നഗരസഭാ കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
ഇരിങ്ങാലക്കുട നഗരസഭയില്‍ മുതിര്‍ന്ന കൗണ്‍സിലംഗമായ എം.പി. ജാക്സണ് സത്യപ്രതിജ്ഞ ചെയ്യുന്നു.
നഗരസഭാ കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.

ഇരിങ്ങാലക്കുട: നഗരസഭ ഭരണസമിതിയിലേക്കു 43 വാര്‍ഡുകളില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. നഗരസഭ ഓഫീസിനു മുമ്പില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ രാവിലെ 10 നാണു ചടങ്ങുകള്‍ ആരംഭിച്ചത്. മുതിര്‍ന്ന അംഗവും വാര്‍ഡ് 22 ല്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട എം.പി. ജാക്സണ് വരണാധികാരി ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ വി.പി. യമുന പ്രതിജ്ഞാവാചകം ചൊല്ലികൊടുത്തു.
തുടര്‍ന്ന് എം.പി. ജാക്സണ് വാര്‍ഡ് ക്രമത്തില്‍ മറ്റു അംഗങ്ങള്‍ക്കു പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. നഗരസഭ സെക്രട്ടറി എം.എച്ച്. ഷാജിക് ചടങ്ങുകള്‍ക്കു നേതൃത്വം നല്കി. തുടര്‍ന്ന് മുതിര്‍ന്ന അംഗം എം.പി. ജാക്സന്റെ അധ്യക്ഷതയില്‍ നഗരസഭയുടെ 27 ാം കൗണ്‍സിലിന്റെ പ്രഥമ യോഗം കൗണ്‍സില്‍ ഹാളില്‍ നടന്നു. ചെയര്മാന്, വൈസ് ചെയര്മാന് തെരഞ്ഞെടുപ്പ് 26 നു കൗണ്‍സില്‍ ഹാളില്‍ നടക്കും.
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തില്‍ എന്‍.ബി. പവിത്രന്, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ വല്‍സല ബാബു, ആളൂര്‍ പഞ്ചായത്തില്‍ ടി.എ. വര്‍ഗീസ് തുളുവത്ത്, മുരിയാട് പഞ്ചായത്തില്‍ കെ.കെ. സുരേഷ്ബാബു, കാറളം പഞ്ചായത്തില്‍ പ്രീത ടീച്ചര്‍, കാട്ടൂര്‍ പഞ്ചായത്തില്‍ എ.എസ്. ഹൈദ്രോസ്, പടിയൂര്‍ പഞ്ചായത്തില്‍ ഈശ്വരി ജയന്, പൂമംഗലം പഞ്ചായത്തില്‍ ഇ.ആര്. വിനോദ്, വെള്ളാങ്കല്ലൂര്‍ പഞ്ചായത്തില്‍ ഷംസു വെളുത്തേരി, വേളൂക്കര പഞ്ചായത്തില്‍ പി.വി. സതീശന് എന്നീ മുതിര്‍ന്ന അംഗങ്ങള്‍ മറ്റുള്ളവര്‍ക്കു സത്യപ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു.

43 പേരില്‍ 31 പേര് ദൈവനാമത്തിലും 12 പേര് ദൃഢപ്രതിജ്ഞയും ചെയ്തു
കൗണ്‍സിലിലെ 43 പേരില്‍ 31 പേര് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ 12 പേര് ദൃഢപ്രതിജ്ഞ ചെയ്തു. ഇടതുപക്ഷത്തുനിന്നും വിജയിച്ച സി.സി. ഷിബിന്‍, കെ.വി. അജിത്കുമാര്‍, പി.വി. ശിവകുമാര്‍, കെ.എസ്. പ്രസാദ്, പി.എം. നന്ദുലാല്‍, വി.എസ്. അശ്വതി, സിന്ധു ഗിരീഷ് കുമാര്‍, വിനീത ടീച്ചര്‍, ലേഖ ഷാജന്, വിമി ബിജേഷ്, രമ്യ ഷിബു, വിഷ്ണു പ്രഭാകരന് എന്നിവരാണു ദൃഢപ്രതിജ്ഞ ചെയ്തത്. ഇടതുപക്ഷത്തിനു നിന്നും വിജയിച്ച അല്‍ഫോണ്‍സ തോമസ് ദൈവനാമത്തിലാണു പ്രതിജ്ഞ ചെയ്തത്.
സ്വമി അയ്യപ്പന്റെ പേരില്‍ സത്യപ്രതിജ്ഞ, പിന്നീട് തിരുത്തി ഈശ്വരനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു
നഗരസഭയിലെ ഏഴാം വാര്‍ഡ് മാടായിക്കോണം വാര്‍ഡില്‍നിന്നും ജയിച്ച ടി.കെ. ഷാജുവാണ് സ്വാമി അയ്യപ്പന്റെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തത്. ഇക്കാര്യം സര്‍ക്കാര്‍ നിര്‍ദേശിച്ച മാതൃകയിലേ സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിയുകയുള്ളൂ എന്ന് ചൂണ്ടിക്കാട്ടിയപ്പോഴാണ് വീണ്ടും ഈശ്വരനാമത്തില്‍ കൗണ്‍സിലറായി സത്യപ്രതിജ്ഞ ചെയ്തത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വീടിന് തീയിട്ട കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍
വീടുകയറി ആക്രമണം; പിടികിട്ടാപ്പുള്ളി അറസ്റ്റില്‍
ജെസിഐ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു
പൊറത്തിശേരി സെന്റ് സെബാസ്റ്റ്യന്‍സ് ഇടവക മെഗാ കരോള്‍ ഘോഷയാത്ര ഹിം ഓഫ് ബെത്ലഹേം 2കെ25 സംഘടിപ്പിച്ചു
ജാതി സെന്‍സസ് തുടര്‍ പ്രക്ഷോഭം അനിവാര്യം പി.എ. അജയഘോഷ്
പൂമംഗലം പഞ്ചായത്ത് സാരഥികള്‍ (എല്‍ഡിഎഫ് 09, യുഡിഎഫ് 04, എന്‍ഡിഎ 01, ആകെ 14)