തദ്ദേശ തെരഞ്ഞെടുപ്പ്; റൂറല്‍ ജില്ലയില്‍ സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കി
ഇരിങ്ങാലക്കുട: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനും ക്രമസമാധാനം ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായി തൃശൂര്‍ റൂറല്‍ ജില്ലയില്‍ പോലീസ് കര്‍ശന സുരക്ഷാ നടപടികള്‍ ഏര്‍പ്പെടുത്തി. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎന്‍എസ്എസ്) വകുപ്പുകളായ 126, 129 എന്നിവ പ്രകാരം, നിരന്തരമായി ക്രമസമാധാന പ്രശ്നങ്ങളില്‍ ഏര്‍പ്പെടുന്ന 1066 ആന്റി സോഷ്യലുകളില് നിന്ന് നല്ല നടപ്പിനുള്ള ജാമ്യം കോടതിയില്‍ ഒപ്പിട്ട് വാങ്ങി.
തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസിന്റെ നേതൃത്വത്തില്‍ വിവിധ പോലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഒമാര്‍ നല്കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ തൃശൂര്‍, ഇരിങ്ങാലക്കുട സബ് ഡിവിഷണല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതികളാണ് ഉത്തരവ് പുറപ്പെടുവിച്ചത്. റൂറല്‍ ജില്ല മറ്റ് ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്ന 11 ഇടങ്ങളില്‍ 24 മണിക്കൂറും പോലീസിന്റെ പ്രത്യേക വാഹന പരിശോധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തൃശൂര്‍ സിറ്റി, എറണാകുളം എന്നീ ജില്ലകളുമായും, മലക്കപ്പാറ പോലീസ് സ്റ്റേഷന് വഴി തമിഴ്നാടുമായും തൃശൂര്‍ റൂറല്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്. എറണാകുളം ജില്ലയിലെ ഇലക്ഷന് ഡിസംബര്‍ ഒമ്പതിന് കഴിയുന്ന സാഹചര്യത്തില്‍, അവിടുത്തെ സാമൂഹ്യവിരുദ്ധര്‍ തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തങ്ങള്‍ ആസൂത്രണം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ലഹരി വസ്തുക്കളും അനധികൃത പണവും കടത്തുന്നത് തടയുന്നതിനായി എല്ലാ ജില്ലാ ബോര്‍ഡറുകളും സീല്‍ ചെയ്ത് ചെക്കിംഗ് നടത്തുന്നതാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
കൂടാതെ, ഇലക്ഷന് പ്രചരണവുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാവാതിരിക്കാന്‍ എല്ലാ പോലീസ് സ്റ്റേഷന് പരിധികളിലും ശക്തമായ നൈറ്റ് പെട്രോളിംഗും നടത്തിവരുന്നുണ്ട്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രത്യേക സുരക്ഷാ പരിശോധനകളുടെ ഭാഗമായി, വിവിധ കേസുകളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന നിരവധി പിടികിട്ടാപ്പുള്ളികളെയും പോലീസ് പിടികൂടി. ഇവരെ ബന്ധപ്പെട്ട കോടതികളില്‍ ഹാജരാക്കി റിമാന്‍ഡ് ഉള്‍പ്പടെയുള്ള തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

തൃശൂര്‍ ജില്ലാ പഞ്ചായത്ത് കാട്ടൂര്‍ ഡിവിഷന് സ്ഥാനാര്‍ഥി കൃപേഷ് ചെമ്മണ്ടയുടെ മൂന്നാം ഘട്ടപ്രചാരണം
ഇരിങ്ങാലക്കുട നഗരസഭ 12-ാം വാര്‍ഡ് ഗാന്ധിഗ്രാം നോര്‍ത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രേമ പാറയില്‍ മൂന്നാംഘട്ട ഗൃഹസന്ദര്‍ശനം പൂര്‍ത്തിയാക്കി
തെരഞ്ഞെടുപ്പ്; സ്ട്രോംഗ് റൂമിലും പരിസരങ്ങളിലും പരിശോധന
തെരഞ്ഞെടുപ്പ് കണ്വെന്ഷന് നടത്തി
മാറി ചിന്തിക്കുമോ അതോ നിലനിറുത്തുമോ, ആളൂര്‍ ഡിവിഷനില്‍ വനിതാ നേതാക്കള്‍ കൊമ്പുകോര്‍ക്കുന്നു
ഐക്യ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം