തപാല്‍ വകുപ്പ് ജീവനക്കാരുടെ ഡിവിഷന് കണ്വെന്ഷന്
ഇരിങ്ങാലക്കുട: തപാല്‍ വകുപ്പ് ജീവനക്കാരുടെ ഡിവിഷന് കണ്‍വെന്‍ഷനും റിട്ടയര്‍ ചെയ്ത ജീവനക്കാര്‍ക്കുള്ള ആദരവും പ്രതിഭാസംഗമവും സംഘടിപ്പിച്ചു. പരിപാടി നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ. കെ.ആര്. വിജയ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ സേവനമേഖലയില്‍ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള തപാല്‍ വകുപ്പിലെ ജീവനക്കാര്‍ ഈ സ്വകാര്യവത്ക്കരണ കാലത്ത് എന്‍എഫ്പിഇയുടെ നേതൃത്വത്തില്‍ നടത്തുന്നതു സമാനതകളില്ലാത്ത പോരാട്ടമാണെന്ന് അഡ്വ. കെ.ആര്. വിജയ പറഞ്ഞു. തപാല്‍ വകുപ്പിലെ കുടുംബത്തിലെ പ്രതിഭകളെ ആദരിച്ചു. എന്‍എഫ്പിഇ കേരള സര്‍ക്കിള്‍ സെക്രട്ടറി പി.കെ. മുരളീധരന് മുഖ്യപ്രഭാഷണം നടത്തി. കണ്‍വെന്‍ഷനില്‍ കെ.എസ്. സുഗതന്, ശബരീഷ്, സി.സി. ശ്രീജ, ടി.എസ്. ലാല്‍കുമാര്‍, ബി. ലാലന്, പി.ഡി. ഷാജു, രജനി, പി.കെ. രാജീവന്, പി.കെ. വാസു എന്നിവര്‍ പ്രസംഗിച്ചു.