നിയോജകമണ്ഡലത്തില്‍ ആറ് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ്, നഗരസഭയിലും ഒരു പഞ്ചായത്തിലും യുഡിഎഫ്
പടിയൂരില്‍ പഞ്ചായത്ത് പ്രസിഡന്റ് പരാജയപ്പെട്ടു. സിപിഎം ഒരു സീറ്റില്‍ മാത്രം വിജയം
ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിലെ ആറു പഞ്ചായത്തുകളില്‍ എല്‍ഡിഎഫും നഗരസഭയിലും ഒരു പഞ്ചായത്തിലും യുഡിഎഫും ഭരണം നേടി. വേളൂക്കര, മുരിയാട്, കാട്ടൂര്‍, കാറളം, പൂമംഗലം, പടിയൂര്‍ എന്നീ പഞ്ചായത്തുകളില്‍ എല്‍ഡിഎഫും ഇരിങ്ങാലക്കുട നഗരസഭയിലും ആളൂര്‍ പഞ്ചായത്തിലും യുഡിഎഫും ഭരണം നേടി. ആളൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫില്‍ നിന്നും യുഡിഎഫ് തിരിച്ചു പിടിക്കുകയായിരുന്നു. പടിയൂര്‍ പഞ്ചായത്തില്‍ പ്രസിഡന്റായിരുന്ന ലിജി രതീഷിനെ ചെട്ടിയങ്ങാടി വാര്‍ഡില്‍ കോണ്‍ഗ്രസിലെ ബീന ജെയിംസ് പെരേര എട്ടു വോട്ടുകള്‍ക്ക് പരാജയപ്പെടുത്തുകയായിരുന്നു.
പടിയൂര്‍ പഞ്ചായത്തില്‍ സിപിഎം മത്സരിച്ച എട്ടു സീറ്റുകളില്‍ ഏഴിലും പരാജയപ്പെട്ടു. കാക്കാത്തിരുത്തി വാര്‍ഡിലെ ഷീജ ജോയ് മാത്രമാണ് വിജയിച്ചത്. സിപിഐ മത്സരിച്ച ഏഴു സീറ്റുകളില്‍ ആറു സീറ്റിലും വിജയിച്ചു. നഗരസഭയില്‍ യുഡിഎഫ് 22 വാര്‍ഡുകളിലും എല്‍ഡിഎഫ് 13 വാര്‍ഡുകളിലും ബിജെപി ആറു വാര്‍ഡുകളിലും വിജയിച്ചു. കഴിഞ്ഞ തവണ 16 സീറ്റുകളുണ്ടായിരുന്ന എല്‍ഡിഎഫിന് മൂന്നു സീറ്റും എട്ടു സീറ്റുകളുണ്ടായിരുന്ന ബിജെപിക്കു രണ്ടു സീറ്റും നഷ്ടമായി. 17 സീറ്റുണ്ടായിരുന്ന യുഡിഎഫ് 22 സീറ്റായി വര്‍ധിപ്പിച്ചു.
സ്വതന്ത്രന്മാരായി വിജയിച്ച രണ്ടുപേരും കോണ്‍ഗ്രസ് പിന്തുണയുള്ളവരാണ്്. 359 വോട്ടിന്റെ ഭൂരിപക്ഷവുമായി ചന്തക്കുന്ന് വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ഥി ജോസഫ് ചാക്കോയാണ് നഗരസഭയില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. യുഡിഎഫിലെ ഘടക കക്ഷിയായ ജോസഫ് വിഭാഗത്തിലെ ലാസര്‍ കോച്ചേരിയെയാണ് പരാജയപ്പെടുത്തിയത്. പീച്ചാംപിള്ളിക്കോണം വാര്‍ഡില്‍ നിന്നും വിജയിച്ച വിനില്‍ വിജയന് കോണ്‍ഗ്രസ് പിന്തുണയുണ്ടയിരുന്നു.

ബിജെപിയിലെയും എല്‍ഡിഎഫിലെയും പല പ്രമുഖരും പരാജയപ്പെട്ടു. ശക്തമായ പോരാട്ടത്തിലൂടെ മുനിസിപ്പല്‍ ഓഫീസ് വാര്‍ഡില്‍ എം.പി. ജാക്സണും നമ്പ്യങ്കാവ് വാര്‍ഡില്‍ എല്‍ഡിഎഫിലെ സി.സി. ഷിബിനും വിജയിച്ചു. മാടായിക്കോണം വാര്‍ഡില്‍ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ആര്.എല്‍. ശ്രീലാലിനെ ബിജെപിയിലെ ഷാജുട്ടന്‍ പരാജയപ്പെടുത്തി. നാല് തവണ കൗണ്‍സിലറായിരുന്ന ബിജെപിയിലെ സന്തോഷ്് ബോബനെ മുന്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍ കാരുകുളങ്ങര വാര്‍ഡില്‍ പരാജയപ്പെടുത്ി.
അല്‍ഫോന്‍സ തോമസ് നാലാം തവണയും കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടു. മൂര്‍ക്കനാട് വാര്‍ഡില്‍ മുന്‍ പൊറത്തിശേരി പഞ്ചായത്ത് പ്രസിഡന്റ് ചിന്ത ധര്മരാജന് നിലവിലെ കൗണ്‍സിലറായ എല്‍ഡിഎഫിലെ നെസീമ കുഞ്ഞുമോനെ പരാജയപ്പെടുത്തി. മാപ്രാണം വാര്‍ഡില്‍ കോണ്‍ഗ്രസിലെ ബൈജു കുറ്റിക്കാടന്‍ ബിജെപി മണ്ഡലം പ്രസിഡന്റ് ആര്‍ച്ച അനീഷിനെയാണ് പരാജയപ്പെടുത്തിയത്്.
കരുവന്നൂര്‍ ബാങ്ക്: എല്‍ഡിഎഫിന് വന്‍ തിരിച്ചടി
ഇരിങ്ങാലക്കുട: കരുവന്നൂര്‍ സഹകരണ ബാങ്കിലെ അഴിമതി, എല്‍ഡിഎഫിന് തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നല്കി. ബാങ്കിന്റെ ഹെഢോഫീസ് സ്ഥിതി ചെയ്യുന്ന ബംഗ്ലാവ് രണ്ടാം വാര്‍ഡ് പൊറത്തിശേരി പഞ്ചായത്ത് നഗരസഭയോട് കൂടിച്ചേര്ന്നതിനുശേഷം ആദ്യമായാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്. കോണ്‍ഗ്രസിലെ ടി.എ. പോള്‍ 190 വോട്ടുകള്‍ക്കാണ് വിജയിച്ചത്.
കഴിഞ്ഞ 15 വര്‍ഷം തുടര്‍ച്ചയായി ഇടതുമുന്നണിയാണ് ഈ വാര്‍ഡില്‍ വിജയിച്ചിരുന്നത്. സമീപത്തെ മൂര്‍ക്കനാട് ഒന്നാം വാര്‍ഡ്, പീച്ചാംപിള്ളിക്കോണം നാലാം വാര്‍ഡ്, മാപ്രാണം ഹോളിക്രോസ് അഞ്ചാം വാര്‍ഡ്, മാപ്രാണം ആറാം വാര്‍ഡ്, മാടായിക്കോണം ഏഴാം വാര്‍ഡ് എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെടുകയാണുണ്ടായത്. കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ ഏറെയും ഈ വാര്‍ഡുകളിലുള്ളവരാണ്.
കരുവന്നൂര്‍ ബാങ്കിലെ അഡ്മിനിസ്ട്രേറ്റീവ് കണ്‍വീനറും ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റും സംസ്ഥാന യുവജനകമ്മീഷന് ജില്ലാ കോര്‍ഡിനേറ്ററും സംസ്ഥാന ടൂറിസം വകുപ്പ് ജില്ലാ പ്രമോഷന് കൗണ്‍സില്‍ അംഗവും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ ആര്.എല്‍. ശ്രീലാല്‍ പരാജയപ്പെട്ടത് ബാങ്കിലെ അഴിമതികള്‍ പുറത്തുകൊണ്ടുവന്ന ബിജെപിയിലെ ടി.കെ. ഷാജുവിനോടാണ്.
എല്‍ഡിഎഫിന്റെ ചെയര്മാന് സ്ഥാനാര്‍ഥി കൂടിയായിരുന്നു ശ്രീലാല്‍. ഇടതുപക്ഷം കഴിഞ്ഞ 15 വര്‍ഷമായി തുടര്‍ച്ചയായി ജയിച്ചുവന്നിരുന്ന വാര്‍ഡായിരുന്നു ഇത്. ഈ മേഖലയില്‍ എല്‍ഡിഎഫിന്റെ പതനം നേട്ടമുണ്ടാക്കിയത് കോണ്‍ഗ്രസും ബിജെപിയുമാണ്. എന്നാല്‍ കഴിഞ്ഞ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിക്കു ലഭിച്ച വോട്ടുകള്‍ തദ്ദേശ തെരഞ്ഞടുപ്പില്‍ നേടാനായില്ല.
ഈ വോട്ടു ചോര്‍ച്ചയിലും മൂന്നാം വാര്‍ഡില്‍ സിപിഐ സ്വതന്ത്ര സ്ഥാനാര്‍ഥി അല്‍ഫോന്‍സാ തോമാസിന്റെ വിജയവും 25 വര്‍ഷമായി വിജയിക്കാതിരുന്ന നമ്പ്യാങ്കാവ് വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥി സി.സി. ഷിബിന്റെ വിജയവും ഇടതു മുന്നണിക്ക് ആശ്വാസം പകരുന്നതാണ്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കരാഞ്ചിറ സെന്റ് ഫ്രാന്‍സിസ് സേവിയേഴ്സ് ദേവാലയത്തില്‍ അമ്പ് തിരുനാള്‍
കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിജയോത്സവം സംഘടിപ്പിച്ചു
അന്തര്‍ജില്ലാ മോഷണ സംഘത്തിലെ കണ്ണികളായ നിരവധി മോഷണക്കേസിലെ പ്രതികളായ അഞ്ചു പേര് അറസ്റ്റില്‍
ബാറില്‍ ആക്രമണം നടത്തിയത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താല്‍ ബിയര്‍ കുപ്പി കൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡിയും കൂട്ടാളികളും അറസ്റ്റില്‍
ഭാരതത്തിന്റെ നൈതിക മൂല്യങ്ങള്‍ വിദ്യാഭ്യാസത്തില്‍ പ്രതിഫലിക്കണം: പ്രഫ. മനീഷ് ആര്. ജോഷി
മെഡിസെപ്പ് പ്രീമിയം കൂട്ടിയത് പിന്‍വലിക്കണം- കെഎസ്എസ്പിഎ