ജനറല്‍ ആശുപത്രിയിലെ തുറന്ന വേദിയില്‍ മറഞ്ഞിരിക്കുന്ന ഫ്ളോറന്‍സ് നൈറ്റിംഗ്ഗേളിന്റെ ശില്പം
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിക്കു മുന്നില്‍ സ്ഥാപിച്ച വിളക്കേന്തിയ സ്ത്രീയുടെ പ്രതിമ വിവാദമായതോടെ മൂടിയിട്ട നിലയില്‍.
വിവാദം ഉയര്‍ന്നതോടെ പ്രതിമ മൂടിയിട്ടു
ഇരിങ്ങാലക്കുട: ആതുര ശുശ്രൂഷ രംഗത്ത് മികച്ച സേവനം കാഴ്ചവയ്ക്കുന്ന നഴ്സുമാരുടെ പ്രതീകമായി ജനറല്‍ ആശുപത്രിയില്‍ 15 അടി ഉയരമുള്ള ഫ്ളോറന്‍സ് നൈറ്റിംഗ്ഗേല് ശില്പം സ്ഥാപിച്ചു. ആശുപത്രിയിലെ പുതിയ കെട്ടിടത്തിന് മുന്‍പിലാണ് പ്രതിമ സ്ഥാപിച്ചത്. ശില്പത്തിന്റെ കൈകളില്‍ ഘടിപ്പിച്ചിരിക്കുന്ന വിളക്ക് രാത്രി വെളിച്ചം പകരുന്ന തരത്തിലാണ് ഒരുക്കിയിട്ടുള്ളത്. തൃശൂര്‍ പൂരം പ്രദര്‍ശനവേദിയില്‍ വര്‍ഷങ്ങളായി പ്രധാന കവാടത്തില്‍ ചിത്രങ്ങള്‍ ഒരുക്കുന്ന കരുവന്നൂര്‍ സ്വദേശി ടി.സി. സുരേഷാണ് ആശുപത്രി അധികൃതരുടെ നിര്‍ദേശപ്രകാരം ശില്പം നിര്‍മ്മിച്ചത്. മൂന്നാഴ്ച കൊണ്ടാണ് ശില്പത്തിന്റെ പണികള്‍ തീര്‍ത്തത്.
എന്നാല്‍ പ്രതിമ സ്ഥാപിച്ചതോടെ വിവാദങ്ങളും ഉയര്‍ന്നു. ജനറല്‍ ആശുപത്രിക്കു മുന്നില്‍ സ്ഥാപിച്ച പ്രതിമ ഫ്ളോറന്‍സ് നൈറ്റിങ്കേലിന്റെയല്ല എന്ന ആരോപണവുമായാണ് നഴ്സുമാരുടെ സംഘടനയായ കെജിഎന്‍എ രംഗത്ത് വന്നിരിക്കുന്നത്. ആശുപത്രിക്ക് മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന സ്ത്രീ പ്രതിമയ്ക്ക് നൈറ്റിങ്കേലുമായി യാതൊരു ബന്ധവുമില്ലെന്നും അസോസിയേഷന് അറിയിച്ചു. 1854 ല്‍ ക്രിമിയന്‍ യുദ്ധത്തില്‍ പരിക്കേറ്റ പട്ടാളക്കാരെ ഒരു വിളക്ക് കൈയിലേന്തികൊണ്ട് രാത്രിയില്‍ സൈനികരെ പരിശോധിച്ചിരുന്നു.
അതിനാലാണ് അവര്‍ക്ക് വിളക്കേന്തിയ സ്ത്രീ എന്ന വിളിപ്പേര് നല്‍കിയത്. റാന്തല്‍ വിളക്കിനു പകരം ടോര്‍ച്ചാണ് സ്ത്രീയുടെ കൈകളിലുള്ളത്. അതിനാല്‍ ഇത് നേഴ്സിംഗ് സമൂഹത്തിന് അപമാനമാണ്. വിഷയം വിവാദമായതിനു പിന്നാലെ പ്രതിമ മൂടിയിട്ടു. ഫ്ളോറന്‍സ് നൈറ്റിങ്കേലിന്റെ പ്രതിമയല്ല സ്ഥാപിച്ചിരിക്കുന്നതെന്നും സ്ത്രീകളോടുള്ള ആദരസൂചകമായി നിര്‍മിച്ച ശില്പമാണിതെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ശിവദാസ് പറഞ്ഞു. കായകല്പം അവാര്‍ഡ് കിട്ടിയതിന്റെ സ്മരണയ്ക്കായി ആശുപത്രിയിലെ മെറ്റേണിറ്റി ബ്ലോക്കിന് മുന്നിലും ഒരു അമ്മയും കുഞ്ഞുമുള്ള ശില്പം കൂടി സ്ഥാപിക്കാന്‍ ആശുപത്രി വികസന കമ്മറ്റി അംഗീകാരം നല്‍കിയിട്ടുണ്ടെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

അത്യുന്നതങ്ങളില്‍ വെളിച്ചം…. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ ക്രിസ്മസ് രാവ്
വീടിന് തീയിട്ട കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍
വീടുകയറി ആക്രമണം; പിടികിട്ടാപ്പുള്ളി അറസ്റ്റില്‍
ജെസിഐ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു
പൊറത്തിശേരി സെന്റ് സെബാസ്റ്റ്യന്‍സ് ഇടവക മെഗാ കരോള്‍ ഘോഷയാത്ര ഹിം ഓഫ് ബെത്ലഹേം 2കെ25 സംഘടിപ്പിച്ചു
സീനേജ് ക്ലബ് ക്രിസ്മസ്ആഘോഷം സംഘടിപ്പിച്ചു