കോളജ് ബസിന് പുറകില്‍ സ്വകാര്യ ബസ് ഇടിച്ച് വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ചെട്ടിപ്പറമ്പ് ചന്ദ്രിക ഭവന് സമീപം നിര്‍ത്തിയിട്ടിരുന്ന കോളജ് ബസിന് പുറകില്‍ ഇടിച്ച് അപകടമുണ്ടാക്കിയ സ്വകാര്യ ബസ്.
ഇരിങ്ങാലക്കുട: ചെട്ടിപ്പറമ്പ് ചന്ദ്രിക ഭവന് സമീപം നിര്‍ത്തിയിട്ടിരുന്ന കോളജ് ബസിന് പുറകില്‍ അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് ഇടിച്ച് നിരവധി വിദ്യാര്‍ഥികള്‍ അടക്കമുള്ള യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെയാണ് അപകടം നടന്നത്. മാള ഇരിങ്ങാലക്കുട റൂട്ടില്‍ സര്‍വീസ് നടത്തുന്ന കീര്‍ത്തന എന്ന ബസാണ് നിയന്ത്രണം വിട്ടു മുന്നിലുണ്ടായിരുന്ന സഹൃദയ എന്‍ജിനീയറിംഗ് കോളജ് ബസിന്റെ പുറകില്‍ ഇടിച്ചത്. സ്വകാര്യ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് ബസ് ഡ്രൈവര്‍ പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റ സ്വകാര്യ ബസിലെ പത്തോളം പേരെയും കോളജ് ബസിലെ നാലോളം വിദ്യാര്‍ഥികളെയും ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തെ തുടര്‍ന്ന് ഇരിങ്ങാലക്കുട മൂന്നുപീടിക റോഡില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. പിന്നീട് പോലീസ് എത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. കോളജ് ബസ് റോഡില്‍നിന്ന് മാറ്റിയിട്ടെങ്കിലും സ്വകാര്യ ബസിന്റെ ബ്രേക്ക് ജാമായതിനാല്‍ നിയന്ത്രിക്കാന്‍ ഏറെ പണിപ്പെട്ടു. മാസങ്ങള്‍ക്കു മുമ്പാണ് സമാന രീതിയില്‍ ബ്രേക്ക് നഷ്ടപ്പെട്ട് ബസ് സ്റ്റാന്‍ഡില്‍ ഇരുചക്ര വാഹനയാത്രക്കാരന് മരിക്കുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത അപകടം നടന്നത്. അതിനുമുമ്പ് ഇരിങ്ങാലക്കുട ചന്തക്കുന്നില്‍ ഇത്തരത്തില്‍ ബ്രേക്ക് നഷ്ടപ്പെട്ട സ്വകാര്യ ബസ് ട്രാവലറിന് പുറകില്‍ ഇടിച്ച് അപകടം നടന്നിരുന്നു. നിരന്തരം സ്വകാര്യ ബസുകള്‍ ഇത്തരം അപകടങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ സ്വകാര്യ ബസുകളുടെ ഫിറ്റ്നസ് പരിശോധന കര്‍ശനമാക്കണമെന്നാണ് യാത്രക്കാരില്‍ നിന്നും ഉയര്‍ന്നുവന്ന ആവശ്യം.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നാലമ്പലദര്‍ശനത്തിന് ബസ് സര്‍വീസ് ഒരുക്കി ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി
പരിശുദ്ധ കര്മലമാതാവിന്റെ തിരുനാള്‍ നാളെ
വിഷന്‍ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവത്തിന് പ്രൗഢോജ്ജ്വല തുടക്കം
നിരഞ്ജന സാംസ്കാരിക കേന്ദ്രത്തിന്റെ വാര്‍ഷിക പൊതുയോഗം നടത്തി
കര്ക്കിടകക്കൂട്ടുമായി സെന്റ് ജോസഫ്സ് കോളജിലെ ബോട്ടണി വിഭാഗം
ഇരിങ്ങാലക്കുട രൂപതയിലെ വൈദികരുടെ സ്ഥലമാറ്റം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പ്രഖ്യാപിച്ചു