കേരളത്തിലെ പക്ഷികളുടെ ഭൂപടം രണ്ടാംഘട്ടം തയാറാക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട ചാപ്റ്റര്‍ ഉദ്ഘാടനം സംഘടിപ്പിച്ചു
കേരളത്തിലെ പക്ഷികളുടെ ഭൂപടം രണ്ടാംഘട്ടം തയാറാക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്തപ്പോള്‍.
ഇരിങ്ങാലക്കുട: കേരളത്തിലെ പക്ഷികളുടെ ഭൂപടം രണ്ടാംഘട്ടം തയാറാക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട ചാപ്റ്റര്‍ ഉദ്ഘാടനം സംഘടിപ്പിച്ചു. കേരള ബേര്‍ഡ് മോണിറ്ററിംഗ് ഗ്രൂപ്പ് കോള്‍ ബേര്‍ഡേഴ്സ് കമ്യൂണിറ്റിയുമായി സഹകരിച്ചാണ് തൃശൂര്‍ ജില്ലയില്‍ ബേര്‍ഡ് അറ്റ്ലസ് നടത്തുന്നത്. ഇരിങ്ങാലക്കുട ചാപ്റ്ററില്‍ ക്രൈസ്റ്റ് കോളജ് ബയോഡൈവേഴ്സിറ്റി ക്ലബുമായി സംയുക്തമായി വിദ്യാര്‍ഥികളുടെ പ്രാതിനിധ്യത്തോടെയാണ് പക്ഷി നിരീക്ഷണം നടത്തുക. പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ്, മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, ക്രൈസ്റ്റ് കോളജ് ബയോഡൈവേഴ്സിറ്റി ക്ലബ് കോ ഓര്‍ഡിനേറ്റഴ്സായ ഡോ. സി. ബിജോയ്, ഡോ. സൗമ്യ രാഹുലന്, കോള്‍ ബേര്ഡേഴ്സംഗങ്ങളായ മിനി ആന്റോ തെറ്റയില്‍, കെ.പി. ഡിജുമോന്‍ എന്നിവര്‍ സംസാരിച്ചു. കോള്‍ ബേര്ഡേഴ്സംഗങ്ങളായ സ്നേഹ ബിനില്‍, കെ.പി. നിധീഷ്, രതീഷ് കൊടുങ്ങല്ലൂര്‍ എന്നിവര്‍ പങ്കെടുത്തു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പി.വി. പൗലോസ് മാസ്റ്റര്‍ സാമൂഹ്യശ്രീ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക് മാധ്യമശ്രീപുരസ്കാരം സെബി മാളിയേക്കലിനും എ. ജീവന് കുമാറിനും
ഋതു പരിസ്ഥിതി ചലച്ചിത്രോത്സവത്തിന് കൊടിയേറി; സലിംകുമാറിന് ആദരവുമായി പൊക്കാളി ഡോക്യുമെന്ററി പ്രദര്‍ശനം
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തണം
സെന്റ് ജോസഫ്സ് കോളജിലെ ഫൈന്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ ക്ലബ്ബ് പ്രതിഭകള്‍ക്ക് വേദിയായി ടാലന്റ് ഷോ
കര്‍ഷകര്‍ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി