ഭാര്യ കൗണ്സിലറാകണമെന്ന വലിയ ആഗ്രഹം പൂര്ത്തിയാക്കി, സത്യപ്രതിജ്ഞാചടങ്ങ് വീഡിയോയില് കണ്ട് മണിക്കൂറുകള്ക്കകം മരണമടഞ്ഞു
ഇരിങ്ങാലക്കുട: ഭാര്യ കൗണ്സിലറാകണമെന്ന അതിയായ ആഗ്രഹമായിരുന്നു ഇരിങ്ങാലക്കുട കളക്കാട്ട് അബ്ദുല് ഖാദറുടെ (ചെല്ലപ്പന് മാസ്റ്റര്) മകന് കെ.എ. സജാദിന് (സച്ചു 49) ഉണ്ടായിരുന്നത്. അങ്ങനെ നഗരസഭ 11 ാം വാര്ഡ് ആസാദ് റോഡില് യുഡിഎഫ് സ്ഥാനാര്ഥിയായി മഞ്ജു സജാദ് മത്സരിച്ചു. ഭാര്യ സ്ഥാനാര്ഥി ആയതോടെ രോഗ ബാധിതനായിരുന്നിട്ടും സജാദ് ഒരു വട്ടം വീടുകളിലേക്ക് പ്രചരണത്തിനുണ്ടായിരുന്നു. എട്ടു വര്ഷം മുമ്പ് വൃക്ക നീക്കം ചെയ്തിരുന്നു.
2023 ആഗസ്റ്റില് ശ്വാസ കോശത്തില് കാന്സര്രോഗം പിടിപെടുകയും ചെയ്തു. ആഴ്ചയില് മൂന്നു ദിവസം ഡയാലിസിസിന് വിധേയമാക്കിയിരുന്നു. തെരഞ്ഞെടുപ്പു ദിവസം ആശുപത്രിയില് തീവ്രപരിചരണ വിഭാഗത്തിലായതിനാല് വോട്ടു രേഖപ്പെടുത്തുവാന് സാധിച്ചിരുന്നില്ല. മത്സരത്തില് ഭാര്യ മഞ്ജു 70 വോട്ടുകളുടെ ഭൂരിപക്ഷത്തില് വിജയിച്ചു. ഇന്നലെ ഭാര്യ കൗണ്സിലറായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണണമെന്നും വലിയ ആഗ്രഹമുണ്ടായിരുന്നു. മൊബൈലില് വീഡിയോ കണ്ടാണ് സജാദ് ഈ ആഗ്രഹം സാധ്യമാക്കിയത്.
സതപ്രതിജ്ഞാചടങ്ങും ആദ്യ കൗണ്സില്യോഗവും ഇന്നലെ 12.30ന് അവസാനിച്ചു. ഇന്നലെ ഉച്ചതിരിഞ്ഞ് സജാദ് മൂന്നു മണിയോടെ ആശുപത്രിയില് വച്ച് മരണമടയുകയായിരുന്നു. ക്രൈസ്റ്റ് കോളജില് കെഎസ്യു വിലും പിന്നീട് യൂത്ത്കോണ്ഗ്രസിലും സജീവ പ്രവര്ത്തകനായിരുന്നു. നഗരസഭയില് ഡ്രൈവര് തസ്തികയില് താത്കാലിക ജീവനക്കാരനായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 10ന് കാട്ടുങ്ങച്ചിറ ജുമാ മസ്ജിദ് ഖബര്സ്ഥാനില് നടക്കും. മാതാവ്: നൂര്ജഹാന്. മക്കള്: റയാന് സുല്ത്താന (പത്താം ക്ലാസ് വിദ്യാര്ഥിനി), റഹാനാ നൂര്ജഹാന് (എട്ടാം ക്ലാസ് വിദ്യാര്ഥിനി).

അത്യുന്നതങ്ങളില് വെളിച്ചം…. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ ക്രിസ്മസ് രാവ്
വീടിന് തീയിട്ട കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്
ജെസിഐ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു
പൊറത്തിശേരി സെന്റ് സെബാസ്റ്റ്യന്സ് ഇടവക മെഗാ കരോള് ഘോഷയാത്ര ഹിം ഓഫ് ബെത്ലഹേം 2കെ25 സംഘടിപ്പിച്ചു
സീനേജ് ക്ലബ് ക്രിസ്മസ്ആഘോഷം സംഘടിപ്പിച്ചു
ജാതി സെന്സസ് തുടര് പ്രക്ഷോഭം അനിവാര്യം പി.എ. അജയഘോഷ്