ആളൂര്‍ ബിരിയാണി കടയിലെ കത്തിക്കുത്ത് കേസ്: മുഖ്യപ്രതി ബെഞ്ചമിനെ അറസ്റ്റ് ചെയ്തു
ബെഞ്ചമിന്‍.
ആളൂര്‍: കല്ലേറ്റുംകരയില്‍ ബിരിയാണി കടയില്‍ വെച്ച് യുവാക്കളെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ പോട്ട സ്വദേശിയായ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. പോട്ട മേലപ്പുറം വീട്ടില്‍ ബെഞ്ചമിന്‍ (24) ആണ് റിമാന്റിലായത്. തറയിലക്കാട് സ്വദേശി തയ്യില്‍ വീട്ടില്‍ നികിന് (31), പുല്ലൂര്‍ മഠത്തിക്കര സ്വദേശി ഇളന്തോളി വീട്ടില്‍ കിരണ്‍ ബാബു (29), പുല്ലൂര്‍ ആനുരുളി സ്വദേശി കുന്നത്തുപറമ്പില്‍ വീട്ടില്‍ അഭിറാം (27) എന്നിവര്‍ ഭക്ഷണം കഴിച്ച് ഇറങ്ങുന്ന സമയം പ്രതികളുടെ ദേഹത്ത് തട്ടിയതിനെ തുടര്‍ന്നാണ് ഇവരെ പ്രതികള്‍ അസഭ്യം പറയുകയും നികിനെയും കിരണ്‍ ബാബുവിനെയും കത്തി കൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തത്. 2026 ജൂലൈ 28ന് വൈകിട്ട് 3.15 ഓടെ കല്ലേറ്റുംകര മുസ്ലിം പള്ളിക്ക് സമീപമുള്ള വയനാടന്‍ ബിരിയാണി കടയില്‍ വെച്ചായിരുന്നു സംഭവം.
സംഭവത്തിനുശേഷം സ്ഥലത്തുനിന്ന് ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ആളൂര്‍ മാള വഴി ജംഗ്ഷന് സമീപം വെച്ച് പ്രതികള്‍ വാഹനാപകടത്തില്പ്പെടുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തില്‍ ചികിത്സയിലായിരുന്ന ബെഞ്ചമിനെ, ഡിസ്ചാര്‍ജ് ചെയ്തതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയത്. കേസിലെ മറ്റൊരു പ്രതിയായ ആളൂര്‍ സ്വദേശി ആനുരുളി വീട്ടില്‍ സനീഷ് (25) തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തില്‍ ചികിത്സയില്‍ തുടരുകയാണ്. ബെഞ്ചമിന്‍ ആളൂര്‍, ചാലക്കുടി, അങ്കമാലി പോലീസ് സ്റ്റേഷന് പരിധികളിലായി പൊതുസ്ഥലത്ത് വെച്ച് മയക്ക് മരുന്ന് ഉപോയഗിച്ച മൂന്ന് കേസിലും ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസിലും ഏതെങ്കിലും കുറ്റകൃത്യം ചെയ്യുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിനായി അറസ്റ്റ് ചെയ്ത് നീക്കിയ കേസിലും അടക്കം അഞ്ച് ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഓണാശംസകളോടെ, ഇരിങ്ങാലക്കുട.ന്യൂസ്
സേവന് മിത്ര് പുരസ്കാരങ്ങള്‍ സിസ്റ്റര്‍ ബിന്‍സിക്കും ബ്രദര്‍ ഗില്‍ബര്‍ട്ട് ഇടശേരി എംഎംബിക്കും
ഇരിങ്ങാലക്കുടയില്‍ നിന്നും രണ്ട് പ്രിയദര്‍ശിനി ബസ് സര്‍വീസ് കൂടി ആരംഭിക്കും; അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
എസ്എന്‍ബിഎസ് സമാജം ഓഫീസിന് മുന്നില്‍ സമാജം സംരക്ഷണ സമിതി പ്രതിഷേധ ധര്‍ണ നടത്തി
കെസിവൈഎം 41-ാം അര്‍ധ വാര്‍ഷിക സെനറ്റ് സമ്മേളനം സംഘടിപ്പിച്ചു
കാറളം പഞ്ചായത്തില്‍ ചെണ്ടുമല്ലി വിളവെടുപ്പ് സംഘടിപ്പിച്ചു