്‍ മത്സരത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി ഇരിങ്ങാലക്കുട പ്രതീക്ഷ ട്രെയിനിംഗ് സെന്റര്‍
കൊടുങ്ങല്ലൂര്‍ മാര്‍ത്തോമാ തീര്‍ഥാടനം