നടവരമ്പ് പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗാരോപണതിരുനാളിന് കൊടികയറി
നടവരമ്പ് സെന്റ് മേരീസ് അസംപ്ഷന്‍ പള്ളിയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാളിന്റെ കൊടിയേറ്റുകര്‍മം ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ആന്റു ആലപ്പാടന്‍ നിര്‍വഹിക്കുന്നു. വികാരി ഫാ. ഡേവിസ് കിഴക്കുംതല സമീപം.
നടവരമ്പ്: സെന്റ് മേരീസ് അസംപ്ഷന്‍ പള്ളിയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗാരോപണതിരുനാളിന് കൊടികയറി. തിരുനാളിന്റെ കൊടിയേറ്റുകര്‍മം ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ആന്റു ആലപ്പാടന്‍ നിര്‍വഹിച്ചു. 14, 15 തിയതികളിലാണ് തിരുനാള്‍ ആഘോഷിക്കുന്നത്. എല്ലാ ദിവസവും വൈകീട്ട് 5.30ന് നവനാള്‍ ദിവ്യബലികളും 14ന് വൈകീട്ട് 5.30ന് കൂടുതുറക്കല് ശുശ്രൂഷയും നടക്കും. തിരുനാള്‍ ദിനമായ 15ന് രാവിലെ 6.30ന് നടക്കുന്ന ദിവ്യബലിക്ക് ഫാ. മില്‍നര്‍ വിതയത്തില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് നേര്‍ച്ചയൂട്ട് ആശീര്‍വാദം. 9.30ന് ആരംഭിക്കുന്ന തിരുനാള്‍ ദിവ്യബലിക്ക് ഇരിങ്ങാലക്കുട രൂപത മതബോധന ഡയറക്ടര്‍ ഫാ. സിബു കള്ളാപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
കൊടകര സഹൃദയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് പ്രഫസര്‍ റവ.ഡോ. ബിനോയ് നെരേപറമ്പില്‍ തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണവും നേര്‍ച്ചയൂട്ടും നടക്കും. 16ന് രാവിലെ 6.30ന് ദിവ്യബലി, തിരുനാള്‍ കൊടിയിറക്കം, മാതാവിന്റെ രൂപം എടുത്തുവെക്കല്‍. 17ന് രാവിലെ 6.30ന് മരിച്ചവര്‍ക്കുവേണ്ടിയുള്ള അനുസ്മരണബലി എന്നിവ ഉണ്ടായിരിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ഡേവിസ് കിഴക്കുംതല, കൈക്കാരന്മാരായ കോരേത്ത് ദേവസി ബിജു, ആലപ്പാട്ട് ദേവസി മൈക്കിള്‍, വടക്കന്‍ ദേവസി ജോയ്, ജനറല്‍ കണ്‍വീനറായ പാറേക്കാടന്‍ ദേവസി ജോയ്, ജോയിന്റ് കണ്‍വീനര്‍മാരായ പാറേക്കാടന്‍ തോമസ് ജോണ്സന്, കള്ളാപറമ്പില്‍ വില്സന് സില്വിന് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഗ്രില്‍ തുറന്നാല്‍ അടയ്ക്കണം; ആര്‍ഡിഒ ഓഫീസിലും തെരുവുനായ ഭീഷണി- മുഖ്യമന്ത്രിക്ക് പരാതി
സെന്റ് ജോസഫ്സ് കോളജില്‍ സ്പെക്ട്ര 2026ന് തുടക്കം; ടു ഡി മെറ്റീരിയലുകളിലെ താപ കൈമാറ്റത്തെ കുറിച്ച് ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
ലഹരിക്കെതിരെ സംഗീതത്തിന്റെ താളം; ക്രൈസ്റ്റ് കോളജില്‍ മ്യൂസിക് ബാന്‍ഡ് ഷോ
ഇല്ലം നിറയ്ക്ക് മുന്നൊരുക്കവുമായി കൂടല്‍മാണിക്യം; പൊന്‍കതിരണിഞ്ഞ വയലില്‍ കൊയ്ത്തുത്സവം
സ്വാതന്ത്ര്യദിനത്തിന് ഹരിതശോഭ; പോലീസ് സ്റ്റേഷനിലേക്ക് ചെടികളുമായി തവനിഷ്
കൂണ് കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു