ഇരിങ്ങാലക്കുട നഗരസഭയില് എം.പി. ജാക്സണ് ചെയര്മാന്, ചിന്ത ധര്മരാജന് വൈസ് ചെയര്പേഴ്സണ്
ഇരിങ്ങാലക്കുട: നഗരസഭയില് ചെയര്മാനായി കോണ്ഗ്രസിലെ എം.പി. ജാക്സണും വൈസ് ചെയര്പേഴ്സണായി ചിന്ത ധര്മരാജനും സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു. ചെയര്മാന് തെരഞ്ഞെടുപ്പില് യുഡിഎഫിലെ എം.പി. ജാക്സണ്, എല്ഡിഎഫിലെ പി.വി. ശിവകുമാര്, ബിജെപിയിലെ ടി.കെ. ഷാജുട്ടന് എന്നിവരാണ് മത്സരിച്ചത്. എം.പി. ജാക്സണ് 24 വോട്ടും പി.വി. ശിവകുമാറിനു 13 വോട്ടും ടി.കെ. ഷാജുട്ടന് ആറു വോട്ടും ലഭിച്ചു. കൂടുതല് വോട്ട് നേടിയ എം.പി. ജാക്സണ് ചെയര്മാന് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരിയും ഡെപ്യൂട്ടി ലേബര് കമ്മീഷണറുമായ വി.പി. യമുന പ്രഖ്യാപിച്ചു.
യുഡിഎഫ് സ്ഥാനാര്ഥിയായ 22 ാം വാര്ഡ് കൗണ്സിലര് എം.പി. ജാക്സണെ ആറാം വാര്ഡ് കൗണ്സിലര് ബൈജു കുറ്റിക്കാടനാണ് നാമനിര്ദേശം ചെയ്തത്. 27 ാം വാര്ഡ് കൗണ്സിലര് സുജ സഞ്ജീവ്കുമാര് പിന്താങ്ങി. എല്ഡിഎഫ് സ്ഥാനാര്ഥിയായ 19 ാം വാര്ഡ് കൗണ്സിലര് പി.വി. ശിവകുമാറിനെ 21 ാം വാര്ഡ് കൗണ്സിലര് കെ.എസ്. പ്രസാദ് നിര്ദേശിച്ചു. എട്ടാം വാര്ഡ് കൗണ്സിലര് സി.സി. ഷിബിന് പിന്താങ്ങി. എന്ഡിഎ സ്ഥാനാര്ഥിയായ ഏഴാം വാര്ഡ് കൗണ്സിലര് ടി.കെ. ഷാജുവിനെ 28 ാം വാര്ഡ് കൗണ്സിലര് സ്മിത കൃഷ്ണകുമാര് നിര്ദേശിച്ചു. 37 ാം വാര്ഡ് കൗണ്സിലര് വിജയകുമാരി അനിലന് പിന്താങ്ങി. നഗരസഭ സെക്രട്ടറി എം.എച്ച്. ഷാജിക്കിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം തെരഞ്ഞെടുപ്പ് നടപടികള്ക്ക് മേല്നോട്ടം വഹിച്ചു.
1969ല് കെഎസ്യു ക്രൈസ്റ്റ് കോളജ് യൂണിറ്റ് സെക്രട്ടറി ആയി രാഷ്ട്രീയ പ്രവര്ത്തനത്തിന് തുടക്കമിട്ട എം.പി. ജാക്സണ് 1972ല് യൂത്ത് കോണ്ഗ്രസ് ബ്ലോക്ക് ജനറല് സെക്രട്ടറിയും 2002ല് ഡിസിസി സെക്രട്ടറിയും 2012ല് കെപിസിസി സെക്രട്ടറിയുമായി. 1990ല് ജില്ലാ കൗണ്സില് മെമ്പര് ആയി തെരഞ്ഞെടുക്കപ്പെട്ടു. ഐടിയു ബാങ്ക് ചെയര്മാനായി ദീര്ഘകാലം പ്രവര്ത്തിച്ചു. നിലവില് കെഎസ്ഇ മാനേജിംഗ് ഡയറക്ടര്, ഇരിങ്ങാലക്കുട സഹകരണ ആശുപത്രി പ്രസിഡന്റ് എന്നീ സ്ഥാനങ്ങള് വഹിക്കുന്നുണ്ട്.
നഗരസഭ വൈസ് ചെയര്മാനായി ചിന്ത ധര്മരാജനെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പില് യുഡിഎഫ് സ്ഥാനാര്ഥി ചിന്ത ധര്മ്മരാജന് 24 ഉം എല്ഡിഎഫ് സ്ഥാനാര്ഥി അല്ഫോണ്സ തോമസിന് 13 ഉം എന്ഡിഎ സ്ഥാനാര്ഥി സ്മിത കൃഷ്ണകുമാറിന് ആറും വോട്ടുകള് ലഭിച്ചു24 വോട്ടുകള് നേടിയ ചിന്ത ധര്മരാജന് വൈസ് ചെയര്പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരി വി.പി. യമുന പ്രഖ്യാപിച്ചു. തുടര്ന്ന് നഗരസഭ ചെയര്മാന് എം.പി. ജാക്സണ് സത്യവാചകം ചൊല്ലിക്കൊടുത്തു. നഗരസഭ ഭരണസമിതിയിലേക്ക് മൂര്ക്കനാട് ഒന്നാം വാര്ഡില് നിന്നും തെരഞ്ഞെടുക്കപ്പെട്ട ചിന്ത ധര്മരാജന് 2000 2005 കാലയളവില് പൊറത്തിശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. മുകുന്ദപുരം എസ്എന്ഡിപി യൂണിയന് വനിതാ സംഘം സെക്രട്ടറി, ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി അംഗം എന്നീ നിലകളില് പ്രവര്ത്തിച്ചിട്ടുണ്ട്. നിലവില് കോണ്ഗ്രസ് മണ്ഡലം സെക്രട്ടറിയും ഉണ്ണായിവാര്യര് കലാനിലയം ഭരണസമിതി അംഗവുമാണ്.
ഭരണത്തെ ഓര്ത്ത് തലകുനിക്കേണ്ടി വരില്ല: എം.പി. ജാക്സണ്
ഇരിങ്ങാലക്കുട: ഭരണത്തെ ഓര്ത്ത് തലകുനിക്കേണ്ട അവസ്ഥ ആര്ക്കും ഉണ്ടാക്കില്ലെന്ന് ഇരിങ്ങാലക്കുട നഗരസഭ ചെയര്മാനായി തെരഞ്ഞെടുക്കപ്പെട്ട എം.പി. ജാക്സണ് പറഞ്ഞു. നാടിന്റെ വികസനവുമായി ബന്ധപ്പെട്ട് യുഡിഎഫ് തയാറാക്കിയ മാനിഫെസ്റ്റോയും 43 കൗണ്സിലര്മാരുടെ വികസന സ്വപ്നങ്ങളും ചേര്ത്ത് ആക്ഷന് പ്ലാന് ഉണ്ടാക്കി സമയബന്ധിതമായി നടപ്പിലാക്കും. 2010ല് പൊറത്തിശേരി പഞ്ചായത്ത് നഗരസഭയുമായി കൂട്ടിച്ചേര്ത്തതിന് ശേഷം ഉയര്ന്ന പ്രതീക്ഷകള് സാധിക്കാതെ പോയിട്ടുണ്ടോ എന്ന് സ്വയം വിമര്ശനപരമായി വിലയിരുത്തേണ്ടതുണ്ട്.
നിര്മ്മിത ബുദ്ധിയുടെ വഴിയിലൂടെ സഞ്ചരിക്കുന്ന പുതിയ തലമുറയുടെ ആഗ്രഹങ്ങള് നിറവേറ്റേണ്ടതായിട്ടുണ്ട്. റോഡുകളുടെ അവസ്ഥ മെച്ചപ്പെടുത്തേണ്ടതായിട്ടുണ്ട്. കൗണ്സില് ഒരു രാഷ്ടീയ വേദിയല്ല. വാദപ്രതിവാദങ്ങള്ക്കുള്ള ഇടവുമല്ലെന്ന് നമ്മള് തിരിച്ചറിയണം. സുതാര്യവും അഴിമതിരഹിതവുമായ ഭരണം ഉറപ്പുവരുത്താനും സാമൂഹ്യ ജീവിതം മെച്ചപ്പെടുത്താനും അടിസ്ഥാന സൗകര്യങ്ങള് ലഭ്യമാക്കാനും ആത്മാര്ഥമായ ശ്രമങ്ങള് ഉണ്ടാകുമെന്ന് ചെയര്മാന് എം.പി. ജാക്സണ് വ്യക്തമാക്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വീടിനു സമീപം ചവറുകള് തീയിടുന്നതിനിടയില് പൊള്ളലേറ്റ് മുന് പഞ്ചായത്തംഗം മരിച്ചു
ചേലൂര് സെന്റ് മേരീസ് പള്ളിയില് തിരുനാള് ഇന്നും നാളെയും
ഇരിങ്ങാലക്കുടയുടെ സാംസ്കാരികോത്സവം വര്ണ്ണക്കുട 2025 കൊടിയേറി
വയോധികനെ ആക്രമിച്ച കേസില് പ്രതി അറസ്റ്റില്
വയോജനങ്ങള്ക്ക് സാന്ത്വനമേകി തൃശൂര് റൂറല് പോലീസ്; മെഡിക്കല് ഉപകരണങ്ങളും മരുന്നുകളും വിതരണം ചെയ്തു
കെഎസ്ആര്ടിസി ഇരിങ്ങാലക്കുട ഡിപ്പോ ഉല്ലാസയാത്രയ്ക്ക് ബ്രേക്കിട്ടു