ക്രൈസ്റ്റ് കോളജിലെ വിദ്യാര്‍ഥിക്ക് ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ അംഗീകാരം
ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ അംഗീകാരം നേടിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ രണ്ടാം വര്‍ഷ ക്ലിനിക്കല്‍ സൈക്കോളജി ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ അഗ്നിവേശിനെ അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ അനുമോദിക്കുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ രണ്ടാം വര്‍ഷ ക്ലിനിക്കല്‍ സൈക്കോളജി ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ അഗ്നിവേശിന് ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ അംഗീകാരം. അഗ്നിവേശ് രചിച്ച വയേര്‍ഡ് മൈന്‍ഡ്സ് ദി സൈക്കോളജി ഓഫ് ഡിജിറ്റല്‍ കോഗ്നിഷന്‍ ആന്‍ഡ് ഹ്യൂമന്‍ ഫ്ളറിഷിംഗ് എന്ന പുസ്തകത്തിലൂടെയാണ് ഈ നേട്ടം സ്വന്തമാക്കിയത്. മനുഷ്യന്റെ ചിന്താശേഷിയും ഡിജിറ്റല്‍ സാങ്കേതികവിദ്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പ്രതിപാദിക്കുന്ന 174 പേജ് ഉള്ള ഒരു ഇംഗ്ലീഷ് നോണ്‍ ഫിക്ഷന്‍ പുസ്തകം എന്ന തലക്കെട്ടിലാണ് അംഗീകാരം.
നേരത്തെ ഇതേ തലക്കെട്ടില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും അംഗീകാരം ലഭിച്ചിരുന്നു. കോളജിലെ തന്നെ എന്‍എസ്എസ് യൂണിറ്റ് സംഘടിപ്പിച്ച റീജുവിനേറ്റ് എക്സിബിഷന് വേസ്റ്റ് ടു ആര്‍ട്ട് 2026 എന്ന പരിപാടിയില്‍ വച്ച് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ അഗ്നിവേശിനെ അനുമോദിച്ചു. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ്, ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, സൈക്കോളജി വിഭാഗം മേധാവി ഡോ.വി.എ. അജിത, അസി. പ്രഫ. പി.ജി. നിമി, നഗരസഭ വാര്‍ഡ് കൗണ്‍സിലറും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണുമായ റോണി പോള്‍ മാവേലി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ ദേവ ഗാന്ധാരത്തില്‍ ധന്യയുടെയും ബിജു രാമചന്ദ്രന്റെയും മകനാണ് അഗ്നിവേശ്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഓര്‍മ്മകള്‍ക്ക് ചിറകുനല്‍കി മുന്‍ അധ്യാപക സംഗമം
ഇരിങ്ങാലക്കുടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പന്തം കൊളുത്തി പ്രകടനം നടത്തി
യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
ആംഗന്‍ മിലന് സേവാ പരിപാടി സംഘടിപ്പിച്ചു
മൂര്‍ക്കനാട് തെരുവുനായ ഷെല്‍ട്ടര്‍ നിര്‍മാണം; നീക്കം ഉപേക്ഷിച്ച് നഗരസഭ
നീഡ്സിന്റെ ഗാന്ധിജയന്തി ദിനാഘോഷം നടത്തി