കെഎസ്ആര്‍ടിസി ഇരിങ്ങാലക്കുട ഡിപ്പോ ഉല്ലാസയാത്രയ്ക്ക് ബ്രേക്കിട്ടു
ഇരിങ്ങാലക്കുട: ആവശ്യത്തിന് ജീവനക്കാരും ബസുകളും ഇല്ലാത്തതിനാല്‍ കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററില്‍നിന്നുള്ള ക്രിസ്മസ് അവധിക്കാല ഉല്ലാസയാത്രകളടക്കമുള്ള പല സര്‍വീസുകളും പ്രതിസന്ധിയിലായി. ജീവനക്കാരില്ലാത്തതിനാല്‍ പല സര്‍വീസുകളും വെട്ടിച്ചുരുക്കുകയാണ്. ഇതിനുപുറമേ ശബരിമല ഓട്ടത്തിനായി ബസുകള്‍ പമ്പയിലേക്കു പോയതും ഉല്ലാസയാത്രയ്ക്ക് തിരിച്ചടിയായി. നേരത്തേ താത്കാലികമായി ജോലിക്കു വെച്ചിരുന്ന ക്ലാര്‍ക്കിനെ ഒഴിവാക്കിയതോടെ പകല്‍ ഓഫീസ് പ്രവര്‍ത്തനത്തിന് ആളില്ലാത്ത അസ്ഥയാണ്.
ഇതുമൂലം ജീവനക്കാര്‍ക്കോ പൊതുജനത്തിനോ ഓഫീസ് സംബന്ധമായ ഒരു സേവനവും ലഭ്യമാകുന്നില്ലെന്ന് മാത്രമല്ല, ഡിപ്പോയുടെ പ്രവര്‍ത്തനത്തെ മൊത്തം ബാധിക്കുകയും ചെയ്തു. ഉല്ലാസയാത്രകള്‍ ഒഴിവാക്കിയതോടെ വലിയതോതിലുള്ള വരുമാനനഷ്ടവും കെഎസ്ആര്‍ടിസിക്ക് വരും. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് രൂപയുടെ അധികവരുമാനമാണ് അവധിക്കാല ഉല്ലാസയാത്രകളിലൂടെ ലഭിക്കുന്നത്. നേരത്തേ 21 സര്‍വീസുകള്‍ വരെ നടത്തിയിരുന്ന ഇരിങ്ങാലക്കുടയില്‍നിന്ന് ഇപ്പോള്‍ 11 എണ്ണം മാത്രമാണ് ഓപ്പറേറ്റ് ചെയ്യുന്നത്. ചില ദിവസങ്ങളില്‍ അത് 10 ആയി ചുരുങ്ങും. 14 സര്‍വീസിന് 36 ഡ്രൈവര്‍മാരും 35 കണ്ടക്ടര്‍മാരും വേണം. എന്നാല്‍ 13 ഡ്രൈവര്‍മാരുടെയും ഒമ്പത് കണ്ടക്ടര്‍മാരുടെയും കുറവുണ്ട്. ജീവനക്കാരുടെ കുറവുമൂലം മികച്ച കളക്ഷനുള്ള പല സര്‍വീസുകളും വെട്ടിക്കുറയ്ക്കുകയാണ്.
ആലുവ, എറണാകുളം ജെട്ടി, ഗുരുവായൂര്‍ എന്നീ ഓര്‍ഡിനറി സര്‍വീസുകളും തൃശൂര്‍ ഫാസ്റ്റും സ്ഥിരം ഒഴിവാക്കേണ്ട അവസ്ഥയാണ്. മാത്രമല്ല, ഗ്രാമീണമേഖലയിലേക്കുള്ള സര്‍വീസുകളെയും ഇത് പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മറ്റ് ഡിപ്പോകളിലേക്ക് ആവശ്യത്തിന് ഡ്രൈവര്‍മാരെ നിയോഗിക്കുമ്പോള്‍ ഇരിങ്ങാലക്കുടയിലേക്ക് ആവശ്യത്തിന് ഡ്രൈവര്‍മാരേയോ കണ്ടക്ടര്മാരേയോ നല്‍കാതെ അധികാരികള്‍ മുഖംതിരിഞ്ഞുനില്‍ക്കുകയാണ്. അതിനാല്‍ അടിയന്തരമായി ആവശ്യത്തിന് ജീവനക്കാരെ അനുവദിച്ച് ഇരിങ്ങാലക്കുട ഡിപ്പോയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അധികാരികള്‍ തയാറാകണമെന്നാണ് ജീവനക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വീടിനു സമീപം ചവറുകള്‍ തീയിടുന്നതിനിടയില്‍ പൊള്ളലേറ്റ് മുന്‍ പഞ്ചായത്തംഗം മരിച്ചു
ഇരിങ്ങാലക്കുട നഗരസഭയില്‍ എം.പി. ജാക്സണ് ചെയര്മാന്, ചിന്ത ധര്മരാജന് വൈസ് ചെയര്‍പേഴ്സണ്‍
ചേലൂര്‍ സെന്റ് മേരീസ് പള്ളിയില്‍ തിരുനാള്‍ ഇന്നും നാളെയും
ഇരിങ്ങാലക്കുടയുടെ സാംസ്കാരികോത്സവം വര്‍ണ്ണക്കുട 2025 കൊടിയേറി
വയോധികനെ ആക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍
വയോജനങ്ങള്‍ക്ക് സാന്ത്വനമേകി തൃശൂര്‍ റൂറല്‍ പോലീസ്; മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും വിതരണം ചെയ്തു