ബില്ലുകള്‍ പാസാക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കുക: എന്ടിഎസ്എ
ഇരിങ്ങാലക്കുട: ജില്ലാ വിദ്യഭ്യാസ ഓഫീസില്‍ നിന്നുള്ള ശബളേതര ബില്ലുകള്‍ പാസാക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കുക, അരിയര്‍ ബില്‍ നോട്ടിംഗ് ഒഴിവാക്കി നല്‍കുക, ശമ്പള പരിഷ്കരണ നടപടികള്‍ ത്വരിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉള്‍പ്പെട്ട നിവേദനം എയ്ഡഡ് സ്കൂള്‍ നോണ്‍ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷന് ഇരിങ്ങാലക്കുട വിദ്യഭ്യാസ ജില്ലാ കമ്മിറ്റി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്‍.ഡി. സുരേഷിനു നല്കി. അസോസിയേഷന് പ്രസിഡന്റ് സജിന്‍ ആര്. കൃഷ്ണന്, സെക്രട്ടറി പി.ആര്. ബാബു, പി.എ. ബിജു, വി.ഐ. ജോയ്, പി.എന്‍. സുരേഷ് കുമാര്‍, സനല്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ഡിഇഒ ആയി ചാര്‍ജെടുത്ത എന്‍.ഡി. സുരേഷിനെ അസോസിയേഷന് ഭാരവാഹികള്‍ പൂച്ചെണ്ട് നല്കി ആദരിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു