പ്രവാസികള്‍ക്കുവേണ്ടി ഇരിങ്ങാലക്കുട രൂപത മൈഗ്രന്റ്സ് മിഷന് ആരംഭിച്ചു
പ്രവാസികളായ ഇരിങ്ങാലക്കുട രൂപതാംഗങ്ങള്ക്കുവേണ്ടി ആരംഭിച്ച മൈഗ്രന്റ്സ് മിഷന് രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ മിഷന് പ്രസിഡന്റ് ഷാജു വാലപ്പന് പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു.
ഫാ. റെനില്‍ കാരാത്രക്കാരന്‍ ഡയറക്ടര്‍, ഷാജു വാലപ്പന് പ്രഥമ പ്രസിഡന്റ്
ഇരിങ്ങാലക്കുട: പ്രവാസികളായ ഇരിങ്ങാലക്കുട രൂപതാംഗങ്ങള്ക്കുവേണ്ടി മൈഗ്രന്റ്സ് മിഷന് ആരംഭിച്ചു. ബിഷപ്പ് ഹൗസില്‍ നടന്ന ചടങ്ങില്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ മൈഗ്രന്റ്സ് മിഷന്റെ പ്രസിഡന്റ് ഷാജു വാലപ്പന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ലോഗോപ്രകാശനവും ബിഷപ്പ് നിര്‍വഹിച്ചു.

രൂപതാ ഭാരവാഹികളായി ഫാ. റെനില്‍ കാരാത്രക്കാരന്‍ (ഡയറക്ടര്‍), ഷാജു വാലപ്പന്, റിയാദ് (പ്രസിഡന്റ്), സന്തോഷ് കൂനന്‍, ബഹ്റൈന്‍, ജൂലി വര്‍ഗീസ്, യുഎഇ (വൈസ് പ്രസിഡന്റ്), ലൈജു ആലപ്പാട്ട്, ഓസ്ട്രേലിയ (ജനറല്‍ സെക്രട്ടറി.), ഭവ്യ വിന്‍സെന്റ് പാലാട്ടി, ന്യൂസീലന്‍ഡ്, ലജിന് പോള്‍, ഇറ്റലി (ജോയിന്റ് സെക്രട്ടറി), വി.പി. സോണറ്റ്, സൗദി അറേബ്യ (ട്രഷറര്‍) എന്നിവരേയും ഇരിങ്ങാലക്കുട, മാള, ചാലക്കുടി എന്നീ മൂന്ന് മേഖലകളിലെ ഭാരവാഹികളെയും 23 രാഷ്ട്രങ്ങളിലെ പ്രവര്‍ത്തന കോ ഓഡിനേറ്റര്‍മാരെയും ബിഷപ്പ് ചടങ്ങില്‍ പ്രഖ്യാപിച്ചു. സിറോ മലബാര്‍ സഭയുടെ അപ്പോസ്തലേറ്റ് വിസിറ്റേറ്ററായി തെരഞ്ഞെടുക്കപ്പെട്ട ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ജോളി വടക്കന്‍ ചടങ്ങില്‍ സ്വീകരണം നല്കി. ഫാ. റെനില്‍ കാരാത്രക്കാരന്‍, ഷാജു വാലപ്പന്, ജോസ് മാമ്പിള്ളി, വര്‍ഗീസ് പന്തല്ലൂക്കാരന്‍, ലെജിന്‍ പോള്‍, സന്ധ്യ സെബി, അഡ്വ. വര്‍ഗീസ് മണവാളന്, സാജന് പടിക്കല എന്നിവര്‍ പ്രസംഗിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വിധിയെഴുത്ത് ഇന്ന്; നെഞ്ചിടിപ്പോടെ മുന്നണികള്‍, ആവേശത്തോടെ വോട്ടര്‍മാര്‍
ഖേലോ ഇന്ത്യയില്‍ മിന്നിതിളങ്ങി ക്രൈസ്റ്റ് കോളജ്
പദ്മജ്യോതി പുരസ്കാരം ചിത്ര വിശ്വേശ്വരനും കെ.എസ്. ബാലകൃഷ്ണനും
കത്തോലിക്ക കോണ്‍ഗ്രസിന്റെ അഖില കേരള വടം വലി മത്സരം; അവന്ജര്സ് വാണിയംകുളം ജേതാക്കള്‍
കാലിക്കട്ട് യൂണിവേഴ്സിറ്റി ഡി സോണ്‍ ബാഡ്മിന്റണ്‍ വിജയികളായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ടീം
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്‍ സോണ്‍ ടെന്നീസ് വിജയികളായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ടീം