സമേതം വിമുക്തി നാടകയാത്ര സമാപിച്ചു
ഡോ. കെ.വി. ഗണേഷിന്റെ നേതൃത്വത്തില്‍ നടത്തുന്ന സമേതം ലഹരി വിമുക്ത നാടകയാത്രയുടെ സമാപനം അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹാളില്‍ നടന്നപ്പോള്‍.
അവിട്ടത്തൂര്‍: ഡോ. കെ.വി. ഗണേഷിന്റെ നേതൃത്വത്തില്‍ നടത്തുന്ന സമേതം ലഹരി വിമുക്ത നാടകയാത്രയുടെ സമാപനം എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹാളില്‍ നടന്നു. കുട്ടികളെക്കൂടി അഭിനേതാക്കളാക്കി നാടകം അവതരിപ്പിച്ചു. സമാപന സമ്മേളനത്തില്‍ പിടിഎ പ്രസിഡന്റ് ജോസഫ് അക്കരക്കാരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തംഗങ്ങളായ ബിന്ദു സതീശന്, സി.എസ്. ഓമനക്കുട്ടന്, മാനേജര്‍ എ. അജിത്ത് കുമാര്‍, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ എ.സി. സുരേഷ്, കെ.കെ. കൃഷ്ണന് നമ്പൂതിരി, പ്രിന്‍സിപ്പല്‍ ഡോ.എ.വി. രാജേഷ്, പ്രധാനധ്യാപകന് മെജോ പോള്‍, കരിയര്‍ ഗൈഡ് കോ ഓര്‍ഡിനേറ്റര്‍ ഡി. ഹസിത, സൗഹൃദ കോ ഓര്‍ഡിനേറ്റര്‍ വി.വി. ശ്രീല എന്നിവര്‍ പ്രസംഗിച്ചു. സൗഹൃദ പവര്‍ ബ്രിഗേഡിന്റ ലഹരി വിരുദ്ധ പോസ്റ്റര്‍ നിര്‍മിച്ച കുട്ടികള്‍ക്ക് ഉപഹാരം നല്കി ആദരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സംസ്ഥാന അംഗീകാരം നേടി ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് യൂണിറ്റുകള്‍
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റല്‍ നഴ്സിംഗ് സ്കൂളില്‍ നഴ്സിംഗ് വിദ്യാര്‍ഥികളുടെ ദീപം തെളിയിക്കല്‍ ചടങ്ങ് നടന്നു
രൂപത സിഎല്‍സി പ്രസംഗ മത്സരം; റിയ ജെയ്സണ്‍, കെ. മനു ഡേവിസ് എന്നിവര്‍ ജേതാക്കള്‍
ഇന്റര്‍സോണ്‍ ഹാന്‍ഡ്ബോള്‍ വനിതാ ചാമ്പ്യന്‍ഷിപ്പില്‍ സെന്റ് ജോസഫ്സ് കോളജ് ചാമ്പ്യന്മാരായി
സൗജന്യ സ്തനാര്‍ബുദ പരിശോധന ക്യാമ്പും അവബോധ ക്ലാസും നടത്തി
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പാര്‍ക്കിംഗ് ഏരിയ ഉദ്ഘാടനം ചെയ്തു