ഇരിങ്ങാലക്കുട ജനറല് ആശുപത്രി; സൂപ്പര് സ്പെഷ്യാലിറ്റി ബ്ലോക്ക് സജ്ജമായി
ഇരിങ്ങാലക്കുട ജനറല് ആശുപത്രിയിലെ പുതിയ ഒപി ബ്ലോക്ക്.
പണിതത് 94.84 ലക്ഷം രൂപ ചെലവിട്ട്
ഇരിങ്ങാലക്കുട: ജനറല് ആശുപത്രിയില് സൂപ്പര് സ്പെഷ്യാലിറ്റി സൗകര്യമൊരുങ്ങുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി എംപി ഇടപെട്ട് ഇന്ത്യന് ഓയില് കോര്പറേഷന്റെ സിഎസ്ആര് ഫണ്ടില് നിന്ന് അനുവദിച്ച 95 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ ഒപി ബ്ലോക്കിലെ ഏറ്റവും മുകളിലത്തെ നിലയില് സൂപ്പര് സ്പെഷ്യാലിറ്റി ബ്ലോക്ക് പൂര്ത്തിയാക്കിയത്. സംസ്ഥാന സര്ക്കാരിന്റെയും നബാര്ഡിന്റേയും ഫണ്ടുപയോഗിച്ച് 20 കോടി ചെലവഴിച്ച് രണ്ടു ഘട്ടങ്ങളിലായിട്ടാണ് പുതിയ ഒപി കെട്ടിടം ഒരുക്കിയിരിക്കുന്നത്. കാര്ഡിയോളജി, ന്യൂറോളജി വിഭാഗങ്ങള്ക്കായിട്ടാണ് സൂപ്പര് സ്പെഷ്യാലിറ്റി ബ്ലോക്ക് നിര്മിച്ചത്. കാത്ത് ലാബ്, ബയോ ടെക്നോളജി ലാബ് എന്നിവയ്ക്കുള്ള സൗകര്യങ്ങളും ഈ ബ്ലോക്കില് ഒരുക്കിയിട്ടുണ്ട്.
എന്നാല് നിലവില് കാര്ഡിയോളജി, ന്യൂറോളജി വിഭാഗങ്ങളോ, അതിനുള്ള മെഷിനുകളോ, ലാബുകള്ക്കുള്ള ഉപകരണങ്ങളോ നിലവില് ആശുപത്രിയില് ഇല്ല. ഈ സാഹചര്യത്തില് താത്കാലികമായി ഈ വാര്ഡ് ഒരുക്കും. മറ്റ് സൗകര്യങ്ങള് ലഭ്യമാകുന്ന മുറയ്ക്ക് ബ്ലോക്കിനെ അത്തരത്തില് മാറ്റുമെന്ന് ആശുപത്രി അധികൃതര് പറഞ്ഞു. ആറുനിലകളിലായി നിര്മിച്ചിരിക്കുന്ന പുതിയ ഒപി ബ്ലോക്കില് തറനിരപ്പിന് താഴെയുള്ള നിലയില് റിസപ്ഷന്, സ്റ്റോര്, ഫാര്മസി, ലാബ്, എക്സ്റേ, സ്കാന്, ഇസിജി, കാഷ്വാലിറ്റി, മൈനര് ഒടി, കുത്തിവെപ്പ്, ഫീല്ഡ് സ്റ്റാഫ്റൂം, പാര്ക്കിംഗ് എന്നിവയും തറനിരപ്പിലുള്ള നിലയില് 18 ഒപി മുറികള്, ഡ്യൂട്ടി റൂമുകള്, ഒന്നാം നിലയില് ഓപ്പറേഷന് തിയേറ്റര്, മെഡിക്കല് ഐസിയു, സ്റ്റാഫ് റൂമുകള്, മുകളിലത്തെ നിലകളില് വാര്ഡുകള്, ഐസിയു, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് എന്നിവയുമാണ് തയ്യാറാക്കിയിരിക്കുന്നത്. ഓരോ നിലയിലും രണ്ട് കോണിമുറികള്, ശൗചാലയം, ലിഫ്റ്റ് മുറികള്, ഇലക്ട്രിക്കല് ഇന്സ്റ്റലേഷന് മുറികള്, വരാന്തകള് എന്നിവയുമുണ്ട്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നൃത്തച്ചുവടുകളില് അരങ്ങുണര്ന്നു; കലയുടെ പൊന്പൂരം കൊടിയേറി…..
പൂമംഗലം പഞ്ചായത്തില് പകല്വീട് തുറന്നു
ടൗണ് അമ്പ് ഫെസ്റ്റ് ജീവകാരുണ്യ പ്രവര്ത്തനങ്ങളുടെ ഉദ്ഘാടനം
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്സോണ് ഹോക്കി വനിത വിഭാഗത്തില് ജേതാക്കളായി ക്രൈസ്റ്റ് കോളജ് ടീം
ഇരിങ്ങാലക്കുടയുടെ വികസനം: എംഎല്എയുമായി കൂടിക്കാഴ്ച നടത്തി യുവമോര്ച്ച
റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില് ശുചീകരണ പ്രവര്ത്തനം നടത്തി