വിശ്വാസത്തില്‍ ആഴപ്പെട്ട് സ്നേഹത്തില്‍ വളരാന്‍ കുടുംബങ്ങള്‍; രൂപത കുടുംബ ഭാരവാഹികളുടെ സംഗമം സെനാക്കോളോ 2026 ശ്രദ്ധേയമായി
ഇരിങ്ങാലക്കുട രൂപത 2026 കുടുംബവര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടന്ന രൂപതയിലെ 141 ഇടവകകളില്‍നിന്നുള്ള കുടുംബയൂണിറ്റ് ഭാരവാഹികളുടെ സംഗമം സെനാക്കോളോ 2026 സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ ഉദ്ഘാടനം ചെയ്യുന്നു. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, രൂപത വികാരി ജനറാള്‍മാരായ മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വില്‍സണ്‍ ഈരത്തറ, മോണ്‍. ആന്റു ആലപ്പാടന്‍, കത്തീഡ്രല്വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, രൂപത കുടുംബകൂട്ടായ്മ ഡയറക്ടര്‍ ഫാ. ഫ്രീജോ പാറയ്ക്കല്‍, പില്ഗ്രിംസ് കമ്യൂണിക്കേഷന്‍സ് അസിസ്റ്റന്റ് ഡയറക്ടര്‍ റവ.ഡോ. നിബിന് കുരിശിങ്കല്‍, മൂവാറ്റുപുഴ നഗരസഭ ചെയര്‍പേഴ്സണ്‍ ജോയ്സി മേരി ആന്റണി, രൂപത കുടുംബകൂട്ടായ്മ പ്രസിഡന്റ് ജിക്സണ്‍ നട്ടേക്കാടന്‍, കത്തീഡല്‍ കേന്ദ്രസമിതി പ്രസിഡന്റ് ജോബി അക്കരക്കാരന്‍ തുടങ്ങിയവര്‍ സമീപം.
ഇരിങ്ങാലക്കുട: കുടുംബബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാകണമെങ്കില്‍ സ്നേഹത്തിന്റെയും പരസ്പര പങ്കുവയ്ക്കലിന്റെയും കണ്ടുമുട്ടലിന്റെയും സംസ്കാരം ഓരോ കുടുംബത്തിലും വളര്‍ത്തിയെടുക്കണമെന്ന് മന്ത്രി റോജി എം. ജോണ്‍ അഭിപ്രായപ്പെട്ടു. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ആത്മബന്ധം ശക്തിപ്പെടുത്തുന്നതിനും പുതിയ തലമുറയില്‍ കുടുംബമൂല്യങ്ങള്‍ വളര്‍ത്തുന്നതിനും കുടുംബകൂട്ടായ്മകള്‍ക്ക് നിര്‍ണായകമായ പങ്ക് വഹിക്കാനാകും. ക്രിസ്തുമതം ലോകത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടുന്ന ഏറ്റവും വലിയ സന്ദേശം സ്നേഹത്തിന്റെയും കരുണയുടെയും ക്ഷമയുടേതുമാണ്. ആ സന്ദേശത്തിന്റെ ആഴം യഥാര്‍ഥമായി ഉള്‍ക്കൊള്ളുന്ന ഒരു ക്രൈസ്തവ വിശ്വാസിക്ക് ഒരിക്കലും മറ്റൊരാളെ വെറുക്കാനോ വിദ്വേഷം വളര്‍ത്താനോ കഴിയില്ല. ക്രിസ്തുവിന്റെ ജീവിതമൂല്യങ്ങള്‍ സ്വന്തം ജീവിതത്തില്‍ പകര്‍ത്താന്‍ കഴിയുന്ന ഒരു ഉത്തമ ക്രൈസ്തവ വിശ്വാസിയായി വളരുന്നതാണ് ഏറ്റവും വലിയ നേട്ടം.

ഒരു കുട്ടിയുടെ ആദ്യപാഠശാല കുടുംബമാണെന്നും വ്യക്തിത്വ രൂപീകരണത്തിന്റെ അടിത്തറ മാതാപിതാക്കളും കുടുംബാന്തരീക്ഷവുമാണ്. കുടുംബത്തില്‍ നിന്ന് ശരിയായ മൂല്യബോധവും അച്ചടക്കവും സ്നേഹപൂര്‍ണമായ പരിചരണവും ലഭിക്കാതെ വരുമ്പോഴാണ് കുട്ടികള്‍ തെറ്റായ വഴികളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. ഇന്നത്തെ സമൂഹം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് ലഹരിയുടെ വ്യാപനം. ലഹരിക്കെതിരായ പോരാട്ടം സര്‍ക്കാര്‍ നടപടികളിലൂടെയോ നിയമനടപടികളിലൂടെയോ വിജയിക്കില്ല. കുടുംബങ്ങളില്‍ തന്നെ കുട്ടികളുമായി തുറന്ന ആശയവിനിമയം നടത്തുകയും അവരെ ശ്രദ്ധയോടെ കേള്‍ക്കുകയും നല്ല സൗഹൃദങ്ങളും മൂല്യങ്ങളും വളര്‍ത്തിയെടുക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
അതോടൊപ്പം കുട്ടികളും കൗമാരക്കാരും നേരിടുന്ന മാനസിക സമ്മര്‍ദം, ഏകാന്തത, ആശങ്ക, വിഷാദം തുടങ്ങിയ മാനസിക വെല്ലുവിളികള്‍ കുടുംബങ്ങള്‍ ഗൗരവത്തോടെ കാണണം. കുട്ടികളുടെ വികാരങ്ങള്‍ മനസിലാക്കാനും അവര്‍ക്കൊപ്പം സമയം ചെലവഴിക്കാനും ആവശ്യമായ പിന്തുണയും കരുതലും നല്‍കാനും മാതാപിതാക്കള്‍ തയാറാകണം. സ്നേഹവും വിശ്വാസവും നിറഞ്ഞ കുടുംബാന്തരീക്ഷമാണ് ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ അടിത്തറയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടുംബബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയും സമൂഹത്തില്‍ പരസ്പര സ്നേഹവും സഹരണവും വളര്‍ത്തുകയും ചെയ്യുന്ന ഇത്തരം കുടുംബസംഗമങ്ങള്‍ ഇന്നത്തെ കാലഘട്ടത്തില്‍ ഏറെ പ്രസക്തവും മാതൃകാപരവുമാണെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
വിശ്വാസത്തില്‍ ആഴപ്പെട്ട് സ്നേഹത്തില്‍ വളരുമ്പോള്‍ ക്രൈസ്തവ സമൂഹം ലോകത്തിന് വലിയ സാക്ഷ്യമാകും: ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട: വിശ്വാസത്തില്‍ ആഴപ്പെട്ട് സ്നേഹത്തില്‍ വളരുന്ന ക്രൈസ്തവ സമൂഹമാണ് ലോകത്തിന് യഥാര്‍ഥ സാക്ഷ്യമാകേണ്ടതെന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു. വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുകയും പരസ്പര സ്നേഹത്തില്‍ വളരുകയും ചെയ്യുക എന്നതാണ് ഇത്തരം കുടുംബസംഗമങ്ങളുടെയും ആത്മീയ കൂട്ടായ്മകളുടെയും പ്രധാന ലക്ഷ്യമെന്നും ബിഷപ്പ് വ്യക്തമാക്കി. ഇന്നത്തെ ലോകത്ത് സാങ്കേതികവിദ്യ, ഡിജിറ്റല്‍ ലോകം, ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവ മനുഷ്യജീവിതത്തിന് വലിയ സഹായങ്ങളാണെങ്കിലും അവ മനുഷ്യനെ അടിമപ്പെടുത്തുന്ന അവസ്ഥയിലേക്ക് നയിക്കരുത്. ദൈവം മനുഷ്യന് നല്കിയ ബുദ്ധിശക്തിയും കഴിവുകളും നന്മയ്ക്കായി ഉപയോഗിക്കപ്പെടേണ്ടതാണ്.

സാങ്കേതികവിദ്യയുടെ അതിപ്രസരം മനുഷ്യന്റെ മഹത്വവും സ്വാതന്ത്ര്യവും ഇല്ലാതാക്കരുത്. പരിശുദ്ധാത്മാവിന്റെ പ്രചോദനത്താല്‍ കുടുംബങ്ളില് സ്നേഹത്തിന്റെയും ഐക്യത്തിന്റെയും അന്തരീക്ഷം വളര്‍ത്തിയെടുക്കാന്‍ കഴിയണം. കുടുംബാംഗങ്ങള്‍ പരസ്പരം ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാനും ആത്മീയ ചൈതന്യം കുടുംബജീവിതത്തിന്റെ ഭാഗമാക്കാനും തയാറാകണം. കുടുംബങ്ങളിലൂടെ ക്രിസ്തുവിന്റെ അനുകമ്പയും സ്നേഹവും ആര്‍ദ്രതയും സമൂഹത്തിലേക്ക് പകരാന്‍ ഓരോ വിശ്വാസിക്കും ഉത്തരവാദിത്വമുണ്ട്. എളിമയും ദൈവാശ്രയവും ജീവിതത്തില്‍ വളര്‍ത്തിയെടുക്കുമ്പോഴാണ് ദൈവാനുഗ്രഹം പൂര്‍ണമായി അനുഭവിക്കാന്‍ കഴിയുക. ദൈവത്തിന്റെ ശക്തിയിലും കൃപയിലും ആശ്രയിച്ച് കുടുംബങ്ങളെ വിശ്വാസത്തില്‍ ശക്തിപ്പെടുത്തുകയും ദൈവസാന്നിധ്യം നിറഞ്ഞ കുടുംബങ്ങളായി മാറ്റുകയും ചെയ്യാന്‍ ഇത്തരം കൂട്ടായ്മകള്‍ പ്രചോദനമാകട്ടെയെന്നും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ആഹ്വാനം ചെയ്തു.
വിശ്വാസത്തില്‍ ആഴപ്പെട്ട് സ്നേഹത്തില്‍ വളരാന്‍ കുടുംബങ്ങള്‍; രൂപത കുടുംബ ഭാരവാഹികളുടെ സംഗമം സെനാക്കോളോ 2026 ശ്രദ്ധേയമായി
ഇരിങ്ങാലക്കുട: വിശ്വാസത്തിന്റെ ആഴവും കുടുംബബന്ധങ്ങളുടെ ഊഷ്മളതയും ഒരുമിച്ചുചേര്‍ന്ന ആത്മീയ സംഗമത്തിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ വേദിയായി. ഇരിങ്ങാലക്കുട രൂപത 2026 കുടുംബവര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗായി രൂപതയിലെ 141 ഇടവകകളില്‍നിന്നുള്ള കുടുംബയൂണിറ്റ് ഭാരവാഹികളുടെ സംഗമം സെനാക്കോളോ 2026 പ്രാര്‍ഥനയുടെയും ചിന്തകളുടെയും അനുഭവപങ്കിടലിന്റെയും അന്തരീക്ഷത്തില്‍ നടന്നു. സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ സംഗമം ഉദ്ഘാടനം ചെയ്തു. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു.

വികാരി ജനറാള്‍മാരായ മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വില്‍സണ്‍ ഈരത്തറ, മോണ്‍. ആന്റു ആലപ്പാടന്‍, കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, രൂപത കുടുംബകൂട്ടായ്മ ഡയറക്ടര്‍ ഫാ. ഫ്രീജോ പാറയ്ക്കല്‍, രൂപത കുടുംബകൂട്ടായ്മ പ്രസിഡന്റ് ജിക്സണ്‍ നട്ടേക്കാടന്‍, കത്തീഡല്‍ കേന്ദ്രസമിതി പ്രസിഡന്റ് ജോബി അക്കരക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു. കടമക്കുടി പള്ളി വികാരിയും പില്ഗ്രിംസ് കമ്യൂണിക്കേഷന്‍സ് അസിസ്റ്റന്റ് ഡയറക്ടറുമായ റവ.ഡോ. നിബിന് കുരിശിങ്കല്‍ വിശ്വാസജീവിതവും കുടുംബമൂല്യങ്ങളും സംബന്ധിച്ച വിഷയങ്ങളില്‍ ക്ലാസ് നയിച്ചു. മൂവാറ്റുപുഴ നഗരസഭ ചെയര്‍പേഴ്സണും സംരംഭകയുമായ ജോയ്സി മേരി ആന്റണി കുടുംബനേതൃത്വം, സ്ത്രീശാക്തീകരണം, സാമൂഹിക ഉത്തരവാദിത്തം എന്നിവ ആസ്പദമാക്കി പ്രഭാഷണം നടത്തി. ദിവ്യബലിക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാട് മുഖ്യകാര്‍മികത്വം വഹിച്ചു. രൂപത വികാരി ജനറാള്‍മാരായ മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വില്‍സണ്‍ ഈരത്തറ, മോണ്‍. ആന്റു ആലപ്പാടന്‍, കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, രൂപത കുടുംബകൂട്ടായ്മ ഡയറക്ടര്‍ ഫാ. ഫ്രീജോ പാറയ്ക്കല്‍, രൂപത മതബോധന കേന്ദ്രം ഡയറക്ടര്‍ റവ.ഡോ. റിജോയ് പഴയാറ്റില്‍, സഹൃദയ കോളജ് എക്സിക്യുട്ടീവ് ഡയറക്ടര്‍ റവ.ഡോ. ജോജി കല്ലിങ്ങല്‍, ബിഷപ്സ് സെക്രട്ടറി ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി എന്നിവര്‍ സഹകാര്‍മികരായിരുന്നു. ആത്മീയ പ്രചോദനവും വിജ്ഞാനപങ്കിടലും സമന്വയിപ്പിച്ച ക്ലാസുകള്‍ക്കൊപ്പം വൈവിധ്യമാര്‍ന്ന കലാപരിപാടികളും സംഗമത്തിന് കൂടുതല്‍ മിഴിവേകി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് നാടിന് സമര്‍പ്പിച്ചു
സിസ്റ്റര്‍ ശാലിന് തളിയന്‍ അഭിനന്ദനങ്ങള്‍ നേര്‍ന്ന് അഡ്വ. തോമസ് ഉണ്ണിയാടന്
ജെസിഐ ഇരിങ്ങാലക്കുട വാര്‍ഷിക ആഘോഷം നടത്തി
പുസ്തകങ്ങളിലൂടെ പ്രതീക്ഷയുടെ ലോകം; വാഴച്ചാല്‍ സ്കൂളിന് ക്രൈസ്റ്റ് കോളജിന്റെ കരുതല്‍
പുല്ലൂര്‍ ഗ്രാമീണ വായനശാലയില്‍ പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു
ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വര്‍ഷം; പടിയൂര്‍ ആരോഗ്യകേന്ദ്രം ഇപ്പോഴും തുറന്നില്ല