സൗജന്യ സ്തനാര്‍ബുദ പരിശോധന ക്യാമ്പും അവബോധ ക്ലാസും നടത്തി
ഡബ്ലിയുഐഎംഎ (ഐഎംഎ) ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സൗജന്യ സ്തനാര്‍ബുദ പരിശോധന ക്യാമ്പും അവബോധ ക്ലാസും മെട്രോ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ.എം.ആര്. രാജീവ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഡബ്ലിയുഐഎംഎ (ഐഎംഎ) ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട മെട്രോ ആശുപത്രിയില്‍ വെച്ചു സൗജന്യ സ്തനാര്‍ബുദ പരിശോധന ക്യാമ്പും അവബോധ ക്ലാസും സംഘടിപ്പിച്ചു. മെട്രോ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ.എം.ആര്. രാജീവ് ഉദ്ഘാടനം നിര്‍വഹിച്ചു.
അമല ആശുപത്രിയിലെ ഓങ്കോളജി വിഭാഗം പ്രഫസര്‍ ഡോ. അശ്വിന് ഉമ്മന്‍ ഫിലിപ്പ് ക്ലാസ് എടുത്തു. ഡബ്ലിയുഐഎംഎ പ്രസിഡന്റ് ഡോ. ഉഷ കുമാരി, ഡോ. മഞ്ജുള എന്നിവര്‍ രോഗികളെ പരിശോധിച്ചു. ഡബ്ലിയുഐഎംഎ സെക്രട്ടറി ഡോ. റീജ, ഐഎംഎ സെക്രട്ടറി ഡോ. അഞ്ചു, ഇമേജ് ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ ഡോ. ഹരീന്ദ്രനാഥ്, മാനേജര്‍ മുരളി ദത്തന് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സംസ്ഥാന അംഗീകാരം നേടി ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് യൂണിറ്റുകള്‍
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റല്‍ നഴ്സിംഗ് സ്കൂളില്‍ നഴ്സിംഗ് വിദ്യാര്‍ഥികളുടെ ദീപം തെളിയിക്കല്‍ ചടങ്ങ് നടന്നു
രൂപത സിഎല്‍സി പ്രസംഗ മത്സരം; റിയ ജെയ്സണ്‍, കെ. മനു ഡേവിസ് എന്നിവര്‍ ജേതാക്കള്‍
ഇന്റര്‍സോണ്‍ ഹാന്‍ഡ്ബോള്‍ വനിതാ ചാമ്പ്യന്‍ഷിപ്പില്‍ സെന്റ് ജോസഫ്സ് കോളജ് ചാമ്പ്യന്മാരായി
സമേതം വിമുക്തി നാടകയാത്ര സമാപിച്ചു
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പാര്‍ക്കിംഗ് ഏരിയ ഉദ്ഘാടനം ചെയ്തു