ജുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം, അനന്തകൃഷ്ണന്റെ ചികിത്സ സര്ക്കാര് ഏറ്റെടുക്കണം; ആളൂരില് പ്രതിഷേധം ശക്തമാക്കി സിപിഐ
സിപിഐ ആളൂര് ലോക്കല് കമ്മിറ്റിയുടെ നേതൃത്വത്തില് ആളൂരില് സംഘടിപ്പിച്ച പ്രതിഷേധ ജ്വാല സിപിഐ സംസ്ഥാന കൗണ്സില് അംഗവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ആളൂരില് പോലീസ് ജീപ്പുമായി ബന്ധപ്പെട്ട അപകടത്തില് മരണപ്പെട്ട വിദ്യാര്ഥി ജുവിന്റെ കുടുംബത്തിന് ന്യായമായ സാമ്പത്തിക സഹായം ഉടന് പ്രഖ്യാപിക്കണമെന്നും ഗുരുതരമായി പരിക്കേറ്റ് ചികിത്സയില് കഴിയുന്ന അനന്തകൃഷ്ണന്റെ മുഴുവന് ചികിത്സാച്ചെലവും സര്ക്കാര് ഏറ്റെടുക്കണമെന്നും സിപിഐ സംസ്ഥാന കൗണ്സില് അംഗവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ടി.കെ. സുധീഷ് ആവശ്യപ്പെട്ടു. സിപിഐ ആളൂര് ലോക്കല് കമ്മിറ്റിയുടെ നേതൃത്വത്തില് ആളൂരില് സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപകടവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്ത് നില്ക്കുന്നത് പോലീസാണെന്ന സാഹചര്യത്തില് അന്വേഷണം പൂര്ണമായും സുതാര്യമായിരിക്കണമെന്നും ജില്ലാ കളക്ടര്, അഡീഷണല് ജില്ലാ മജിസ്ട്രേറ്റ് ഉള്പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില് സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കണമെന്നും ടി.കെ. സുധീഷ് ആവശ്യപ്പെട്ടു. അപകടത്തില് മരണപ്പെട്ട വിദ്യാര്ഥിയുടെ കുടുംബത്തിന് അര്ഹമായ നഷ്ടപരിഹാരവും ചികിത്സയില് കഴിയുന്ന വിദ്യാര്ഥിക്ക് അടിയന്തിര സാമ്പത്തിക സഹായവും നല്കുന്നതിലൂടെ സര്ക്കാര് മാനുഷിക സമീപനം സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധ ജ്വാലയ്ക്ക് സിപിഐ ആളൂര് ലോക്കല് കമ്മിറ്റി സെക്രട്ടറി ടി.സി. അര്ജുനന് അധ്യക്ഷത വഹിച്ചു. എം.ബി. ലത്തീഫ്, ബിനോയ് ഷബീര്, പി.കെ. സദാനന്ദന്, ജോഷി കൊല്ലാട്ടില്, ബിന്ദു ഷാജു, സി.യു. ശശിധരന്, കെ.സി. ഹരിദാസ്, ജിഷ ബാബു, അഡ്വ. ഡിബിന് പാപ്പച്ചന് എന്നിവര് സംസാരിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വിശ്വാസത്തില് ആഴപ്പെട്ട് സ്നേഹത്തില് വളരാന് കുടുംബങ്ങള്; രൂപത കുടുംബ ഭാരവാഹികളുടെ സംഗമം സെനാക്കോളോ 2026 ശ്രദ്ധേയമായി
ഇരിങ്ങാലക്കുട ജനറല് ആശുപത്രിയില് നിര്മാണം പൂര്ത്തിയാക്കിയ സൂപ്പര് സ്പെഷ്യാലിറ്റി ബ്ലോക്ക് നാടിന് സമര്പ്പിച്ചു
സിസ്റ്റര് ശാലിന് തളിയന് അഭിനന്ദനങ്ങള് നേര്ന്ന് അഡ്വ. തോമസ് ഉണ്ണിയാടന്
ജെസിഐ ഇരിങ്ങാലക്കുട വാര്ഷിക ആഘോഷം നടത്തി
പുസ്തകങ്ങളിലൂടെ പ്രതീക്ഷയുടെ ലോകം; വാഴച്ചാല് സ്കൂളിന് ക്രൈസ്റ്റ് കോളജിന്റെ കരുതല്
പുല്ലൂര് ഗ്രാമീണ വായനശാലയില് പുസ്തക ചര്ച്ച സംഘടിപ്പിച്ചു