പാസ്പോര്‍ട്ട് വെരിഫിക്കേഷനില്‍ സംസ്ഥാനത്ത് തൃശൂര്‍ റൂറല്‍ പോലീസ് ഒന്നാമതായി തുടരുന്നു
ഇരിങ്ങാലക്കുട: കേരളത്തിലെ എല്ലാ ജില്ലകളിലും വച്ച് ഏറ്റവും വേഗത്തില്‍ പാസ്പോര്‍ട്ട് വെരിഫിക്കേഷന് പ്രക്രിയ പൂര്‍ത്തിയാക്കുന്ന ജില്ലയായി തൃശൂര്‍ റൂറല്‍ പോലീസ് തുടരുന്നു. നവംബര്‍ മാസത്തിലും ശരാശരി വെറും ഒരു ദിവസം കൊണ്ട് വെരിഫിക്കേഷന് പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിലൂടെയാണ് സംസ്ഥാനത്ത് തൃശൂര്‍ റൂറല്‍ പോലീസ് ഒന്നാമതായി തുടരുന്നത് കഴിഞ്ഞ എട്ട് മാസങ്ങളിലും ശരാശരി വെറും ഒരു ദിവസം കൊണ്ട് വെരിഫിക്കേഷന് പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നുണ്ട്.
പാസ്പോര്‍ട്ട് എടുക്കുന്നതിനായി നല്കുന്ന അപേക്ഷകള്‍ അന്നേ ദിവസം തന്നെ തൃശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവിയുടെ ബി. കൃഷ്ണകുമാര്‍ ഐപിഎസിന്റെ ഓഫീസില്‍ എത്തുകയും അപേക്ഷകളുടെ നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തീകരിച്ച് ഫീല്‍ഡ് വേരിഫിക്കേഷനായി പോലീസ് സ്റ്റേഷനുകളിലേക്ക് അന്നു തന്നെ അയക്കുകയും പോലീസ് സ്റ്റേഷനില്‍ നിന്നും തിരിച്ച് ജില്ല പോലീസ് ആസ്ഥാനത്ത് എത്തുന്ന ഫയല്‍ വെരിഫിക്കേഷനു ശേഷം പാസ്പോര്‍ട്ട് ഓഫീസിലേക്ക് കൈമാറുകയാണ് ചെയ്യുന്നത്. പൊതുജനങ്ങള്‍ക്ക് വേഗത്തിലും സുഗമമായും സേവനം ലഭ്യമാക്കുന്നതിനായി തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് നടത്തിയ ഫലപ്രദമായ നടപടികളാണ് ഈ നേട്ടത്തിന് പിന്നില്‍.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

തൃശൂര്‍ ജില്ലാ പഞ്ചായത്ത് കാട്ടൂര്‍ ഡിവിഷന് സ്ഥാനാര്‍ഥി കൃപേഷ് ചെമ്മണ്ടയുടെ മൂന്നാം ഘട്ടപ്രചാരണം
തെരഞ്ഞെടുപ്പ് കണ്വെന്ഷന് നടത്തി
ഇംഗ്ലീഷ് സാഹിത്യത്തില്‍ പിഎച്ച്ഡി നേടിയ പ്രഫ. അഞ്ജു ആന്റണി
കെ.ടി. ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാന ദിനം
എകെടിഎ മാപ്രാണം ഏരിയ ആനന്ദപുരം യൂണിറ്റ് കണ്വെന്ഷന് സംഘടിപ്പിച്ചു
വ്യാപാരി വ്യവസായി ഏകോപനസമിതി അരിപ്പാലം യൂണിറ്റ് വാര്‍ഷിക സമ്മേളനം