പുസ്തകങ്ങളിലൂടെ പ്രതീക്ഷയുടെ ലോകം; വാഴച്ചാല്‍ സ്കൂളിന് ക്രൈസ്റ്റ് കോളജിന്റെ കരുതല്‍
ക്രൈസ്റ്റ് കോളജിന്റെ വായനപക്ഷാചരണത്തിന്റെ ഭാഗമായി വാഴച്ചാല്‍ ഗവണ്മെന്റ് എല്‍പി സ്കൂളില്‍ ഒരുക്കിയ ലൈബ്രറിയിലേക്ക് കോളജ് ലൈബ്രേറിയന്‍ ഫാ. സിബി ഫ്രാന്‍സിസ് പ്രധാനാധ്യാപിക അജിതയ്ക്ക് പുസ്തകങ്ങള്‍ കൈമാറുന്നു.
ഇരിങ്ങാലക്കുട: വായനയുടെ സംസ്കാരം ഗ്രാമങ്ങളിലേക്കും കുരുന്നുകളുടെ മനസുകളിലേക്കും പകരുന്ന മാതൃകാപരമായ സംരംഭവുമായി ക്രൈസ്റ്റ് കോളജ്. വായനപക്ഷാചരണത്തിന്റെ ഭാഗമായി വാഴച്ചാല്‍ ഗവണ്മെന്റ് എല്‍പി സ്കൂളില്‍ പുതിയ ലൈബ്രറി ഒരുക്കിയാണ് കോളജ് ഈ വര്‍ഷത്തെ വായനവാരം വ്യത്യസ്തമാക്കിയത്. ബാലസാഹിത്യ വിഭാഗത്തിലെ ഇരുന്നൂറോളം പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തി ഒരുക്കിയ ലൈബ്രറി, പരിമിതമായ സൗകര്യങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വായനയുടെ വിശാലലോകം തുറന്നുകൊടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സജ്ജമാക്കിയത്. കുട്ടികളുടെ പ്രായത്തിനും താല്പര്യങ്ങള്ക്കും അനുയോജ്യമായ പുസ്തകങ്ങള്‍ കോളജ് ലൈബ്രറി ജീവനക്കാര്‍ പ്രത്യേകം തെരഞ്ഞെടുത്താണ് പുസ്തകശേഖരം ഒരുക്കിയത്.
ഗ്രാമങ്ങള്‍തോറും സഞ്ചരിച്ച് വായനയുടെ വെളിച്ചം പകര്‍ന്ന പി.എന്‍. പണിക്കരുടെ സ്മരണയെ ആദരിച്ചുകൊണ്ടാണ് ഈ സംരംഭത്തിന് തുടക്കമിട്ടതെന്ന് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് പറഞ്ഞു. വായന ഒരു ശീലമെന്നതിലുപരി ജീവിതത്തെ രൂപപ്പെടുത്തുന്ന ശക്തിയാണെന്നും വിദ്യാര്‍ഥികളില്‍ സാമൂഹിക പ്രതിബദ്ധത വളര്‍ത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ പ്രവര്‍ത്തനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ക്രൈസ്റ്റ് കോളജിലെ എന്‍എസ്എസ് യൂണിറ്റുകളുടെ സഹകരണത്തോടെയാണ് ലൈബ്രറി ഒരുക്കിയത്. കോളജ് ലൈബ്രേറിയന്‍ ഫാ. സിബി ഫ്രാന്‍സിസ് പുസ്തകശേഖരം വാഴച്ചാല്‍ ഗവണ്മെന്റ് എല്‍പി സ്കൂള്‍ പ്രധാനാധ്യാപിക അജിതയ്ക്ക് കൈമാറി. ചടങ്ങില്‍ എന്‍എസ്എസ് കോ ഓര്‍ഡിനേറ്റര്‍ ഡോ. സുബിന് കെ. ജോസ്, ലൈബ്രറി സ്റ്റാഫ്, എന്‍എസ്എസ് വളണ്ടിയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വിശ്വാസത്തില്‍ ആഴപ്പെട്ട് സ്നേഹത്തില്‍ വളരാന്‍ കുടുംബങ്ങള്‍; രൂപത കുടുംബ ഭാരവാഹികളുടെ സംഗമം സെനാക്കോളോ 2026 ശ്രദ്ധേയമായി
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് നാടിന് സമര്‍പ്പിച്ചു
സിസ്റ്റര്‍ ശാലിന് തളിയന്‍ അഭിനന്ദനങ്ങള്‍ നേര്‍ന്ന് അഡ്വ. തോമസ് ഉണ്ണിയാടന്
ജെസിഐ ഇരിങ്ങാലക്കുട വാര്‍ഷിക ആഘോഷം നടത്തി
പുല്ലൂര്‍ ഗ്രാമീണ വായനശാലയില്‍ പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു
ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വര്‍ഷം; പടിയൂര്‍ ആരോഗ്യകേന്ദ്രം ഇപ്പോഴും തുറന്നില്ല