ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് നാടിന് സമര്‍പ്പിച്ചു
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ സജ്ജമാക്കിയ പുതിയ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം കേന്ദ്ര മന്ത്രി സുരേഷ് ഗോപി നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രിയില്‍ സജ്ജമാക്കിയ പുതിയ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ് ഗോപി നിര്‍വഹിച്ചു. ആശുപത്രിയില്‍ 20 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച നാല് നിലകളുള്ള പുതിയ ഒപി കെട്ടിടത്തിന്റെ നാലാം നിലയിലാണ് പുതിയ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് ഒരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നും 95 ലക്ഷം രൂപ വിനിയോഗിച്ചാണ് ഈ ബ്ലോക്കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ജീവിതത്തിലെ ആദ്യത്തെ സിഎസ്ആര്‍ ശ്രമമാണ് പൂര്‍ത്തീകരിച്ചിരിക്കുന്നതെന്നും എന്നാല്‍ തൃശൂരില്‍ എംപി ഫണ്ടില്‍ നിന്നുള്ള ആദ്യത്തെ പ്രൊപ്പോസലായ 33 ലക്ഷം ഇപ്പോഴും അനുമതികള്‍ക്കായി കാത്തിരിക്കുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
നഗരസഭ ചെയര്മാന് എം.പി. ജാക്സണ് അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി. ശിവദാസ്, ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് പ്രതിനിധികളായ ടി.വി. ശിവന്, ഗീതിക വര്‍മ്മ, തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ടി.പി. ശ്രീദേവി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ജില്‍ഷോ ജോര്‍ജ്ജ്, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ചിന്ത ധര്മരാജന് തുടങ്ങിയവര്‍ സംസാരിച്ചു. കാര്‍ഡിയോളജി, ന്യൂറോളജി വിഭാഗങ്ങള്‍ക്കായിട്ടാണ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് നിര്‍മിച്ചത്. കാത്ത് ലാബ്, ബയോടെക്നോളജി ലാബ് എന്നിവയ്ക്കുള്ള സൗകര്യങ്ങളും ഈ ബ്ലോക്കില്‍ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ നിലവില്‍ കാര്‍ഡിയോളജി, ന്യൂറോളജി വിഭാഗങ്ങളോ, അതിനുള്ള മെഷീനുകളോ, ലാബുകള്‍ക്കുള്ള ഉപകരണങ്ങളോ ആശുപത്രിയില്‍ ഇല്ല. ഈ സാഹചര്യത്തില്‍ താത്കാലികമായി ഈ വാര്‍ഡ് ഒരുക്കും.
മറ്റ് സൗകര്യങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് ബ്ലോക്കിനെ അത്തരത്തില്‍ മാറ്റുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ആറുനിലകളിലായി നിര്‍മിച്ചിരിക്കുന്ന പുതിയ ഒപി ബ്ലോക്കില്‍ തറനിരപ്പിന് താഴെയുള്ള നിലയില്‍ റിസപ്ഷന്, സ്റ്റോര്‍, ഫാര്‍മസി, ലാബ്, എക്സ്റേ, സ്കാന്‍, ഇസിജി, കാഷ്വാലിറ്റി, മൈനര്‍ ഒടി, കുത്തിവെപ്പ്, ഫീല്‍ഡ് സ്റ്റാഫ്റൂം, പാര്‍ക്കിംഗ് എന്നിവയും തറനിരപ്പിലുള്ള നിലയില്‍ 18 ഒപി മുറികള്‍, ഡ്യൂട്ടി റൂമുകള്‍, ഒന്നാം നിലയില്‍ ഓപ്പറേഷന് തിയേറ്റര്‍, മെഡിക്കല്‍ ഐസിയു, സ്റ്റാഫ് റൂമുകള്‍, മുകളിലത്തെ നിലകളില്‍ ാര്‍ഡുകള്‍, ഐസിയു, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് എന്നിവയുമാണ് തയാറാക്കിയിരിക്കുന്നത്. ഓരോ നിലയിലും രണ്ട് കോണിമുറികള്, ശൗചാലയം, ലിഫ്റ്റ് മുറികള്‍, ഇലക്ട്രിക്കല്‍ ഇന്സ്റ്റലേഷന് മുറികള്‍, വരാന്തകള്‍ എന്നിവയുമുണ്ട്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വിശ്വാസത്തില്‍ ആഴപ്പെട്ട് സ്നേഹത്തില്‍ വളരാന്‍ കുടുംബങ്ങള്‍; രൂപത കുടുംബ ഭാരവാഹികളുടെ സംഗമം സെനാക്കോളോ 2026 ശ്രദ്ധേയമായി
സിസ്റ്റര്‍ ശാലിന് തളിയന്‍ അഭിനന്ദനങ്ങള്‍ നേര്‍ന്ന് അഡ്വ. തോമസ് ഉണ്ണിയാടന്
ജെസിഐ ഇരിങ്ങാലക്കുട വാര്‍ഷിക ആഘോഷം നടത്തി
പുസ്തകങ്ങളിലൂടെ പ്രതീക്ഷയുടെ ലോകം; വാഴച്ചാല്‍ സ്കൂളിന് ക്രൈസ്റ്റ് കോളജിന്റെ കരുതല്‍
പുല്ലൂര്‍ ഗ്രാമീണ വായനശാലയില്‍ പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു
ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വര്‍ഷം; പടിയൂര്‍ ആരോഗ്യകേന്ദ്രം ഇപ്പോഴും തുറന്നില്ല