നേത്രചികിത്സ തിമിര ശസ്ത്രക്രിയ ക്യാമ്പ് സുരേഷ് കെ. കരുണ്‍ ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: പി.എല്‍. തോമന് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണലും ഐ ഫൗണ്ടേഷന് ആശുപത്രിയും സംയുക്തമായി നേത്ര പരിശോധനതിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു. പി.എല്‍. തോമന് മെമ്മോറിയല്‍ ചാരിറ്റബിള്‍ ക്ലീനിക്കില്‍ ലയണ്‍സ് ക്ലബ് വിഷന്‍സ് ഡിസ്ട്രിക്ട് കോ-ഓര്‍ഡിനേറ്റര്‍ സുരേഷ് കെ. കരുണ്‍ ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് അഡൈ്വസര്‍ ജോണ്സന് കോലങ്കണ്ണി അധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലബ് റീജിയണ്‍ ചെയര്മാന് എന്‍. സത്യന് മുഖ്യാതിഥിയായിരുന്നു. കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് അഡ്വ. ക്ലമന്റ് തോട്ടാപ്പിള്ളി, സോണ്‍ ചെയര്മാന് സി.ജെ. ആന്റോ, ക്ലബ് സെക്രട്ടറി പ്രഫ. കെ.ആര്. വര്‍ഗീസ്, ട്രഷറര്‍ ബിജു കൊടിയന്‍, കോ-ഓര്‍ഡിനേറ്റര്‍ ശിവന് നെന്മാറ, വര്‍ഗീസ് പട്ടത്ത്, എം.കെ. ഷാജി എന്നിവര്‍ പങ്കെടുത്തു. ക്യാമ്പില്‍ നിന്നും 20 ഓളം പേരെ തിമിര ശസ്ത്രക്രിയ്ക്കു വിധേയമാക്കി.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു