ഫാ. ജോയ് പീണിക്കപ്പറമ്പിലിന് സേവാഭാരതിയുടെ ആദരം
പ്രവര്‍ത്തനമേഖലയിലെ സമഗ്രമായ സംഭാവനയെ അംഗീകരിച്ചുകൊണ്ട് ഫാ. ജോയ് പീണിക്കപ്പറമ്പിലിനെ ഇരിങ്ങാലക്കുട സേവാഭാരതി വിദ്യാഭ്യാസ ആയാം കണ്‍വീനര്‍ കല കൃഷ്ണകുമാര്‍ പൊന്നാടയണിയിക്കുന്നു.
ഇരിങ്ങാലക്കുട: പ്ലാവച്ചന് എന്നപേരില്‍ അറിയപ്പെട്ടുകൊണ്ടിരിക്കുന്ന ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പിലിനെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖലയിലെ സമഗ്രമായ സംഭാവനയെ അംഗീകരിച്ചുകൊണ്ട് ഇരിങ്ങാലക്കുട സേവാഭാരതി ആദരിച്ചു. ക്രൈസ്റ്റ് ആശ്രമ അന്തരീക്ഷത്തില്‍ നടന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട സേവാഭാരതി പ്രസിഡന്റ് നളിന്‍ ബാബു അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഫാ. ജോയ് പീണിക്കാപ്പറമ്പിലിനെ വിദ്യാഭ്യാസ ആയാം കണ്‍വീനര്‍ കല കൃഷ്ണകുമാര്‍ പൊന്നാടയണിയിച്ചു. പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകനും ലയണ്‍സ് ക്ലബ് മെഡിക്കല്‍ കോഡിനേറ്ററുമായ ജോണ്സന് കോലങ്കണ്ണി മുഖ്യാതിഥിയായിരുന്നു.
രാഷ്ട്രീയ സ്വയംസേവക് സംഘം ഇരിങ്ങാലക്കുട ജില്ല സേവാപ്രമുഖ് പി. ഹരിദാസ്, സേവാഭാരതി എക്സിക്യൂട്ടീവ് അംഗങ്ങളായ ജഗദീശ് പണിക്കവീട്ടില്‍, കവിത ലീലാധരന്, സേവാഭാരതി പ്രവര്ത്തകന് ജോര്‍ജ്ജ് പാലത്തിങ്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സേവാഭാരതി സെക്രട്ടറി വി. സായ്റാം സ്വാഗതവും സ്വാവലമ്പന്‍ ആയാം കണ്‍വീനര്‍ ഹരികുമാര്‍ തളിയക്കാട്ടില്‍ നന്ദിയും രേഖപ്പെടുത്തി. ലോകം മുഴുവന്‍ ഫുട്ബോള്‍ ലഹരിയില്‍ ആറാടുമ്പോള്‍ ഫുട്ബോളിനോടൊപ്പം പച്ചപ്പിന്റെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് പ്രകൃതിയെ സംരക്ഷിക്കാം എന്ന മഹത്തായ സന്ദേശം നല്‍കിക്കൊണ്ട് ലോകകപ്പിലെ ഓരോ ഗോളിനും ഒരു വൃക്ഷം നല്‍കിക്കൊണ്ട് മാപ്ല ഉത്സവത്തിന് തുടക്കം കുറിക്കുകയാണ് ഫാ. ജോയ് പീണിക്കപ്പറമ്പില്‍. മാപ്ല എന്ന വാക്കിനര്‍ഥം മാവിന്തൈയ്യും പ്ലാവിന് തൈയ്യും നടുക എന്നുള്ളതാണ്. ഏകദേശം രണ്ടായിരത്തില്പരം പ്ലാവിന്‍തൈകള്‍ ഇതിനകം വിതരണം ചെയ്തുകഴിഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട രൂപതയിലെ വൈദികരുടെ സ്ഥലമാറ്റം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പ്രഖ്യാപിച്ചു
ലഹരിവിരുദ്ധ സന്ദേശവുമായി ഭാരതീയ വിദ്യാഭവനില്‍ ഓട്ടന്തുള്ളല് അരങ്ങേറി
ഫാ. ടൈറ്റസ് കാട്ടുപറമ്പില്‍ ഇരിങ്ങാലക്കുട രൂപതയുടെ സില്‍ച്ചാര്‍ മിഷന് വേണ്ടിയുള്ള വികാരി ജനറാള്‍
സൊസൈറ്റി ഓഫ് വിന്‍സെന്റ് ഡി പോള്‍ ഇരിങ്ങാലക്കുട സെന്‍ട്രല്‍ കൗണ്‍സില്‍ വിന്‍സെന്‍ഷ്യന്‍ സംഗമം നടത്തി
പടിയൂര്‍ കുടുംബശ്രീക്ക് ഐഎസ്ഒ അംഗീകാരം
ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന എട്ടാമത് പുലികളി ആഘോഷത്തിന്റെ ബ്രോഷര്‍ പ്രകാശനം നടത്തി