ഭരണഘടന അനുവദിച്ചു നല്കുന്ന ന്യൂനപക്ഷ അവകാശങ്ങളുടെ ഔന്നത്യം കാത്തുസൂക്ഷിക്കാന്‍ നാം ബാധ്യസ്ഥര്‍: മന്ത്രി അഡ്വ. പി. രാജീവ്
ഇരിങ്ങാലക്കുട രൂപത ക്രിസ്ത്യന്‍ മൈനോരിറ്റി റൈറ്റ്സ് ഫോറം സംഘടിപ്പിച്ച ദേശീയ ന്യൂനപക്ഷ അവകാശദിനാഘോഷം മന്ത്രി അഡ്വ. പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, ഡയറക്ടര്‍ ഫാ. ജിജോ വാകപറമ്പില്‍, വികാരി ജനറാള്‍ മോണ്‍. വില്‍സണ്‍ ഈരത്തറ, കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ തുടങ്ങിയവര്‍ സമീപം.
ഇരിങ്ങാലക്കുട: ഭാരതത്തിന്റെ ഭരണഘടന പൗരന്മാര്ക്ക് അനുവദിച്ചു നല്കുന്ന ന്യൂനപക്ഷ അവകാശങ്ങളുടെ ഔന്നത്യം കാത്തുസൂക്ഷിക്കാന്‍ സര്‍ക്കാരുകളും ജനങ്ങളും ബാധ്യസ്ഥര്‍ ആണെന്ന് സംസ്ഥാന നിയമ, കയര്‍, വ്യവസായ വകുപ്പ് മന്ത്രി അഡ്വ. പി. രാജീവ്. ദേശീയ ന്യൂനപക്ഷ അവകാശ ദിനത്തോടനുബന്ധിച്ചു ഇരിങ്ങാലക്കുട രൂപത ക്രിസ്ത്യന്‍ മൈനോരിറ്റി റൈറ്റ്സ് ഫോറം (സിഎംആര്‍എഫ്) സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വികാരി ജനറാള്‍ മോണ്‍. വില്‍സണ്‍ ഈരത്തറ, റവ.ഡോ. ജോയ് പാല്യേക്കര, അഡ്വ. ഇ.ടി. തോമസ്, അഡ്വ. ആന്ലിന് ഫ്രാന്‍സിസ് ആലപ്പാട്ട്, ക്രിസ്ത്യന്‍ മൈനോരിറ്റി റൈറ്റ്സ് ഫോറം രൂപത ഡയറക്ടര്‍ ഫാ. ജിജോ വാകപറമ്പില്‍, അസോ. ഡയറക്ടര്‍ ഫാ. ജിബിന്‍ നായത്തോടന്‍, കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.
സീറോ മലബാര്‍സഭ സമുദായ ശക്തീകരണ വര്‍ഷമായി ആചരിക്കുന്ന 2026 ല്‍ എല്ലാ ഇടവകകളിലും ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. സിഎംആര്‍എഫ് സെക്രട്ടറി സിജു ബേബി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജിയോ ജോസ് വട്ടേക്കാടന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. ഇരിങ്ങാലക്കുട രൂപതയിലെ 141 ഇടവകകളില്‍ നിന്നും തെരെഞ്ഞെടുക്കപെട്ട പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കരാഞ്ചിറ സെന്റ് ഫ്രാന്‍സിസ് സേവിയേഴ്സ് ദേവാലയത്തില്‍ അമ്പ് തിരുനാള്‍
കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിജയോത്സവം സംഘടിപ്പിച്ചു
അന്തര്‍ജില്ലാ മോഷണ സംഘത്തിലെ കണ്ണികളായ നിരവധി മോഷണക്കേസിലെ പ്രതികളായ അഞ്ചു പേര് അറസ്റ്റില്‍
ബാറില്‍ ആക്രമണം നടത്തിയത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താല്‍ ബിയര്‍ കുപ്പി കൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡിയും കൂട്ടാളികളും അറസ്റ്റില്‍
ഭാരതത്തിന്റെ നൈതിക മൂല്യങ്ങള്‍ വിദ്യാഭ്യാസത്തില്‍ പ്രതിഫലിക്കണം: പ്രഫ. മനീഷ് ആര്. ജോഷി
മെഡിസെപ്പ് പ്രീമിയം കൂട്ടിയത് പിന്‍വലിക്കണം- കെഎസ്എസ്പിഎ