ഇരിങ്ങാലക്കുട രൂപതയില്‍നിന്ന് 27 നവവൈദികര്‍
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപതയില്‍ 27 ഡീക്കന്മാര് അഭിഷിക്തരാകുന്നു. രൂപതയ്ക്കുവേണ്ടി എട്ടുപേരും സന്യസ്തസഭകള്ക്കു വേണ്ടി 19 പേരും 27 മുതല്‍ ജനുവരി 31 വരെയുള്ള തീയതികളില്‍ തിരുപ്പട്ടം സ്വീകരിക്കും. ബിഷപ്പുമാരായ മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ സെബാസ്റ്റിയന് എടയന്ത്രത്ത്, മാര്‍ ജോയ് ആലപ്പാട്ട്, മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര, മാര്‍ സെബാസ്റ്റിയന് പൊഴോലിപറമ്പില്‍, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മാര്‍ പോള്‍ ആലപ്പാട്ട് എന്നിവര്‍ പൗരോഹിത്യം നല്‍കും.
27ന് രാവിലെ ഒമ്പതിന് മാപ്രാണം ഹോളിക്രോസ് തീര്‍ത്ഥാടനകേന്ദ്രം ഇടവകാംഗം വിക്ടര്‍ തൊമ്മാന പൗരോഹിത്യം സ്വീകരിക്കും. ടി.വി. വില്യംസിന്റെയും ബില്‍ജിയുടെയും മകനാണ്.
27ന് ഉച്ചകഴിഞ്ഞ് രണ്ടിന് ആനന്ദപുരം ലിറ്റില്‍ ഫ്ളവര്‍ ഇടവകാംഗം ജിതിന് തണ്ട്യേക്കല്‍ പൗരോഹിത്യം സ്വീകരിക്കും. ടി.എം. ജോസിന്റെയും എല്‍സിയുടെയും മകനാണ്.
29ന് രാവിലെ ഒമ്പതിന് മേട്ടിപ്പാടം സെന്റ് ജോസഫ് ഇടവകാംഗം ജോയല്‍ പുല്ലേലി പൗരോഹിത്യം സ്വീകരിക്കും. പി.വി. ജോയിയുടെയും മേരീസിന്റെയും മകനാണ്.
30ന് രാവിലെ ഒമ്പതിന് തെക്കന്‍ താണിശേരി സെന്റ് ഫ്രാന്‍സിസ് ഇടവകാംഗം വിനോയ് തെറ്റയില്‍ പൗരോഹിത്യം സ്വീകരിക്കും. ടി.എ. ബാബുവിന്റെയും ബിന്ദുവിന്റെയും മകനാണ്. ഉച്ചക്ക് രണ്ടിന് ചാലക്കുടി സെന്റ് മേരീസ് ഫൊറോന ഇടവകാംഗം ആന്റണി പുളിക്കന്‍ പൗരോഹിത്യം സ്വീകരിക്കും. ജോഫി ജോര്‍ജിന്റെയും ഫിനിയുടെയും മകനാണ്.
31ന് രാവിലെ ഒമ്പതിന് നെല്ലായി സെന്റ് മേരീസ് ഇടവകാംഗം അലന് തെക്കുംപുറം പൗരോഹിത്യം സ്വീകരിക്കും. ജോസ്മോന്റെയും ഡോളിയുടെയും മകനാണ്. ഉച്ചക്ക് രണ്ടിന് പുത്തന്‍ചിറ സെന്റ് മേരീസ് ഫൊറോന ഇടവകാംഗം സെന്‍ജോ മാളിയേക്കല്‍ കൂനന്‍ പൗരോഹിത്യം സ്വീകരിക്കും. ജോസിന്റെയും ലിസിയുടെയും മകനാണ്.
ജനുവരി മൂന്നിന് രാവിലെ ഒമ്പതിന് ആളൂര്‍ സെന്റ് ജോസഫ് ഇടവകാംഗം ക്രിസ്റ്റോണ്‍ കൈനാടത്തുപറമ്പില്‍ പൗരോഹിത്യം സ്വീകരിക്കും. കെ.എസ്. ജോണ്‍സന്റെയും അല്‍ഫോന്‍സയുടെയും മകനാണ്. ഇരിങ്ങാലക്കുട രൂപതയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിക്കുന്ന എട്ടുപേരുടെയും തിരുപ്പട്ട ശുശ്രൂഷകള്‍ക്കു ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ കാര്‍മികത്വം വഹിക്കും.
27ന് രാവിലെ ഒമ്പതിന് കോട്ടയ്ക്കല്‍ സെന്റ് തെരേസാസ് ഇടവകാംഗം സെബിന് വടക്കിനിയത്ത് സിഎംഐ കോയമ്പത്തൂര്‍ പ്രേഷിത പ്രോവിന്സിനുവേണ്ടി പൗരോഹിത്യം സ്വീകരിക്കും. സണ്ണിയുടെയും ആനിയുടെയും മകനാണ്. ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ കാര്‍മികത്വം വഹിക്കും.
27ന് രാവിലെ ഒമ്പതിന് വീരഞ്ചിറ സെന്റ് ജോസഫ്സ് ഇടവകാംഗം അരുണ്‍ വടാശ്ശേരി സിഎംഐ തൃശൂര്‍ ദേവമാതാ പ്രോവിന്സിനുവേണ്ടി പൗരോഹിത്യം സ്വീകരിക്കും. ഷാജിയുടെയും റീനയുടെയും മകനാണ്. ബിഷപ് മാര്‍ സെബാസ്റ്റിയന് എടയന്ത്രത്ത് കാര്‍മികത്വം വഹിക്കും.
28ന് രാവിലെ ഒമ്പതിന് കോട്ടയ്ക്കല്‍ സെന്റ് തെരേസാസ് ഇടവകാംഗം നിഖില്‍ തച്ചുപറമ്പില്‍ സിഎംഐ തൃശൂര്‍ ദേവമാതാ പ്രോവിന്സിനുവേണ്ടി പൗരോഹിത്യം സ്വീകരിക്കും. ജോണിയുടെയും റോസിലിയുടെയും മകനാണ്. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ കാര്‍മികത്വം വഹിക്കും.
29 ന് രാവിലെ 9.15 ന് മള്ളുശേരി സെന്റ് മേരീസ് ഇടവകാംഗം മേജോ മഞ്ഞളി കപ്പൂച്ചിന്‍ ആലുവ സെന്റ് തോമസ് പ്രോവിന്സിനുവേണ്ടി പൗരോഹിത്യം സ്വീകരിക്കും. ജോസഫിന്റെയും മേരിയുടെയും മകനാണ്. ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍ കാര്‍മികത്വം വഹിക്കും.
29ന് രാവിലെ 9.30ന് തൂമ്പാക്കോട് സെന്റ് സെബാസ്റ്റ്യന്‍ ഇടവകാംഗം ടോള്മിന് മോറേലി ഹോസൂര്‍ രൂപയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിക്കും. ജോയിയുടെയും ഷൈനിയുടെയും മകനാണ്. ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറമ്പില്‍ കാര്‍മികത്വം വഹിക്കും.
29 ന് രാവിലെ 10 ന് തുമ്പരശേരി സെന്റ് മേരീസ് ഇടവകാംഗം ജോബിന് പയ്യപ്പിള്ളി ഫരീദാബാദ് രൂപയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിക്കും. ബാബുവിന്റെയും ജാന്‍സിയുടെയും മകനാണ്. ബിഷപ് മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര കാര്‍മികത്വം വഹിക്കും.
29ന് ഉച്ചക്ക് രണ്ടിന് പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ഇടവകാംഗം ആന്റണി നെയ്യന് സിഎംഐ തൃശൂര്‍ ദേവമാതാ പ്രോവിന്സിനുവേണ്ടി പൗരോഹിത്യം സ്വീകരിക്കും. ജോയിയുടെയും ആനിയുടെയും മകനാണ്. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ കാര്‍മികത്വം വഹിക്കും.
30ന് രാവിലെ ഒമ്പതിന് തൊട്ടിപ്പാള്‍ സെന്റ് മേരീസ് ഇടവകാംഗം ജോണ്‍ പടിഞ്ഞാറത്തല സിഎംഐ തൃശൂര്‍ ദേവമാതാ പ്രോവിന്സിനുവേണ്ടി പൗരോഹിത്യം സ്വീകരിക്കും. പി.എ. തോമസിന്റെയും മേഴ്സിയുടെയും മകനാണ്. ബിഷപ് മാര്‍ ജോയ് ആലപ്പാട്ട് കാര്‍മികത്വം വഹിക്കും.
30ന് രാവിലെ ഒമ്പതിന് മുപ്ലിയം അസംപ്ഷന്‍ ഇടവകാംഗം വിബി ഡേവിഡ് പൊറത്തൂക്കാരന്‍ ഹോസൂര്‍ രൂപതയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിക്കും. ഡേവിഡിന്റെയും ബേബിയുടെയും മകനാണ്. ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറമ്പില്‍ കാര്‍മികത്വം വഹിക്കും.
30 ന് ഉച്ചക്ക് രണ്ടിന് ചാലക്കുടി സെന്റ് മേരീസ് ഫൊറോന ഇടവകാംഗം മെല്‍ജോ കുറുമ്പിലായിക്കാരന് വിസി അങ്കമാലി മേരിമാതാ പ്രോവിന്സിനുവേണ്ടി പൗരോഹിത്യം സ്വീകരിക്കും. വില്‍സന്റെയും മേഴ്സിയുടെയും മകനാണ്. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ കാര്‍മികത്വം വഹിക്കും.
ജനുവരി ഒന്നിനു രാവിലെ ഒമ്പതിന് മൂന്നുമുറി സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഇടവകാംഗം ഷെനില്‍ കറമ്പന് വിസി ഡെല്‍ഹി സെന്റ് തോമസ് പ്രോവിന്സിനുവേണ്ടി പൗരോഹിത്യം സ്വീകരിക്കും. ജോഷിയുടെയും സിജിയുടെയും മകനാണ്. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ കാര്‍മികത്വം വഹിക്കും.
ജനുവരി ഒന്നിനു ഉച്ചകഴിഞ്ഞ് രണ്ടിന് കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് ഫൊറോന ഇടവകാംഗം സ്റ്റെല്‍ജിന്‍ ഉദിനിപ്പറമ്പന്‍ വിസി അങ്കമാലി മേരിമാതാ പ്രോവിന്സിനുവേണ്ടി പൗരോഹിത്യം സ്വീകരിക്കും. ജോയിയുടെയും റോസിലിയുടെയും മകനാണ്. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ കാര്‍മികത്വം വഹിക്കും.
ജനുവരി ഒന്നിനു ഉച്ചകഴിഞ്ഞ് രണ്ടിന് കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് ഫൊറോന ഇടവകാംഗം ജിന്റേഷ് മാളിയേക്കല്‍ പൗരോഹിത്യം സ്വീകരിക്കും. ജോയിയുടെയും അമ്മിണിയുടെയും മകനാണ്. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ കാര്‍മികത്വം വഹിക്കും.
ജനുവരി മൂന്നിനു രാവിലെ ഒമ്പതിന് കനകമല സെന്റ് ആന്റണീസ് ഇടവകാംഗം ഷെജിന്‍ ആട്ടോക്കാരന് എംഎസ്ജെ കോണ്‍ഗ്രിഗേഷനുവേണ്ടി പൗരോഹിത്യം സ്വീകരിക്കും. ഷാജുവിന്റെയും ലിജിയുടെയും മകനാണ്. ബിഷപ് മാര്‍ പോള്‍ ആലപ്പാട്ട് കാര്‍മികത്വം വഹിക്കും.
ജനുവരി മൂന്നിനു ഉച്ചകഴിഞ്ഞ് രണ്ടിന് ചൗക്ക സെന്റ് മേരീസ് ലൂര്‍ദ്ദ് ഇടവകാംഗം റിജോ മാഞ്ഞൂരാന് വിസി മേരിമാതാ പ്രോവിന്സിനു വേണ്ടി പൗരോഹിത്യം സ്വീകരിക്കും. ജോസഫിന്റെയും റോസിലിയുടെയും മകനാണ്. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ കാര്‍മികത്വം വഹിക്കും.
ജനുവരി നാലിനു രാവിലെ ഒമ്പതിന് മാരാംകോട് സെന്റ് ജോസഫ് ഇടവകാംഗം നിജോ പുളിക്കിലാന് കേരള ഷേണ്‍സ്റ്റാട്ട് ഫാദേഴ്സ് പ്രൊ വിഡന്സിനു പ്രോവിന്സിനുവേണ്ടി പൗരോഹിത്യം സ്വീകരിക്കും. ജോസിന്റെയും ആനിയുടെയും മകനാണ്. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ കാര്‍മികത്വം വഹിക്കും.
ജനുവരി അഞ്ചിനു രാവിലെ ഒമ്പതിന് അമ്പഴക്കാട് സെന്റ് തോമസ് ഫൊറോന ഇടവകാംഗം ബെഞ്ചമിന്‍ കോക്കാട്ടുകുന്നേല്‍ വിസി മേരിമാതാ പ്രോവിന്സിനു വേണ്ടി പൗരോഹിത്യം സ്വീകരിക്കും. ജോയി ജോസഫിന്റെയും ലില്ലിയുടെയും മകനാണ്. ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് കാര്‍മികത്വം വഹിക്കും.
ജനുവരി 22ന് രാവിലെ ഒമ്പതിന് നടവരമ്പ് സെന്റ് മേരീസ് അസംപ്ഷന്‍ ഇടവകാംഗം സിന്റേ പൊഴോലിപറമ്പില്‍ ആര്‍സിജെ ഇന്ത്യ റൊഗേഷനിസ്റ്റ് സെന്റ് തോമസ് ക്വാസി പ്രോവിന്സിനുവേണ്ടി പൗരോഹിത്യം സ്വീകരിക്കും. ആന്റണിയുടെയും സലോമിയുടെയും മകനാണ്. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ കാര്‍മികത്വം വഹിക്കും.
ജനുവരി 31ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചെറുകടപ്പുറം ഫാത്തിമ മാതാ ഇടവകാംഗം അരുണ്‍ പൊന്നാകുടം എംഐ ഇന്ത്യ സെന്റ് കമ്മില്ലസ് പ്രോവിന്സിനുവേണ്ടി പൗരോഹിത്യം സ്വീകരിക്കും. സാബുവിന്റെയും അജിയുടെയും മകനാണ്. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ കാര്‍മികത്വം വഹിക്കും.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

അത്യുന്നതങ്ങളില്‍ വെളിച്ചം…. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ ക്രിസ്മസ് രാവ്
വീടിന് തീയിട്ട കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍
ജെസിഐ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു
പൊറത്തിശേരി സെന്റ് സെബാസ്റ്റ്യന്‍സ് ഇടവക മെഗാ കരോള്‍ ഘോഷയാത്ര ഹിം ഓഫ് ബെത്ലഹേം 2കെ25 സംഘടിപ്പിച്ചു
സീനേജ് ക്ലബ് ക്രിസ്മസ്ആഘോഷം സംഘടിപ്പിച്ചു
ജാതി സെന്‍സസ് തുടര്‍ പ്രക്ഷോഭം അനിവാര്യം പി.എ. അജയഘോഷ്