വാക്സിന് വിതരണത്തില്‍ അവഗണന: കോണ്‍ഗ്രസ് വേളൂക്കര ഏകദിന സത്യാഗ്രഹം
കൊറ്റനെല്ലൂര്‍: വാക്സിന് വിതരണത്തില്‍ വേളൂക്കരയോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വേളൂക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്തംഗങ്ങള്‍ ഏകദിന സത്യാഗ്രഹം നടത്തി. പണം മുടക്കി വാക്സിന് എടുത്തവര്‍ ഉള്‍പ്പെടെ 22 ശതമാനം ആളുകള്‍ക്കു മാത്രമേ ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചിട്ടുള്ളൂ. കോണ്‍ഗ്രസ് മെമ്പര്‍മാരുടെ വാര്‍ഡുകളിലും അവഗണന നേരിടുന്നുണ്ടെന്ന് പഞ്ചായത്തംഗങ്ങള്‍ പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ചാണ് സത്യാഗ്രഹം നടത്തിയത്. സത്യാഗ്രഹം ഡിസിസി വൈസ് പ്രസിഡന്റ് എം.എസ്. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വേളൂക്കര മണ്ഡലം പ്രസിഡന്റ് ഷാറ്റോ കുരിയന്‍ അധ്യക്ഷത വഹിച്ചു.