കാറളം നന്തി തൂവാനം ടൂറിസം പദ്ധതി: കൊട്ടവഞ്ചി, കയാക് ട്രയല്‍ റണ്‍ നടത്തി
കാറളം പഞ്ചായത്തിന്റെ നന്തി തൂവാനം ടൂറിസം പദ്ധതിയുടെ ഭാഗമായി കൊട്ടവഞ്ചിയുടെയും കയാക്കിന്റെയും ട്രയല്‍ റണ്‍ അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
കാറളം: പഞ്ചായത്തിന്റെ നന്തി തൂവാനം ടൂറിസം പദ്ധതിയുടെ ഭാഗമായി കൊട്ടവഞ്ചിയുടെയും കയാക്കിന്റെയും ട്രയല്‍ റണ്‍ നടത്തി. അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കാറളം പഞ്ചായത്ത് പ്രസിഡന്റ് ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം കെ.ബി. ഷെമീര്‍, ബ്ലോക്ക് പഞ്ചായത്തംഗം പ്രസീന സജയന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ സുനില്‍ എന്നിവര്‍ പ്രസംഗിച്ചു. നന്തി തൂവാനത്തിന്റെ പ്രകൃതി സൗന്ദര്യവും ജലവിനോദ സാധ്യതകളും പ്രയോജനപ്പെടുത്തി പ്രദേശത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൊട്ടവഞ്ചിയും കയാക്കും ഉള്‍പ്പെടുത്തി ട്രയല്‍ റണ്‍ സംഘടിപ്പിച്ചത്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ആഭ്യന്തര വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനൊപ്പം പ്രാദേശിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പ്രദേശത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും ഇത് സഹായകരമാകും.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഗ്രില്‍ തുറന്നാല്‍ അടയ്ക്കണം; ആര്‍ഡിഒ ഓഫീസിലും തെരുവുനായ ഭീഷണി- മുഖ്യമന്ത്രിക്ക് പരാതി
സെന്റ് ജോസഫ്സ് കോളജില്‍ സ്പെക്ട്ര 2026ന് തുടക്കം; ടു ഡി മെറ്റീരിയലുകളിലെ താപ കൈമാറ്റത്തെ കുറിച്ച് ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
ലഹരിക്കെതിരെ സംഗീതത്തിന്റെ താളം; ക്രൈസ്റ്റ് കോളജില്‍ മ്യൂസിക് ബാന്‍ഡ് ഷോ
ഇല്ലം നിറയ്ക്ക് മുന്നൊരുക്കവുമായി കൂടല്‍മാണിക്യം; പൊന്‍കതിരണിഞ്ഞ വയലില്‍ കൊയ്ത്തുത്സവം
സ്വാതന്ത്ര്യദിനത്തിന് ഹരിതശോഭ; പോലീസ് സ്റ്റേഷനിലേക്ക് ചെടികളുമായി തവനിഷ്
കൂണ് കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു