ഭാര്യാ പിതാവിനെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ സ്റ്റേഷന് റൗഡികളായ സഹോദരങ്ങള്‍ അറസ്റ്റില്‍
റിറ്റ് (26), ജിറ്റ് (27).
ആളൂര്‍: ഭാര്യാ പിതാവിനെ വീട്ടില്‍ക്കയറി ആക്രമിച്ച കേസില്‍ സ്റ്റേഷന് റൗഡികളായ സഹോദരങ്ങള്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം രാത്രി ആളൂര്‍ കുട സ്റ്റോപ്പ് സ്വദേശി വാഴപ്പിള്ളി ചക്കാത്ത് വീട്ടില്‍ ബിജു (53) വിനെയാണ് വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ പുല്ലൂര്‍ ഊരകം സ്വദേശി നെല്ലിശേരി വീട്ടില്‍ ജിറ്റ് (27), സഹോദരന് റിറ്റ് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ബിജുവിന്റെ മകളുടെ ഭര്‍ത്താവാണ് ജിറ്റ്. മകളെ ജിറ്റ് ദേഹോപദ്രവമേല്‍പ്പിക്കുന്നത് പതിവായതിനെ തുടര്‍ന്ന് ജിറ്റുമായി പിരിഞ്ഞ മകളും കുഞ്ഞും 10 മാസമായി ബിജുവിന്റെ വീട്ടിലാണ് താമസിക്കുന്നത്. ഭാര്യയെയും കുഞ്ഞിനേയും വിട്ട് കിട്ടണം എന്ന് പറഞ്ഞാണ് ജിറ്റ് സഹോദരനൊന്നിച്ച് ബിജുവിന്റെ വീട്ടിലെത്തിയത്. എന്നാല്‍ മകള്‍ പേടിച്ചിട്ട് ജിറ്റിന്റെ കൂടെ പോകാന്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്നുള്ള വൈരാഗ്യത്താലാണ് പ്രതികള്‍ പരാതിക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.

പ്രതികള്‍ രണ്ട് പേരും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ റൗഡികളാണ്. ജിറ്റ് ഇരിങ്ങാലക്കുട ആളൂര്‍ പോലീസ് സ്റ്റേഷന് പരിധികളിലായി ഒരു വധശ്രമക്കേസിലും, ആശുപത്രിയില്‍ അതിക്രമം കാണിച്ച് നാശനഷ്ടം വരുത്തിയ കേസ്സിലും, ഒരു അടിപിടിക്കേസിലും അടക്കം അഞ്ച് ക്രമിനല്‍ക്കേസിലെ പ്രതിയാണ്. റിറ്റ് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് പരിധികളിലായി ഒരു വധശ്രമക്കേസിലും, ആശുപത്രിയില്‍ അതിക്രമം കാണിച്ച് നാശനഷ്ടം വരുത്തിയ കേസിലും, മൂന്ന് അടിപിടിക്കേസിലും, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത ഒരു കേസിലും അടക്കം ആറ് ക്രിമിനല്‍ക്കേസിലെ പ്രതിയാണ്. ആളൂര്‍ പോലീസ് സ്റ്റേഷന് എസ്ഐ കെ.ടി. ബെന്നി, എസ്ഐ ജി. പ്രസന്നകുമാര്‍, സിപിഒമാരായ ആഷിഖ്, ശ്രീജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

തൃശൂര്‍ ജില്ലാ പഞ്ചായത്ത് കാട്ടൂര്‍ ഡിവിഷന് സ്ഥാനാര്‍ഥി കൃപേഷ് ചെമ്മണ്ടയുടെ മൂന്നാം ഘട്ടപ്രചാരണം
സെന്റ് ജോസഫ്സ് കോളജ് യൂണിയന് ദിനാഘോഷവും ഫൈന്‍ ആര്‍ട്സ് ഉദ്ഘാടനവും സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട നഗരസഭ 12-ാം വാര്‍ഡ് ഗാന്ധിഗ്രാം നോര്‍ത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രേമ പാറയില്‍ മൂന്നാംഘട്ട ഗൃഹസന്ദര്‍ശനം പൂര്‍ത്തിയാക്കി
ദിന്നശേഷി ദിനാചരണം ഫ്ലാഷ് മോബ് നടത്തി
തെരഞ്ഞെടുപ്പ്; സ്ട്രോംഗ് റൂമിലും പരിസരങ്ങളിലും പരിശോധന
തെരഞ്ഞെടുപ്പ് കണ്വെന്ഷന് നടത്തി