കനത്ത മഴ, വീടുകളില്‍ വെള്ളം കയറി; ദുരിതാശ്വാസ ക്യാമ്പ് തുറന്നു
രാപ്പാളിന് സമീപം അപകടാവസ്ഥയിലായ പറാതോട് ബണ്ട് പറപ്പൂക്കര വില്ലേജ് ഓഫീസര്‍ പ്രസീദ ഗോപിനാഥ് സന്ദര്‍ശിച്ച് വിലയിരുത്തുന്നു.
രാപ്പാളില്‍ ബണ്ട് അപകടാവസ്ഥയില്‍; 25 കുടുംബങ്ങള്‍ ആശങ്കയില്‍
ഇരിങ്ങാലക്കുട: കനത്ത മഴയെത്തുടര്‍ന്ന് മുകുന്ദപുരം താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. നിരവധി വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മുകുന്ദപുരം താലൂക്കില്‍ ആദ്യ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തനം ആരംഭിച്ചു. നെല്ലായി വില്ലേജിലെ പന്തല്ലൂര്‍ ജനത യുപി സ്കൂളിലാണ് ദുരിതാശ്വാസ ക്യാമ്പ് തുറന്നത്.


നിലവില്‍ 13 കുടുംബങ്ങളില്‍ നിന്നായി നാല് കുട്ടികള്‍, 14 പുരുഷന്മാര്, 17 സ്ത്രീകള്‍ ഉള്‍പ്പടെ 35 പേരാണ് ക്യാമ്പിലുള്ളത്. കൂടുതല്‍ പ്രദേശങ്ങളില്‍ വെള്ളം കയറുന്ന സാഹചര്യം ഉണ്ടായാല്‍ ക്യാമ്പിലേക്ക് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. അതേസമയം, പറപ്പൂക്കര വില്ലേജിലെ രാപ്പാളിന് സമീപം മൈത്രിനഗറിന് എതിര്‍വശത്തുള്ള പറാതോട് ബണ്ട് അപകടാവസ്ഥയിലായതോടെ പ്രദേശവാസികള്‍ കടുത്ത ആശങ്കയിലാണ്. ബണ്ടിന് സമീപത്തായി താമസിക്കുന്ന 25 കുടുംബങ്ങളാണ് ഭീഷണി നേരിടുന്നത്. മൂന്നു മാസം മുമ്പ് ശക്തമായ കാറ്റില്‍ പനമരം കടപുഴകി വീണ് ബണ്ടിന് കേടുപാടുകള്‍ സംഭവിച്ചിരുന്നെങ്കിലും ഇതുവരെ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ബണ്ട് ബലപ്പെടുത്താനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കനത്ത മഴ തുടര്‍ന്നാല്‍ ബണ്ട് ഏതു നിമിഷവും തകരാന്‍ സാധ്യതയുണ്ടെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. ബണ്ട് തകര്‍ന്നാല്‍ സമീപത്തെ വീടുകളിലേക്കും കൃഷിയിടങ്ങളിലേക്കും വലിയ തോതില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. സംഭവത്തെത്തുടര്‍ന്ന് പറപ്പൂക്കര വില്ലേജ് ഓഫീസര്‍ പ്രസീദ ഗോപിനാഥ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ദുരന്തനിവാരണ വിഭാഗത്തിനും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും അടിയന്തര റിപ്പോര്‍ട്ട് കൈമാറിയതായും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതായും അധികൃതര്‍ അറിയിച്ചു. ശക്തമായ കാറ്റില്‍ പുത്തന്‍ചിറ വില്ലേജിലെ പ്രൊജക്ട്കുന്ന് കിഴക്കുവശത്ത് താമസിക്കുന്ന കൊടിവളപ്പില്‍ ലീലയുടെ വീടിന് മുകളില്‍ തെങ്ങുവീണു. വീട് ഭാഗികമായി തകര്‍ന്നു. തൊട്ടിപ്പാള്‍ വില്ലേജില്‍ ക്ഷീരസൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ളതും അതിഥിതൊഴിലാളികള്‍ വാടകക്ക് താമസിക്കുന്നുമായ കെട്ടിടത്തോടു ചേര്‍ന്നുള്ള കിണര്‍ ഇടിഞ്ഞുതാഴ്ന്നു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഗ്രില്‍ തുറന്നാല്‍ അടയ്ക്കണം; ആര്‍ഡിഒ ഓഫീസിലും തെരുവുനായ ഭീഷണി- മുഖ്യമന്ത്രിക്ക് പരാതി
സെന്റ് ജോസഫ്സ് കോളജില്‍ സ്പെക്ട്ര 2026ന് തുടക്കം; ടു ഡി മെറ്റീരിയലുകളിലെ താപ കൈമാറ്റത്തെ കുറിച്ച് ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
ലഹരിക്കെതിരെ സംഗീതത്തിന്റെ താളം; ക്രൈസ്റ്റ് കോളജില്‍ മ്യൂസിക് ബാന്‍ഡ് ഷോ
ഇല്ലം നിറയ്ക്ക് മുന്നൊരുക്കവുമായി കൂടല്‍മാണിക്യം; പൊന്‍കതിരണിഞ്ഞ വയലില്‍ കൊയ്ത്തുത്സവം
സ്വാതന്ത്ര്യദിനത്തിന് ഹരിതശോഭ; പോലീസ് സ്റ്റേഷനിലേക്ക് ചെടികളുമായി തവനിഷ്
കൂണ് കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു