ലഹരിക്കെതിരെ ഇതെന്റെ ഗോള്‍; ക്രൈസ്റ്റ് കോളജില്‍ ഫുട്ബോള്‍ ഷൂട്ട് ഔട്ട്, യുവജനങ്ങള്‍ക്ക് ശക്തമായ ലഹരിവിരുദ്ധ സന്ദേശം
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ച ലഹരിക്കെതിരെ ഇതെന്റെ ഗോള്‍ ഫുട്ബോള്‍ പെനാല്‍റ്റി ഷൂട്ട് ഔട്ട് മത്സരം.
ഇരിങ്ങാലക്കുട: ലഹരിക്കെതിരെ ഇതെന്റെ ഗോള്‍ എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ശ്രദ്ധേയമായ ഫുട്ബോള്‍ പെനാല്‍റ്റി ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു. നശാ മുക്ത് ഭാരത് അഭിയാന് പദ്ധതിയുടെ ഭാഗമായി ക്രൈസ്റ്റ് കോളജിലെ സോഷ്യല്‍ വര്‍ക്ക് വകുപ്പ്, എന്‍എസ്എസ് യൂണിറ്റുകള്‍ എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. യുവജനങ്ങളില്‍ കായികപ്രവര്‍ത്തനങ്ങളിലൂടെ ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുക, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, ലഹരിമുക്ത സമൂഹം സൃഷ്ടിക്കുന്നതില്‍ സാമൂഹിക ഉത്തരവാദിത്വം വളര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് മത്സരം സംഘടിപ്പിച്ചത്.
വിദ്യാര്‍ഥികളുടെ ആവേശകരമായ പങ്കാളിത്തം പരിപാടിയെ ശ്രദ്ധേയമാക്കി. ഫുട്ബോള്‍ ഷൂട്ട് ഔട്ടിനൊപ്പം ലഹരിവിരുദ്ധ ഹ്രസ്വനാടകം, ബോധവല്‍ക്കരണ വീഡിയോ പ്രദര്‍ശനം, ലഹരിവിരുദ്ധ സന്ദേശ പ്രഭാഷണങ്ങള്‍, മുക്തി വെബ്സൈറ്റ് പ്രകാശനം, റീജുവിനേറ്റ് വേസ്റ്റ് ടു ആര്‍ട്ട് ബാനര്‍ പ്രകാശനം, ലഹരിവിരുദ്ധ പ്രതിജ്ഞ, വിവിധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയും നടന്നു. ക്രൈസ്റ്റ് കോളജില്‍ നടന്ന ചടങ്ങില്‍ തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമുദ്ദീന്‍ ഐപിഎസ് മുഖ്യപ്രഭാഷണം നടത്തി. യുവജനങ്ങള്‍ ലഹരിയില്‍നിന്ന് അകന്ന് കായിക സാംസ്കാരിക രംഗങ്ങളില്‍ സജീവമാകേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ്, കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, സാമൂഹ്യനീതി വകുപ്പ് സീനിയര്‍ സൂപ്രണ്ട് സിനോ സേവി, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. അനുഷ മാത്യു, ഡോ. സുബിന് കെ. ജോസ് എന്നിവര്‍ സംസാരിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വിശ്വാസത്തില്‍ ആഴപ്പെട്ട് സ്നേഹത്തില്‍ വളരാന്‍ കുടുംബങ്ങള്‍; രൂപത കുടുംബ ഭാരവാഹികളുടെ സംഗമം സെനാക്കോളോ 2026 ശ്രദ്ധേയമായി
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് നാടിന് സമര്‍പ്പിച്ചു
സിസ്റ്റര്‍ ശാലിന് തളിയന്‍ അഭിനന്ദനങ്ങള്‍ നേര്‍ന്ന് അഡ്വ. തോമസ് ഉണ്ണിയാടന്
ജെസിഐ ഇരിങ്ങാലക്കുട വാര്‍ഷിക ആഘോഷം നടത്തി
പുസ്തകങ്ങളിലൂടെ പ്രതീക്ഷയുടെ ലോകം; വാഴച്ചാല്‍ സ്കൂളിന് ക്രൈസ്റ്റ് കോളജിന്റെ കരുതല്‍
പുല്ലൂര്‍ ഗ്രാമീണ വായനശാലയില്‍ പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു