കിഴക്കേ ഗോപുര സമര്‍പ്പണത്തിന്റെ ഭാഗമായി കഥകളി വഴിപാട് നടത്തി

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുര സമര്‍പ്പണത്തിന്റെ ഭാഗമായി ശ്രീരാമ പട്ടാഭിഷേകം കഥകളി വഴിപാട് നടത്തി. ശ്രീരാമനായി കലാനിലയം ഗോപിനാഥനും ഭരതനായി കലാനിലയം ഗോപിയും ഹനുമാനായി ബിജു ഭാസ്കരനും അരങ്ങിലെത്തി. സംഗീതം കലാമണ്ഡലം നാരായണ്‍ എമ്പ്രാന്തിരിയും സംഘവും മേളം കലാമണ്ഡലം ശിവദാസനും സംഘവും വേഷങ്ങളെ അണിയിച്ചൊരുക്കുന്നത് രംഗഭൂഷ ഇരിങ്ങാലക്കുടയുമാണ്.