തൂഫാന്, ദി നാര്‍ക്കോ ഹണ്ട്; മുന്നൊരുക്കവുമായി തൃശൂര്‍ റൂറല്‍ പോലീസ്
അഭിജിത് (21), ജിത്തു വര്‍ഗ്ഗീസ് (28).
മയക്കുമരുന്ന് കടത്തിലൂടെ സമ്പാദിച്ച സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്; തൃശൂര്‍ റൂറലില്‍ ലഹരിപ്പണം കൊണ്ട് വാങ്ങിയ യമഹ എംടി മോട്ടോര്‍ സൈക്കിളും ബാങ്ക് അക്കൗണ്ടിലുള്ള പണവും കണ്ടുകെട്ടി
ഇരിങ്ങാലക്കുട: മയക്കുമരുന്ന് കടത്തിലൂടെ പ്രതികള്‍ അനധികൃതമായി സമ്പാദിച്ച സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ചെന്നൈയിലെ കോംപിറ്റന്റ് അതോറിറ്റിയുടെ ഉത്തരവ്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐ.പി.എസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രതിയുടെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന പണവും, മയക്കുമരുന്ന് വില്‍പ്പനയിലൂടെ അനധികൃതമായി സമ്പാദിച്ച പണം കൊണ്ട് വാങ്ങിയതുമായ യമഹ എംടി മോട്ടോര്‍ സൈക്കിളുമാണ് കണ്ടുകെട്ടിയത്. എന്‍.ഡി.പി.എസ് നിയമത്തിലെ വകുപ്പ് 68 എ പ്രകാരമാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
ചാലക്കുടി നഗരമധ്യത്തില്‍ വില്‍പ്പനയ്ക്കായി എത്തിച്ച മാരക മയക്കുമരുന്നായ എം.ഡി.എം.എ.യുമായി മറ്റത്തൂര്‍ കൊടകര കാവനാട് സ്വദേശി ചള്ളിയില്‍ വീട്ടില്‍ അഭിജിത് (21) എന്നയാളെ തൃശൂര്‍ റൂറല്‍ പോലീസ് മുന്‍പ് പിടികൂടിയിരുന്നു. ചാലക്കുടി കെ.എസ്.ആര്.ടി.സി സ്റ്റാന്റിന് സമീപമുള്ള ഗോള്‍ഡന്‍ നഗറില്‍ വെച്ചായിരുന്നു അറസ്റ്റ്. തുടര്‍ന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ്, ഇയാള്‍ ഉപയോഗിച്ചിരുന്ന യമഹ എം ടി മോട്ടോര്‍ സൈക്കിള്‍ മയക്കുമരുന്ന് കച്ചവടത്തിലൂടെ ലഭിച്ച അനധികൃത പണം ഉപയോഗിച്ച് വാങ്ങിയതാണെന്ന് കണ്ടെത്തിയത്.
ഇതേതുടര്‍ന്നാണ് ബൈക്ക് കണ്ടുകെട്ടാന്‍ ഉത്തരവായത്. വോക്സ് വാഗണ്‍ പോളോ കാറില്‍ ആറ് കിലോയോളം കഞ്ചാവുമായി ചാലക്കുടി മൂഞ്ഞേലി അമ്പൂക്കന് വീട്ടില്‍ ജിത്തു വര്‍ഗ്ഗീസ് (28), തിരുത്തിപറമ്പ് ചില്ലായി വീട്ടില്‍ ഷൈന്‍ ഷിജു (25) എന്നിവരെ ആളൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ കൊമ്പിടിഞ്ഞാമാക്കല്‍ വെച്ച് പോലീസ് പിടികൂടിയിരുന്നു. ഈ കേസില്‍ നടത്തിയ തുടരന്വേഷണത്തിലാണ് പ്രതിയായ ജിത്തു വര്‍ഗ്ഗീസിന്റെ ബാങ്ക് അക്കൗണ്ടിലുള്ള പണം മയക്കുമരുന്ന് കടത്തിലൂടെ അനധികൃതമായി സമ്പാദിച്ചതാണെന്ന് പോലീസ് കണ്ടെത്തിയത്. ഈ തുകയാണ് ഇപ്പോള്‍ കണ്ടുകെട്ടിയിരിക്കുന്നത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വൈദ്യുതി തകരാര്‍ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ലൈന്മാന് മരിച്ചു
ഇന്ദിരാ ഗ്യാരണ്ടി നടപ്പാക്കാനുള്ളത് നടപ്പാക്കുക തന്നെ ചെയ്യുമെന്ന് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഇവിടെ നിന്ന് പടരാം പുതിയ മാരകരോഗങ്ങള്‍; മാലിന്യക്കൂമ്പാരമായി നഗരത്തിലെ തോടുകള്‍
യുവാവിന്റെ മരണം, ഷിഗെല്ല ബാധിച്ചാണെന്ന് സ്ഥിരീകരണം
വിശ്വാസപരിശീലകര്‍ ജീവിതംകൊണ്ട് സംസാരിക്കുന്നവരാകണം, മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
കെഎസ്ആര്‍ടിസി സ്ത്രീ സൗജന്യ യാത്ര; പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സ്വീകരണം നല്കി