വേളൂക്കര പഞ്ചായത്തും തുമ്പൂര്‍ സര്‍വീസ് സഹകരണബാങ്കും സംയുക്തമായി നടത്തുന്ന ഞാറ്റുവേല ഉദ്ഘാടനം ചെയ്തു
വേളൂക്കര പഞ്ചായത്തും തുമ്പൂര്‍ സര്‍വീസ് സഹകരണബാങ്കും സംയുക്തമായി നടത്തുന്ന ഞാറ്റുവേല ഉത്സവമേളം 2026ന്റെ ഉദ്ഘാടനം അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ നിര്‍വഹിക്കുന്നു.
കൊറ്റനെല്ലൂര്‍: വേളൂക്കര പഞ്ചായത്തും തുമ്പൂര്‍ സര്‍വീസ് സഹകരണബാങ്കും സംയുക്തമായി നടത്തുന്ന ഞാറ്റുവേല ഉത്സവമേളം 2026 അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷീജ ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. സഹകരണ ജോയിന്റ് രജിസ്ട്രാര്‍ പി. രാമചന്ദ്രന് വൃക്ഷതൈ വിതരണത്തിന്റെ ഉദ്്ഘാടനം നിര്‍വഹിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല ബാബു, കൊറ്റനെല്ലൂര്‍ ഫാത്തിമ മാതാ ചര്‍ച്ച് വികാരി ഫാ. വര്‍ഗീസ് ചാലിശേരി, ബാലന് അമ്പാടത്ത് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
കോ ഓര്‍ഡിനേറ്റര്‍ ടി.എസ്. സജീവന് മാസ്റ്റര്‍ ആമുഖപ്രഭാഷണം നടത്തി. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉജിത സുരേഷ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ബിനോയ് ഐക്കരപറമ്പില്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രെമിത സുധീന്ദ്രന്‍, ബ്ലോക്ക് മെമ്പര്‍ ഗീത മനോജ്, പഞ്ചായത്തംഗങ്ങളായ ഷാറ്റോ കുര്യന്, സനിജ സന്തോഷ്, കൃഷി ഓഫീസര്‍ പി.ഒ. തോമസ്, മുന്‍ പ്രസിഡന്റുമാരായ കെ. വി. മോഹനന്, ശശിധരന് ആക്കപ്പിള്ളി എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ ലാല്‍ വട്ടപറമ്പില്‍ സ്വാഗതവും ബാങ്ക് സെക്രട്ടറി കെ.എസ്. മനോജ് നന്ദിയും പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പി.വി. പൗലോസ് മാസ്റ്റര്‍ സാമൂഹ്യശ്രീ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക് മാധ്യമശ്രീപുരസ്കാരം സെബി മാളിയേക്കലിനും എ. ജീവന് കുമാറിനും
ഋതു പരിസ്ഥിതി ചലച്ചിത്രോത്സവത്തിന് കൊടിയേറി; സലിംകുമാറിന് ആദരവുമായി പൊക്കാളി ഡോക്യുമെന്ററി പ്രദര്‍ശനം
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തണം
സെന്റ് ജോസഫ്സ് കോളജിലെ ഫൈന്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ ക്ലബ്ബ് പ്രതിഭകള്‍ക്ക് വേദിയായി ടാലന്റ് ഷോ
കര്‍ഷകര്‍ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി
കേരളത്തിലെ പക്ഷികളുടെ ഭൂപടം രണ്ടാംഘട്ടം തയാറാക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട ചാപ്റ്റര്‍ ഉദ്ഘാടനം സംഘടിപ്പിച്ചു