ഇതു വോട്ടുത്സവം…. സുരക്ഷ കര്‍ശനം, വോട്ടെടുപ്പു ശാന്തം ജനം ആവേശത്തോടെ…. സുരക്ഷ കര്‍ശനം…..വോട്ടെടുപ്പ് ശാന്തം…
ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ളവര്‍ സ്കൂളില്‍ വോട്ട് ചെയ്യാന്‍ എത്തിയ പ്രായം ചെന്ന വ്യക്തിയെ ബിഷപ്പ്് മാര്‍ പോളി കണ്ണൂക്കാടന്‍ സഹായിക്കുന്നു.
ഇരിങ്ങാലക്കുട: ഒരു മാസത്തോളം നീണ്ട ശക്തമായ പ്രചാരണം വോട്ടെടുപ്പിലും മിന്നുന്ന കാഴ്ചയായി. പ്രശ്നങ്ങളില്ലാതെ കടന്നുപോയ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ദിവസവും പ്രവര്‍ത്തകരുടെ ആവേശം പ്രകടമായിരുന്നു. വോട്ടര്‍മാരെ വീട്ടിലെത്തി ബൂത്തിലേക്കു കൊണ്ടുവരുന്നതിനും സ്ലിപ് വിതരണത്തിനും വോട്ടര്‍മാര്‍ക്കു സഹായങ്ങള്‍ ചെയ്യുന്നതിനും പ്രവര്‍ത്തകരുടെ മത്സരമായിരുന്നു.
സമാധാനപരമായി രാഷ്ട്രീയപ്രവര്‍ത്തകര്‍ ഇടപെട്ടതിനാല്‍ അനിഷ്ടസംഭവങ്ങള്‍ ഒന്നും സംഭവിച്ചില്ല. പോലീസും ക്രമസമാധാനത്തിനായി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. നഗരസഭയിലും നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകളിലും കനത്ത പോളിംഗ്. 43 വാര്‍ഡുകളിലായി 71.69 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 55117 വോട്ടര്‍മാരില്‍ 39513 പേരാണ് സമ്മതിദാനം വിനിയോഗിച്ചത്. 17987 (70.40 %) പുരുഷന്മാരും 21526 (72.75 %) സ്ത്രീകളുമാണ് വോട്ട് രേഖപ്പെടുത്തിയത്. 2020 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 74.02% പോളിംങ്ങാണുണ്ടായിരുന്നത്.

ഇരിങ്ങാലക്കുട നഗരസഭ
മൊത്തം വോട്ടര്‍മാര്‍- 55117, വോട്ടു രേഖപ്പെടുത്തിയത്- 39513 (71.69 %), പുരുഷന്മാര്- 17987 (7470.40 %), സ്ത്രീകള്‍- 21526 (72.75 %)
ഏറ്റവും കൂടുതല്‍ പോളിംഗ് നടന്ന വാര്‍ഡ് നമ്പര്‍ 37. പൊറത്തിശേരി (81.68 %).
ഏറ്റവും കുറവ് പോളിംഗ് നടന്ന വാര്‍ഡ് നമ്പര്‍ 15. ഗവ. ആശുപത്രി (56.43 %).
വാര്‍ഡ് നമ്പര്‍, വോട്ടിംഗ് ശതമാനം എന്നീ ക്രമത്തില്‍
- മൂര്‍ക്കനാട് (65.15), 2. ബംഗ്ലാവ് (66.15), 3. കരുവന്നൂര്‍ (75.31), 4. പീച്ചാംപിള്ളികോണം (71.44), 5. ഹോളിക്രോസ് സ്കൂള്‍ (74.84), 6. മാപ്രാണം (79.21), 7. മാടായിക്കോണം (67.71), 8. നമ്പ്യാങ്കാവ് (79.96), 9. കുഴിക്കാട്ടുകോണം (76.32), 10. കാട്ടുങ്ങച്ചിറ (79.84), 11. ആസാദ് റോഡ് (72.52), 12. ഗാന്ധിഗ്രാം നോര്‍ത്ത് (72.61), 13. ഗാന്ധിഗ്രാം (66.93), 14. ഗാന്ധിഗ്രാം ഈസ്റ്റ് (59.8), 15. ആശുപത്രി (56.43), 16. മടത്തിക്കര (65.08), 17. ചാലാംപാടം (66.17), 18. ചന്തക്കുന്ന് (62.25), 19. സെന്റ് ജോസഫ്സ് കോളജ് (67.81), 20. ഷണ്മുഖം കനാല്‍ (68.39), 21. ചേലൂര്‍ (76.61), 22. മുനിസിപ്പല്‍ ഓഫീസ് (65.25), 23. ഉണ്ണായിവാര്യര്‍ കലാനിലയം (66.81), 24. പൂച്ചക്കുളം (70.18), 25. കണ്ഠേശ്വരം (75.04), 26. കൊരുമ്പിശേരി (71.67), 27. കാരുകുളങ്ങര (75.78), 28. കൂടല്‍മാണിക്യം (69.14), 29. ബസ് സ്റ്റാന്‍ഡ് (61.01), 30. ആയുര്‍വേദ ഹോസ്പിറ്റല്‍ (68.77), 31. ക്രൈസ്റ്റ് കോളജ് (63.92), 32. എസ്എന്‍ നഗര്‍ (58.21), 33. ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് (72.83), 34. പള്ളിക്കാട് (79.43), 35. സിവില്‍ സ്റ്റേഷന് (74.88), 36. കണ്ടാരംതറ (77.05), 37. പൊറത്തിശേരി (81.68), 38. മഹാത്മ സ്കൂള്‍ (77.17), 39. തളിയക്കോണം സൗത്ത് (75.12), 40. കല്ലട (78.50), 41. തളിയക്കോണം നോര്‍ത്ത് (73.88), 42. പുത്തന്‍തോട് (71.25), 43. പുറത്താട് (74.39).

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പ്രമുഖരുടെ വോട്ട്…
നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയില്‍ പ്രതികരിച്ച് നടന് ടൊവിനോ തോമസ്
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച ഡ്രൈ ഡേയില്‍ വില്പനയ്ക്കായി മദ്യം സൂക്ഷിച്ചയാള്‍ പിടിയില്‍
സ്വാന്തന സദന് വാര്‍ഷികാഘോഷം നടത്തി
കാറളം വിഎച്ച്എസ് സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗം എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ആന്റി ഡ്രഗ് വാള് അനാച്ഛാദനം ചെയ്തു
കെപിഎംഎസ് മീഡിയ ജില്ല നേതൃയോഗം നടന്നു