കാപ്പ ഉത്തരവ്; കുപ്രസിദ്ധ ഗുണ്ടയെ ഒരു വര്‍ഷത്തേക്ക് ജയിലാക്കി
സലോഷ് (29).
ഇരിങ്ങാലക്കുട: നിരവധി ക്രിമിനല്‍ക്കേസിലെ കേസിലെ പ്രതിയും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് റൗഡിയുമായ നടവരമ്പ് ഡോക്ടര്‍പടി ചെമ്പരത്ത് വീട്ടില്‍ സലോഷ് (29) എന്നയാളെയാണ് തൃശൂര്‍ റൂറല്‍ പോലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങള്‍ക്ക് ശേഷം പ്രതിയെ ജയിലിലെത്തിച്ച് ഉത്തരവ് നടപ്പിലാക്കി. തൃശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് നല്കിയ ശുപാര്‍ശയില്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖാ സുരേന്ദ്രന് ഐഎഎസ് ആണ് കാപ്പ നിയമപ്രകാരമുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
സലോഷ് ഇരിങ്ങാലക്കുട, കാട്ടൂര്‍, കോഴിക്കോട് വെളളയില്‍ പോലീസ് സ്റ്റേഷനുകളിലായി ആറ് വധശ്രമ കേസിലും നാല് അടിപിടികേസിലും അടക്കം ആകെ പത്ത് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. കാപ്പ ചുമത്തുന്നതിലും ഉത്തരവ് നടപ്പാക്കുന്നതിലും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ടി. ദിലീഷ്, സബ് ഇന്‍സ്പെക്ടര്‍ അഭിലാഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ തോമാച്ചന്, പ്രവീണ്‍ എന്നിവര്‍ പ്രധാന പങ്ക് വഹിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

തൂഫാന്, ദി നാര്‍ക്കോ ഹണ്ട്; മുന്നൊരുക്കവുമായി തൃശൂര്‍ റൂറല്‍ പോലീസ്
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ സെമിത്തേരി യാഥാര്‍ത്ഥ്യമായി
വല്ലക്കുന്ന് സ്നേഹോദയ കോളജ് ഓഫ് നഴ്സിംഗില്‍ ബിരുദ ദാന ചടങ്ങും ദീപം തെളിയിക്കലും സംഘടിപ്പിച്ചു
അടുക്കള ബജറ്റ് ഇനി സുരക്ഷിതം; കുറഞ്ഞ ചെലവില്‍ കൂടുതല്‍ ചൂടുമായി ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളേജിന്റെ റോക്കറ്റ് സ്റ്റൗ
കരുതലിന്റെ കൈത്താങ്ങുമായി ഐസിപിസിസിടി; പഠനോപകരണ വിതരണവും ജീവകാരുണ്യ സംഗമവും നടത്തി
കേരളത്തിന്റെ അക്ഷരമുറ്റത്ത് നേപ്പാളി തിളക്കം; ഹൃദയം കവര്‍ന്ന് ഇരിങ്ങാലക്കുടയില്‍ ഒരു വിജയവാര്‍ത്ത