കനത്ത മഴയിലും കാറ്റിലും വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണു
കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ കനത്ത മഴയിലും കാറ്റിലും പടിയൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡിലെ കലവറപറമ്പില്‍ സീമോന്‍ പെരേരയുടെ വീടിനു മുകളിലേയ്ക്ക് തെങ്ങ് വീണ് വീടിന് കേടുപാടുകള്‍ സംഭവിച്ച നിലയില്‍.
ഇരിങ്ങാലക്കുട: കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയിലും ശക്തമായ കാറ്റിലും പടിയൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ കലവറപ്പറമ്പില്‍ സീമോന്‍ പെരേരയുടെ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് വീടിന് സാരമായ നാശനഷ്ടമുണ്ടായി. തെങ്ങ് വീടിന്റെ മേല്‍ക്കൂരയിലേക്ക് പതിച്ചതിനെ തുടര്‍ന്ന് ഓടുകളും മേല്‍ക്കൂരയുടെ ഭാഗങ്ങളും തകര്‍ന്നു. സംഭവസമയത്ത് വീട്ടുകാര്‍ സുരക്ഷിതരായിരുന്നതിനാല്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കനത്ത മഴയിലും കാറ്റിലും പ്രദേശത്ത് മരങ്ങള്‍ കടപുഴകി വീഴാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കരുവന്നൂര്‍ ഇല്ലിക്കല്‍ ഷട്ടറില്‍ മാലിന്യം അടിഞ്ഞു, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുമെന്ന് ആശങ്ക
ഇരിങ്ങാലക്കുട കോടതി സമുച്ചയത്തിന്റെ സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം നടത്തി
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് അഭയം പദ്ധതി: മാപ്രാണത്ത് തറക്കല്ലിട്ടു
കൊറിയര്‍ സര്‍വീസ് വഴി മയക്കുമരുന്ന് കടത്ത്: ആറ് കിലോ 50 ഗ്രാം കഞ്ചാവ് പിടികൂടിയ കേസില്‍ ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തു
ആളൂര്‍ ബിരിയാണി കടയിലെ കത്തിക്കുത്ത് കേസ്: ഒരു പ്രതി കൂടി അറസ്റ്റില്‍
തൂഫാന് ഫുട്ബോള്‍ സൗഹൃദ മത്സരം നടത്തി