ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് മികച്ച സാങ്കേതികവിദഗ്ധരെ ആദരിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് മികച്ച സാങ്കേതികവിദഗ്ധരെ ആദരിക്കല്‍ പരിപാടി ഐബിഎം ഇന്ത്യ സോഫ്റ്റ്വെയര് ലാബ്സിന്റ കൊച്ചി പ്രോഗ്രാം ഡയറക്ടര്‍ മാധുരി ഡി. മാധവന്‍പിള്ള ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് സാങ്കേതിക രംഗത്ത് മികവ് തെളിയിച്ച പ്രമുഖരെ ആദരിച്ചു. കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ അധ്യക്ഷത വഹിച്ചു. ഐബിഎം ഇന്ത്യ സോഫ്റ്റ്വെയര് ലാബ്സിന്റ കൊച്ചി പ്രോഗ്രാം ഡയറക്ടര്‍ മാധുരി ഡി. മാധവന്‍പിള്ള ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സിനിമാതാരം അരുണ്‍ കുര്യന് സമ്മേളനത്തില്‍ മുഖ്യാതിഥിയായി. ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന ഹാക്കത്തോണ്‍ ബീച് ഹാക്ക് പരിപാടിയുടെ ലോഗോ പ്രകാശനവും നടന്നു. ക്രൈസ്റ്റ് സ്ഥാപനങ്ങളുടെ മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ സിഎംഐ ബീച് ഹാക്ക് വെബ്സൈറ്റിന്റെ പ്രകാശനം നിര്‍വഹിച്ചു.
സാങ്കേതിക രംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയ എര്കെയു വാറുണ്ണി (റിട്ട. ജനറല്‍ മാനേജര്‍, ജിടിസി ബറോഡ), ജിസ്മി ജോബിന് (സിഇഒ ആന്‍ഡ് സഹസ്ഥാപകന്‍, ജോബിന് ആന്‍ഡ് ജിസ്മി), ജോയ് സെബാസ്റ്റ്യന്‍ (സിഇഒ ആന്‍ഡ് സഹസ്ഥാപകന്‍, ടെക്ജെന്‍ഷിയ സോഫ്റ്റ്വെയര് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്), പി.എസ്. പ്രശാന്ത് (ഡയറക്ടര്‍ പ്രൊഡക്ഷന്‍, വജ്ര റബ്ബര്‍), വിനോദ് രാജന് (ഗ്ലോബല്‍ പ്രോഗ്രാം മാനേജര്‍ വാല്യൂ കാറ്റലിസ്റ്റ് യുഎസ്ടി), ക്രിസ്റ്റോ ജോര്‍ജ് (ചെയര്മാന് ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍, ഹൈക്കണ്‍ ഇന്ത്യ ലിമിറ്റഡ്), ഷീന്‍ ആന്റണി (മാനേജിംഗ് ഡയറക്ടര്‍, പൈലറ്റ്സ്മിത്ത് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്), രാജീവ് ശ്രീനിവാസ് (റീജിയന് ഹെഡ് അക്കാദമിക് അലൈയന്സസ് ഗ്രൂപ്പ്, ടിസിഎസ്), ടി.ഡി. റോളി (സീനിയര്‍ ഡയറക്ടര്‍ ഐടി നാഷണല്‍ ഇന്‍ഫൊര്‍മാറ്റിക്സ് സെന്റര്‍), റൗള്‍ ജോണ്‍ അജു (എയര്റിയം ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്), ഫ്രെഡ്ഡി സോമന് (ജനറല്‍ മാനേജര്‍ മാട്ടര്ലാബ്, കോഴിക്കോട്), ഡോ. വി. തോമസ് ജോണ്‍ (ഇന്നൊവേറ്റീവ് ടെക്നോളജീസ് ഇന്റഗ്രേറ്റഡ്, തൃശൂര്‍), കെ.എസ്. വസന്ത്കുമാര്‍ (ടിക്യുഎംഎന്എബ്ലര് അപ്പോളോ ടയറ്സ്) എന്നിവരെയാണ് ടെക്സ്പയര് ടെക്നോളജിക്കല്‍ എക്സലന്‍സ് അവാര്‍ഡ് നല്കി ആദരിച്ചത്. കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം.ടി. സിജോ, ഫാ. മില്‍നര്‍ പോള്‍ സിഎംഐ, കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി ഡോ. ടി.ആര്. സൂരജ്, ഡോ. ഇ.എസ്. ശ്രീത എന്നിവര്‍ പ്രസംഗിച്ചു. പ്രശാന്ത് ബേബി, ഡോ. വിന്‍സ് പോള്‍എന്നിവര്‍ ഏകോപനം നിര്‍വഹിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇന്റര്‍ കോളജിയറ്റ് വനിതാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ചാമ്പ്യന്മാരായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് ടീം
വര്‍ണ്ണാഭമായി ക്രൈസ്റ്റ് കോളജിന്റെ ചിലമ്പ് വിളംബര ജാഥ
കാട്ടൂര്‍ സഹകരണ ബാങ്കില്‍ ക്രിസ്തുമസ് കേക്ക് മേള ഉദ്ഘാടനം ചെയ്തു
സെന്റ് ജോസഫ്സ് കോളജില്‍ അന്താരാഷ്ട്ര കമ്പ്യൂട്ടര്‍ സയന്‍സ് സെമിനാര്‍ സംഘടിപ്പിച്ചു
യൂഫ്രേഷ്യ ട്രെയിനിംഗ് കോളജില്‍ സമന്വയ 2കെ25 കമ്മ്യൂണിറ്റി ലിവിംഗ് ക്യാമ്പ് സംഘടിപ്പിച്ചു
മുരിയാട് പഞ്ചായത്ത് സാരഥികള്‍ (എല്‍ഡിഎഫ് – 12, യുഡിഎഫ് – 05, എന്‍ഡിഎ – 01, ആകെ 18)