ആഘോഷത്തിരയിളക്കി കരോള്‍ സംഘങ്ങള്‍; നഗരം കീഴടക്കി പാപ്പാമാരും മാലാഖമാരും
തിരുപിറവി ആഘോഷത്തോടെ കരോള്‍ വീഥിയില്‍ ........... ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ പ്രഫഷണല്‍ സിഎല്‍സി സീനിയര്‍ സിഎല്‍സിയുമായി സംഘടിപ്പിച്ച കരോള്‍ മത്സരഘോഷയാത്ര. ടൗണ്‍ ഹാളില്‍ നിന്നും കത്തീഡ്രലിലേക്കായിരുന്നു ഘോഷയാത്ര.
ഇരിങ്ങാലക്കുട: സന്തോഷം… സന്തോഷം… ചുവപ്പന്‍ കുപ്പായമണിഞ്ഞ് നഗരത്തില്‍ പാപ്പക്കൂട്ടവും മഞ്ഞിന്റെ നിറമുള്ള ചിറകും തൂവെള്ള വസ്ത്രമണിഞ്ഞ് മാലാഖമാരും നൃത്തചുവടുകളുമായി നഗരം കീഴടക്കി. മണ്ണില്‍ വിരിഞ്ഞ നക്ഷത്രങ്ങളെ സാക്ഷിയാക്കി നഗരവീഥിയില്‍ കരോള്‍ ഗാനത്തിനൊപ്പം നിശ്ചലദൃശ്യത്തിന്റെ അകമ്പടിയോടെ പാപ്പാമാരും മാലാഖമാരും ചുവടുവെച്ച് നീങ്ങിയപ്പോള്‍ ആഹഌദത്തോടെ ജനം വരവേറ്റു.
കത്തീഡ്രല്‍ പ്രഫഷണല്‍ സിഎല്‍സി സീനിയര്‍ സിഎല്‍സിയുമായി സംഘടിപ്പിച്ച മെഗാ ഹൈടെക് ക്രിസ്മസ് കരോള്‍ മത്സര ഘോഷയാത്രയിലാണ് പാപ്പാ കൂട്ടവും മാലാഖവൃന്ദവും ആട്ടിടയന്മാരും അണിനിരന്നത്. യേശുവിന്റെ കാലഘട്ടത്തിലെ വേഷവിതാനങ്ങളില്‍ പ്രത്യക്ഷപ്പെട്ട കഥാപാത്രങ്ങള്‍ കുട്ടികളില്‍ മാത്രമല്ല വലിയവരിലും ഏറെ കൗതുകമുണര്‍ത്തി. മാതാവിനും യൗസേപ്പിതാവിനും പുറമേ ആട്ടിടയന്മാരും പൂജരാജാക്കന്മാരുമുള്പ്പടെയുള്ളവരുടെ പുരാതന വേഷധാരണം കരോളിനെ വേറിട്ടതാക്കി.

ഇരിങ്ങാലക്കുട ടൗണ്‍ ഹാള്‍ പരിസരത്തു വെച്ച് കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്തു. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അനുഗ്രഹപ്രഭാഷണം നടത്തി. കത്തീഡ്രല്‍ അസിസ്റ്റന്റ് വികാരി ഫാ. ആന്റണി നമ്പളം അധ്യക്ഷത വഹിച്ചു. കെഎല്‍എഫ് നിര്‍മല്‍ ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍ സണ്ണി ഫ്രാന്‍സിസ് കണ്ടംകുളത്തി, മുന്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
പ്രഫഷണല്‍ സിഎല്‍സി പ്രസിഡന്റ് ഫ്രാന്‍സിസ് കോക്കാട്ട്, അസിസ്റ്റന്റ് വികാരിമാരായ ഫാ. ഓസ്റ്റിന്‍ പാറയ്ക്കല്‍, ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ഒ.എസ്. ടോമി, സീനിയര്‍ സിഎല്‍സി പ്രസിഡന്റ് കെ.ബി. അജയ്്, വാര്‍ഡ് കൗണ്‍സിലര്‍ ജോസഫ് ചാക്കോ, കത്തീഡ്രല്‍ ട്രസ്റ്റിമാരായ അഡ്വ. എം.എം. ഷാജന് മാണിക്കത്തുപറമ്പില്‍, പി.ടി. ജോര്‍ജ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡേവിസ് പടിഞ്ഞാറക്കാരന്‍, സംസ്ഥാന സിഎല്‍സി ജനറല്‍ സെക്രട്ടറി ഷോബി കെ. പോള്‍, കണ്‍വീനര്‍ വിനു ആന്റണി എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 949666355

മാനവസമൂഹത്തില്‍ പ്രത്യാശയുടെ പ്രകാശം പരത്തുവാന്‍ യുവജനങ്ങള്‍ രംഗത്തിറങ്ങണം- മാര്‍ പോളി കണ്ണൂക്കാടന്‍
അത്യുന്നതങ്ങളില്‍ വെളിച്ചം…. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ ക്രിസ്മസ് രാവ്
ഇരിങ്ങാലക്കുട രൂപതയില്‍നിന്ന് 27 നവവൈദികര്‍
നവതിയിലേക്ക് ഇരിങ്ങാലക്കുട നഗരസഭ; എം.പി. ജാക്സണ് ചെയര്‍മാനാകും
നിയോജകമണ്ഡലത്തില്‍ ആറ് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ്, നഗരസഭയിലും ഒരു പഞ്ചായത്തിലും യുഡിഎഫ്
2025 പരിശുദ്ധ മറിയത്തിന്റെ വേഷധാരികള്‍; ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ് സ്വന്തമാക്കി ചരിത്രമെഴുതി