എടത്തിരുത്തി അഖില്, പെരിഞ്ഞനം ഫസീല എന്നിവര് മയക്കുമരുന്ന് കടത്തിലൂടെ അനധികൃതമായി സമ്പാദിച്ച സ്വത്തുക്കള് കണ്ടുകെട്ടാന് ഉത്തരവ്
പ്രതി അഖില് (31), പ്രതി ഫസീല (33).
തൃശൂര് റൂറല് ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര് ഐപിഎസ്ന്റെ നേതൃത്വത്തില് സമര്പ്പിച്ച റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് ചെന്നൈയിലുള്ള കോംപിറ്റന്റ് അതോറിറ്റിയാണ് കണ്ടുകെട്ടല് ഉത്തരവ് പുറപ്പെടുവിച്ചത്
ഇരിങ്ങാലക്കുട: മയക്കുമരുന്ന് കടത്തിലൂടെ പ്രതികള് അനധികൃതമായി സമ്പാദിച്ച 37 ലക്ഷത്തിലധികം രൂപയുടെ സ്വത്തുക്കള് കണ്ടുകെട്ടാന് ഉത്തരവായി. വലപ്പാട് പോലീസ് സ്റ്റേഷന് പരിധിയിലെ തളിക്കുളം കൈതക്കല് വച്ച് 31.330 ഗ്രാം മെത്താഫിറ്റമിനുമായി എടത്തിരുത്തി സ്വദേശി കൊല്ലാറ വീട്ടില് അഖില് (31), പെരിഞ്ഞനം സ്വദേശിനി കള്ളിപറമ്പില് വീട്ടില് ഫസീല (33) എന്നിവരെ തൃശൂര് റൂറല് ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര് ഐപിഎസ്ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയിരുന്നു.
തുടര്ന്ന് പ്രതികള്ക്കെതിരെ എന്ഡിപിഎസ് നിയമപ്രകാരം കേസ് രജിസ്റ്റര് ചെയ്യുകയും പ്രതികളെ റിമാന്ഡ് ചെയ്യുകയും ചെയ്തിരുന്നു. തുടര്ന്ന് നടത്തിയ അന്വേഷണത്തില് പ്രതികളായ അഖിലിനും ഫസീലയ്ക്കും സ്ഥിരമായ വരുമാന മാര്ഗ്ഗങ്ങളൊന്നുമില്ലെന്നും ഇവര് ലഹരിമരുന്നുകളുടെ നിയമവിരുദ്ധമായ കച്ചവടത്തില് ഏര്പ്പെട്ടിരുന്നതായും ലഹരിമരുന്ന് കടത്തിലൂടെ ലഭിച്ച അനധികൃത വരുമാനം ഉപയോഗിച്ച് സ്ഥാവര ജംഗമ സ്വത്തുക്കള് സമ്പാദിച്ചതായും കണ്ടെത്തി. ഇതേത്തുടര്ന്നാണ് അഖിലിന്റെ എടത്തിരുത്തിയിലുള്ള ബാങ്ക് അക്കൗണ്ടിലെ 194718 രൂപ, 24 ലക്ഷം രൂപ വിലയുള്ള ജെസിബി, 6.5 ലക്ഷം രൂപയുടെ കാര്, എടത്തിരുത്തി വില്ലേജിലെ 532500 രൂപ വിലമതിക്കുന്ന 8.30 സെന്റ് ഭൂമി, ഫസീലയുടെ ബാങ്ക് അക്കൗണ്ടിലെ 899 രൂപ എന്നിവയുള്പ്പെടെ ആകെ 3778117 രൂപയുടെ സ്വത്തുക്കള് കണ്ടുകെട്ടാന് നടപടി സ്വീകരിക്കുന്നതിനായി ചെന്നൈയിലുള്ള കോംപിറ്റന്റ് അതോറിറ്റിയില് റിപ്പോര്ട്ട് സമര്പ്പിച്ചത്.
ഇതിനെ തുടര്ന്നാണ് സ്വത്തു വകകള് കണ്ടുകെട്ടുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചത്. എന്ഡിപിഎസ് നിയമപ്രകാരം 10 വര്ഷമോ അതിലധികമോ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളില് ഏര്പ്പെടുന്നവരുടെയും അവരുടെ സഹായികളുടെയും ബന്ധുക്കളുടെയും പേരില് ലഹരിമരുന്ന് പണം ഉപയോഗിച്ച് വാങ്ങിയ സ്വത്തുക്കള് കണ്ടുകെട്ടാന് വ്യവ്ഥയുണ്ട്. തൃശൂര് റൂറല് ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര് ഐപിഎസിന്റെ നേതൃത്വത്തില് ഡിസിബി ഡിവൈഎസ്പി എം. ഉല്ലാസ് കുമാര് വലപ്പാട് എസ്എച്ച്ഒ അനില്കുമാര്, ജിഎഎസ്ഐ സൈഫുദ്ദീന് എന്നിവരടങ്ങുന്ന സംഘമാണ് റിപ്പോര്ട്ട് തയ്യാറാക്കി സമര്പ്പിച്ചത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

അത്യുന്നതങ്ങളില് വെളിച്ചം…. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ ക്രിസ്മസ് രാവ്
വീടിന് തീയിട്ട കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്
വീടുകയറി ആക്രമണം; പിടികിട്ടാപ്പുള്ളി അറസ്റ്റില്
ജെസിഐ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു
പൊറത്തിശേരി സെന്റ് സെബാസ്റ്റ്യന്സ് ഇടവക മെഗാ കരോള് ഘോഷയാത്ര ഹിം ഓഫ് ബെത്ലഹേം 2കെ25 സംഘടിപ്പിച്ചു
സീനേജ് ക്ലബ് ക്രിസ്മസ്ആഘോഷം സംഘടിപ്പിച്ചു