കാറളത്ത് ആഹ്ലാദപ്രകടനത്തിനിടെ സംഘര്‍ഷം, ബിജെപി പ്രവര്‍ത്തകനു കുത്തേറ്റു
മര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ദീപേഷ്
സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും ഡിവൈഎഫ്ഐ മേഖല സെക്രട്ടറിക്കും മര്‍ദനം
കുത്തേറ്റത് കൊലപാതക കേസിലെ പ്രതിക്ക്
രാഷ്ട്രീയ സംഘട്ടനമായി ബന്ധപ്പെടുത്താനാവില്ലെന്ന് പോലീസ്
ഇരിങ്ങാലക്കുട: കാറളത്ത് ബിജെപിയുടെ ആഹല്ദ പ്രകടനത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ബിജെപി പ്രവര്‍ത്തകനു കുത്തേറ്റു. ഇന്നലെ വൈകീട്ട് 5.30ന് കാറളം പഞ്ചായത്താഫീസിനു മുന്നില്‍ വച്ചായിരുന്നു സംഭവം. ആക്രമണത്തില്‍ ബിജെപി പ്രവര്‍ത്തകനായ കാറളം ഐയ്യേരി വീട്ടില്‍ വിഷ്ണു (30) വിനാണ് കുത്തേറ്റത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് വിഷ്ണുവിനെ കുത്തിയതെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കി. ഇന്നലെ കാറളം പഞ്ചായത്തിലെ താണിശേരിയില്‍ നിന്നും ആരംഭിച്ച ബൈക്ക് റാലി കാറളം സെന്ററില്‍ വന്നശേഷം തിരിഞ്ഞ് ചെമ്മണ്ടയിലേക്ക് പോകുന്ന സമയത്താണ് അക്രമം ഉണ്ടായത്.
ആഹഌദ പ്രകടനം കടന്നുപോകുന്ന വഴിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നില്‍പ്പുണ്ടായിരുന്നു. റാലിയിലുണ്ടായിരുന്ന വിഷ്ണു ഇവര്‍ക്കു നേരെ പ്രകോപനപരമായി പെരുമാറിയിരുന്നു. റാലി കടന്നുപോയതിനു ശേഷം എട്ട് ബൈക്കുകളിലെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ റാലിയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്ന വിഷ്ണുവുമായി തര്‍ക്കത്തിലേര്‍പ്പെടുകയും കത്തിയെടുത്ത് കുത്തുകയുമായിരുന്നു. പരിക്കേറ്റ വിഷ്ണുവിനെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വിദഗ്ധ ചികിത്സക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
വിഷ്ണുവിന്റെ അടിവയറിലാണ് കുത്തേറ്റിരിക്കുന്നത്. സംഭവമറിഞ്ഞ് സ്ഥലത്ത് വന്‍ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചിട്ടുള്ളത്. ഇന്നലെ വൈകീട്ട് കാറളം ഗ്രൗണ്ടിനു സമീപമുള്ള കലിങ്കില്‍ ഇരിക്കുകയായിരുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയെയും ബിജെപി സംഘം ആക്രമിക്കുകയായിരുന്നു. സിപിഎം മേഖല സെക്രട്ടറി ദീപേഷിനും ബ്രാഞ്ച് സെക്രട്ടറി ഷിബുവിനും നേരെയാണ് ആക്രമണം ഉണ്ടായത്. മാരകായുധങ്ങളുമായാണ് ആക്രമണം. ഇരുവരും ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ ചികില്‍സയിലാണ്.
കാറളം പഞ്ചായത്തിലും പരിസരങ്ങളിലും പോലീസ് പെട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. ബിജെപി പ്രവര്ത്തകന് കുത്തേറ്റ സംഭവത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഷിബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ സംഭവത്തെ രാഷ്ട്രീയ സംഘട്ടനവുമായി ബന്ധപ്പെടുത്താനാവില്ലെന്നും കൊലപതകമടക്കം നിരവധി കേസുകളില്‍ പ്രതിയായ വിഷ്ണുവിന്റെ പ്രകോപനമാണ് സംഭവങ്ങള്‍ക്കു കാരണമായതെന്നും പോലീസ് പറഞ്ഞു. നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നവര്‍ക്കെതിരെ കേസെടുക്കണമെന്നും ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്നും ബിജെപി പഞ്ചായത്ത് നേതൃയോഗം ആവശ്യപ്പെട്ടു.
അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കൃപേഷ് ചെമ്മണ്ട, ജില്ലാ സെക്രട്ടറി ശ്യാംജി മാടത്തിങ്കല്‍, മണ്ഡലം വൈസ് പ്രസിഡന്റ് രാമചന്ദ്രന് കോവില്‍പറമ്പില്‍, പ്രിയ അനില്‍, സുഭാഷ് പുല്ലത്തറ എന്നിവര്‍ അറിയിച്ചു. കൊലപാതക കേസിലെ പ്രതികളെ ഉപയോഗിച്ച് കാറളത്തെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന ബിജെപിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കാറളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും പ്രതിഷേധയോഗവും നടത്തി. ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് സെക്രട്ടറി അഖില്‍ ലക്ഷ്മണന് ഉദ്ഘാടനം ചെയ്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കരാഞ്ചിറ സെന്റ് ഫ്രാന്‍സിസ് സേവിയേഴ്സ് ദേവാലയത്തില്‍ അമ്പ് തിരുനാള്‍
കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിജയോത്സവം സംഘടിപ്പിച്ചു
അന്തര്‍ജില്ലാ മോഷണ സംഘത്തിലെ കണ്ണികളായ നിരവധി മോഷണക്കേസിലെ പ്രതികളായ അഞ്ചു പേര് അറസ്റ്റില്‍
ബാറില്‍ ആക്രമണം നടത്തിയത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താല്‍ ബിയര്‍ കുപ്പി കൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡിയും കൂട്ടാളികളും അറസ്റ്റില്‍
ഭാരതത്തിന്റെ നൈതിക മൂല്യങ്ങള്‍ വിദ്യാഭ്യാസത്തില്‍ പ്രതിഫലിക്കണം: പ്രഫ. മനീഷ് ആര്. ജോഷി
മെഡിസെപ്പ് പ്രീമിയം കൂട്ടിയത് പിന്‍വലിക്കണം- കെഎസ്എസ്പിഎ