ചേലൂര്‍ സെന്റ് മേരീസ് പള്ളിയില്‍ തിരുനാള്‍ ഇന്നും നാളെയും
ചേലൂര്‍ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ പള്ളിയില്‍ തിരുനാളിന് വികാരി ഫാ. അഡ്വ. തോമസ് പുതുശേരി കൊടിയേറ്റുന്നു.
ചേലൂര്‍: സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ പള്ളിയില്‍ മധ്യസ്ഥ തിരുനാളും വിശുദ്ധ സെബസ്്ത്യാനോസിന്റെ അമ്പുതിരുനാളും ഇന്നും നാളെയും നടക്കും. അമ്പ് തിരുനാള്‍ദിനമായ ഇന്ന് രാവിലെ 6.30ന് ലദീഞ്ഞ്, നൊവേന, ആഘോഷമായ ദിവ്യബലി, രൂപം എഴുന്നള്ളിച്ചുവെയ്ക്കല്‍, യൂണിറ്റുകളിലേക്ക് അമ്പ്, വള വെഞ്ചരിപ്പ് തുടര്‍ന്ന് വീടുകളിലേക്ക് അമ്പ്, വള എഴുന്നള്ളിപ്പ് എന്നിവക്ക് പാലിയേറ്റീവ് കെയര്‍ ഡയറക്ടര്‍ ഫാ. ഷാജു ചിറയത്ത് കാര്‍മികത്വം വഹിക്കും.
രാത്രി 8.30ന് ലദീഞ്ഞ്, നൊവേന, സമാപന ആശീര്‍വാദം. തിരുനാള്‍ദിനമായ നാളെ രാവിലെ 6.30നും 7.30നും ദിവ്യബലി, 10ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. അനൂപ് കരിങ്ങാട് എംസിബിഎസ് മുഖ്യകാര്‍മികനായിരിക്കും. ഫാ. സിജു പള്ളത്തുക്കുടി ഒഎഫ്എം സന്ദേശം നല്‍കും. ഫാ. സീമോന്‍ കാഞ്ഞിത്തറ സഹകാര്‍മികനായിരിക്കും. ഉച്ചകഴിഞ്ഞ് 3.30ന് പ്രദക്ഷിണം ആരംഭിച്ച് രാത്രി 7.30ന് പള്ളിയങ്കണത്തില്‍ സമാപിക്കും. 29ന് അങ്ങാടി അമ്പ് ദിനത്തില്‍ രാവിലെ 6.30ന് ആഘോഷമായ ദിവ്യബലി തുടര്‍ന്ന് അമ്പ്, വള എഴുന്നള്ളിപ്പ് പള്ളിയില്‍ നിന്നും ആരംഭിച്ച് എടതിരിഞ്ഞി ജംഗ്ഷനില്‍ പ്രത്യേകം അലങ്കരിച്ച പന്തലില്‍ പ്രതിഷ്ഠിക്കും.
വൈകീട്ട് ആറിന് പ്രാര്‍ഥനയോടെ എടതിരിഞ്ഞി ജംഗ്ഷനില്‍നിന്നും പ്രൗഢഗംഭീരമായ വാദ്യമേളങ്ങളോടുകൂടിയ അങ്ങാടി അമ്പ് പ്രദക്ഷിണം ആരംഭിച്ച് രാത്രി 11.30ന് പള്ളിയില്‍ സമാപിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. അഡ്വ. തോമസ് പുതുശേരി, തിരുനാള്‍ പ്രസുദേന്തി ഡിജോ വടക്കന്‍, വടക്കന്‍ ലോനപ്പന് വിന്‍സെന്റ്, കൈക്കാരന്മാരായ വര്‍ഗീസ് കുറ്റിക്കാടന്‍, അലക്സ് ചെറുവത്തൂര്‍, ജോണി കൊടലിപറമ്പില്‍, ജനറല്‍ കണ്‍വീനര്‍ ടിറ്റോ വര്‍ഗീസ് വടക്കന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തിച്ചുവരുന്നത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാനവസമൂഹത്തില്‍ പ്രത്യാശയുടെ പ്രകാശം പരത്തുവാന്‍ യുവജനങ്ങള്‍ രംഗത്തിറങ്ങണം- മാര്‍ പോളി കണ്ണൂക്കാടന്‍
വീടിനു സമീപം ചവറുകള്‍ തീയിടുന്നതിനിടയില്‍ പൊള്ളലേറ്റ് മുന്‍ പഞ്ചായത്തംഗം മരിച്ചു
ഇരിങ്ങാലക്കുട നഗരസഭയില്‍ എം.പി. ജാക്സണ് ചെയര്മാന്, ചിന്ത ധര്മരാജന് വൈസ് ചെയര്‍പേഴ്സണ്‍
ഇരിങ്ങാലക്കുടയുടെ സാംസ്കാരികോത്സവം വര്‍ണ്ണക്കുട 2025 കൊടിയേറി
വയോധികനെ ആക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍
വയോജനങ്ങള്‍ക്ക് സാന്ത്വനമേകി തൃശൂര്‍ റൂറല്‍ പോലീസ്; മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും വിതരണം ചെയ്തു